ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് 2 മില്യണ്‍ ഉപയോക്താക്കള്‍; പ്രത്യേകതകളും നേട്ടങ്ങളും അറിയാം

ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യത്തെ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ്് കാര്‍ഡ് എന്ന നേട്ടം ഇനി ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്. 2 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നേട്ടം ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യത്തെ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ്് കാര്‍ഡ് എന്ന നേട്ടം ഇനി ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്. 2 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നേട്ടം ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് മറികടന്നുവെന്ന് ഐസിഐസിഐ ബാങ്കും ആമസോണ്‍ പേയും അറിയിച്ചു.

 

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

2018 ഒക്ടോബര്‍ മാസത്തിലാണ് ആമസോണ്‍ പേയും ഐസിഐസിഐ ബാങ്കും ചേര്‍ന്ന് വിസയുടെ പങ്കാളിത്തത്തോടെ ഈ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചത്. കഴിഞ്ഞ 9 മാസങ്ങളില്‍ 1 മില്യണ്‍ ഉപയോക്താക്കളെയാണ് കാര്‍ഡ് സ്വന്തമാക്കിയത്. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ 80 ശതമാനത്തിലേറെപ്പേരും പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് കാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

പരിധിയില്ലാത്ത റിവാര്‍ഡുകള്‍

പരിധിയില്ലാത്ത റിവാര്‍ഡുകള്‍

പരിധിയില്ലാത്ത റിവാര്‍ഡുകളാണ് കാര്‍ഡിന്റെ പ്രധാന ആകര്‍ഷണം. തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് അപേക്ഷ നല്‍കി 60 സെക്കന്റിന് താഴേ സമയം കൊണ്ട് കാര്‍ഡ് ഉപയോക്താവിന്റെ കൈയ്യിലെത്തുമെന്നതും പ്രത്യേകതയാണ്. റിവാര്‍ഡ് പോയിന്റുകള്‍ ആമസോണ്‍ പേ ബാലന്‍സിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് സുരക്ഷിതമായി പെയ്‌മെന്റ് നടത്തുവാന്‍ ഉപയോക്താക്കളെ സഹായിക്കുകയും ചെയ്യുന്നു.

എളുപ്പത്തില്‍ അപേക്ഷിക്കാം

എളുപ്പത്തില്‍ അപേക്ഷിക്കാം

Amazon.in എന്ന വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ അപ്ലിക്കേഷനിലൂടെയോ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുവാന്‍ സാധിക്കും. ഡിജിറ്റല്‍ കാര്‍ഡാണ് ഉപയോക്താവിന് ലഭിക്കുക. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ഡ് ഐസിഐസിഐ ബാങ്ക് ഉപയോക്താവിന് അയച്ചു നല്‍കും.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദം

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദം

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി കാര്‍ഡ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതിനായി പല പുതിയ ഫീച്ചറുകളും ഐസിഐസിഐ ബാങ്കും, ആമസോണ്‍ പേയും കാര്‍ഡില്‍ ചേര്‍ക്കുന്നുണ്ട്. Amazon.in ല്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോക്താവ് ആയിട്ടുള്ള ഒരു വ്യക്തിയ്ക്ക് ഐസിഐസിഐ ബാങ്കിന്റെ ഉപയോക്താവ് അല്ലെങ്കില്‍ പോലും ഈ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനായി രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും ഡിജിറ്റല്‍ രീതിയില്‍ അപേക്ഷിക്കാവുന്നതാണ്.

വീഡിയോ കോള്‍ മുഖേന കെവൈസി

വീഡിയോ കോള്‍ മുഖേന കെവൈസി

പുതിയ ഉപയോക്താക്കളെ വീഡിയോ കോള്‍ മുഖേന കെവൈസി വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്തൃ പട്ടികയിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുക. ഉപയോക്താക്കള്‍ക്കായി വീഡിയോ കെവൈസി സേവനം ആരംഭിച്ച ആദ്യ ക്രെഡിറ്റ് കാര്‍ഡുകളിലൊന്നാണിത്. 2020 ജൂണ്‍ മാസത്തിലാണ് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വീഡിയോ കെവൈസി സേവനം ആരംഭിക്കുന്നത്. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡകളുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്.

റിവാര്‍ഡ് പോയിന്റുകള്‍ ഇങ്ങനെ

റിവാര്‍ഡ് പോയിന്റുകള്‍ ഇങ്ങനെ

ജോയിനിംഗ് ഫീയോ ആന്വുല്‍ ഫീയോ ഇല്ലാതെ ലൈഫ്‌േൈട ഫ്രീ ക്രെഡിറ്റ് കാര്‍ഡ്. ചിലവഴിക്കുന്ന വിഭാഗത്തിനനുസരിച്ച് ഓരോ ചിലവഴിക്കലുകള്‍ക്കും പരിധിയില്ലാത്ത റിവാര്‍ഡ് പോയിന്റുകള്‍. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 5 ശതമാനം റിവാര്‍ഡ് പോയിന്റുകളും Amazon.in ല്‍ ഷോപ്പ് ചെയ്യുന്ന മറ്റ് ഉപഭോക്താക്കള്‍ക്ക് 3 ശതമാനം റിവാര്‍ഡ് പോയിന്റുകളും. amazon.inല്‍ ഡിജിറ്റല്‍ വിഭാഗത്തില്‍ ചിലവഴിക്കുമ്പോഴും, ബില്‍ പെയ്്‌മെന്റുകള്‍, റീച്ചാര്‍ജ്, ആമസോണ്‍ പേ ബാലന്‍സിലേക്ക് തുക ചേര്‍ക്കുമ്പോള്‍, ട്രാവല്‍, മൂവി ബുക്കിംഗുകള്‍ തുടങ്ങിയവയ്ക്ക് 2 ശതമാനം റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.

മറ്റ് പ്രത്യേകതകള്‍

മറ്റ് പ്രത്യേകതകള്‍

സ്വിഗ്ഗി, ബുക്ക് മൈഷോ, യാത്ര തുടങ്ങി ആമസോണ്‍ പേ മെര്‍ച്ചന്റ് ചിലവഴിക്കലുകള്‍ക്കും 2 ശതമാനം റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. കാര്‍ഡ് സ്വീകരിക്കപ്പെടുന്ന മെര്‍ച്ചന്റ് ലൊക്കേഷനുകളിലെ ചിലവഴിക്കലുകള്‍ക്ക് 1 ശതാമംന റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഒരു റിവാര്‍ഡ് പോയിന്റ് എന്നത് 1 രൂപയ്ക്ക് തുല്യമാണ്. കൂടാതെ എത്ര റിവാര്‍ഡ് പോയിന്റുകള്‍ വന്ന് ചേരാം എന്നതിന് പരിധിയും നിശ്ചയിച്ചിട്ടില്ല. ഓരോ മാസവുമാണ് റിവാര്‍ഡ് ക്രെഡിറ്റ് ചെയ്യപ്പെടുക. റിവാര്‍ഡ് പോയിന്റുകള്‍ക്ക് കാലാവധിയില്ല. amazon .in ലെ 16 കോടിയ്ക്ക് മേലെ വരുന്ന ഉത്പ്പന്നങ്ങളിലും ആമസോണ്‍ പേ വഴി പേയ്‌മെന്റ് സ്വീകരിക്കപ്പെടുന്ന മെര്‍ച്ചന്റ് പോയിന്റുകളിലും ഇവ റെഡീം ചെയ്യാവുന്നതാണ്.

ഫോട്ടോ: കടപ്പാട്

Read more about: amazon
English summary

Amazon Pay ICICI Bank credit card admitted 2 million users; know the important features and it's benefits | ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് 2 മില്യണ്‍ ഉപയോക്താക്കള്‍; പ്രത്യേകതകളും നേട്ടങ്ങളും അറിയാം

Amazon Pay ICICI Bank credit card admitted 2 million users; know the important features and it's benefits
Story first published: Monday, July 12, 2021, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X