ഫ്രീയായി എയർപോർട്ട് ലോഞ്ചിൽ ചിലവഴിക്കാം: വമ്പൻ ഓഫറുകളുമായി ഐസിഐസിഐ ബാങ്ക്

നിങ്ങൾ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താവാണോ? എങ്കിൽ നിങ്ങൾക്ക് സന്തോഷ വാർത്ത. ഹ്രസ്വകാല നേട്ടം എന്ന നിലയിൽ കാർഡ് ഉടമകൾക്ക് സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് ഉറപ്പാക്കാം. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ഒരു പ്രമോഷണൽ ഓഫറായിട്ടാണ് ഇത് വാ​ഗ്ദാനം ചെയ്യുന്നത്. ഏതൊരു വ്യക്തിയും ആ​ഗ്രഹിക്കുന്ന ഈ നേട്ടം 2025 ജൂൺ 25 വരെ കാർഡ് ഉടമകൾക്ക് ഉപയോ​ഗിക്കാം.

അതിനാൽ ഈ കാലയളവിൽ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് നിർദ്ദിഷ്ട ചെലവ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് ആസ്വദിക്കാൻ കഴിയും. കാർഡിൻ്റെ കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ഓഫറിന്റെ കൂടുതൽ വിവരങ്ങൾ അറിയാം...

"ഈ പ്രിവിലേജുകൾ ആസ്വദിക്കാൻ നിങ്ങളുടെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡും ബോർഡിംഗ് പാസും ഹാജരാക്കിയാൽ മതി" എന്ന് ഐസിഐസിഐ ബാങ്ക് പറഞ്ഞു.

ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭിക്കുന്നതിന് ബാങ്കിന്റെ വെബ്‌സൈറ്റ് ചില നിബന്ധനകളും വ്യവസ്ഥകളും നൽകിയിട്ടുണ്ട്. ആ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും വിശദാംശങ്ങൾ അറിയാം:

1. ആഭ്യന്തര വിമാനത്താവള ലോഞ്ച് ആക്‌സസ് മാത്രം

നിങ്ങളുടെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ ആഭ്യന്തര വിമാനത്താവള ലോഞ്ചുകളിലേക്ക് മാത്രമാണ് സൗജന്യ ആക്‌സസ് നൽകിയിട്ടുള്ളത്. യോഗ്യതയുള്ള കാർഡ് ഉടമകൾക്ക് ഒരു പാദത്തിൽ ഒരു സൗജന്യ ആഭ്യന്തര വിമാനത്താവള ലോഞ്ച് ആക്‌സസ് ആസ്വദിക്കാം. പ്രാഥമിക കാർഡ് ഉടമകൾക്ക് മാത്രമേ ഈ സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസിന് ലഭിക്കുകയുള്ളൂ.

ഫ്രീയായി എയർപോർട്ട് ലോഞ്ചിൽ ചിലവഴിക്കാം: വമ്പൻ ഓഫറുകളുമായി ഐസിഐസിഐ ബാങ്ക്

2. ആമസോൺ പ്രൈം അംഗത്വം നിർബന്ധമാണ്

2025 മാർച്ച് 26 മുതൽ ജൂൺ 25 വരെ ഈ കാർഡിലൂടെ നിങ്ങൾ 75,000 രൂപ ചെലവഴിച്ചാൽ തുടർന്നുള്ള കലണ്ടർ പാദത്തിൽ (ജൂലൈ-സെപ്റ്റംബർ 2025) സൗജന്യ ലോഞ്ച് ആക്‌സസ് നേടാൻ സാധിക്കും. എന്നാൽ ഈ കാലഘട്ടത്തിൽ നിങ്ങൾ ആമസോൺ പ്രൈം അംഗമായിരിക്കണം. അതാണ് സൗജന്യ ആക്സസിനുള്ള മറ്റൊരു പ്രധാന യോ​ഗ്യത.

3. വ്യത്യസ്ത വിസ കാർഡുകൾക്ക് മാത്രമേ യോഗ്യതയുള്ളൂ

വിസ കാർഡുള്ളവർക്കാണ് ഈ ഓഫറിൻ്റെ യോ​ഗ്യത. അതിനാൽ നിങ്ങൾ ലോഞ്ചിന്റെ പ്രവേശന കവാടത്തിൽ എത്തുമ്പോൾ ഓരോ കാർഡിനും 2 രൂപ ഈടാക്കും.

4 ബോർഡിംഗ് പാസും ബുക്കിംഗും പരിശോധിക്കും

ലോഞ്ചിലേക്കുള്ള പ്രവേശനത്തിന് നിങ്ങളുടെ ബുക്കിംഗ് സ്ഥിരീകരണവും, തിരിച്ചറിയൽ രേഖയും അതായത് ബോർഡിംഗ് പാസ് എന്നിവ ഹാജരാക്കണം. ഓരോ സന്ദർശനത്തിനും 3 മണിക്കൂർ വരെയാണ് ലോഞ്ച് ആക്സസ് ലഭിക്കുന്നത്. യോഗ്യരായ കാർഡ് ഉടമകൾ അവരുടെ കാർഡുകൾക്കൊപ്പം ഒരു എയർ ടിക്കറ്റോ ബോർഡിംഗ് പാസോ ലോഞ്ചുകളുടെ പ്രവേശന കവാടത്തിൽ ഹാജരാക്കണം.

5. അതിഥികൾക്ക് സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് ഇല്ല

യോഗ്യതയുള്ള കാർഡ് ഉടമയ്‌ക്കൊപ്പം വരുന്ന മറ്റ് ആളുകൾക്ക് സൗജന്യ ലോഞ്ച് ആക്‌സസ് ലഭിക്കില്ല. മാത്രമല്ല യോഗ്യരായ കാർഡ് ഉടമകളുടെ ഉപയോഗിക്കാത്ത സൗജന്യ ലോഞ്ച് ഓഫറുകൾ മറ്റൊരു വ്യക്തിക്ക് അല്ലെങ്കിൽ കാർഡ് ഉടമയുടെ കൂടെയുള്ള വ്യക്തിക്ക് ഉപയോഗിക്കാൻ കഴിയില്ല. അത്തരം വ്യക്തികൾ ലോഞ്ചിൽ പ്രവേശിക്കാൻ പണം നൽകേണ്ടിവരും.

ഈ സൗജന്യ എയർപോർട്ട് ലോഞ്ചിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിനുള്ള ചെലവ് അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങൾ വളരെ ഉയർന്നതാണ്. ഈ ഓഫർ നേടുന്നതിനായി നിങ്ങൾ 75,000 രൂപ ചെലവഴിക്കേണ്ടി വരുന്നു. സ്ഥിരമായി ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന വ്യക്തികൾക്ക് ഇതൊരു മികച്ച ഓഫറായിരിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X