72 മണിക്കൂർ നീണ്ടു നിൽക്കുന്ന കിടിലൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ ഡീൽ 2025 എത്തുന്നു. ഇത്തവണ ഗംഭീര വിൽപ്പന പ്രതീക്ഷിക്കാം. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, എയർ കണ്ടീഷണറുകൾ, കൂളറുകൾ, ഫാനുകൾ, ഓഫീസ് ഫർണിച്ചറുകൾ, അടുക്കള ഗാഡ്‌ജെറ്റുകൾ, വ്യാവസായിക ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ വിപുലമായ എക്ലൂസീവ് ഡീലുകളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. 2025 ജൂലൈ 12 മുതൽ ജൂലൈ 14 വരെ നടക്കുന്ന ഈ ഓഫറുകളിൽ നിങ്ങളും ഭാഗമാവുന്നില്ലേ?.
ബൾക്ക് പർച്ചേസുകളിൽ 20% വരെ അധിക ലാഭവും, പ്രീപെയ്ഡ് ഇടപാടുകളിൽ 9,999 രൂപ വരെ ക്യാഷ്ബാക്ക് റിവാർഡുകളും ഈ ഓഫറിൽ ഉറപ്പാക്കാം. മാത്രമല്ല, ബൾക്ക് ഓർഡറുകൾക്ക് ടാബ്‌ലെറ്റുകൾക്കും ലാപ്‌ടോപ്പുകൾക്കും 65% വരെ കിഴിവും നേടാം. നാളെ മുതൽ പർച്ചേസുകൾ ആവേശമാക്കാം. ഓരോ ഡീലുകളെ കുറിച്ചും വിശദമായി അറിയാം;
1. ഡെൽ G15-5530 ഗെയിമിംഗ് ലാപ്ടോപ്പ്
ലൈറ്റ് വെയ്റ്റായ ഒരു മികച്ച ലാപ്‌ടോപ്പാണിത്. ഇവ വീട്ടിൽ ഉപയോഗിക്കുന്നതു പോലെ യാത്ര ചെയ്യുമ്പോഴും നിങ്ങൾക്ക് സുഖപ്രദമായി ഉപയോഗിക്കാം. മാത്രമല്ല കനം കുറഞ്ഞതായതിനാൽ ബാഗിൽ സൂക്ഷിക്കാനും എളുപ്പമാണ്. ഇതിന് ഇന്റൽ കോർ i5 പ്രോസസർ, 6GB ഗ്രാഫിക്‌സ് മെമ്മറിയുള്ള NVIDIA GeForce RTX 3050, 16GB റാം, 512GB SSD, 15.6 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയുൾപ്പെടെ നിരവധി പ്രത്യേകതകളുണ്ട്. ഈ ലാപ്ടോപ്പിൻ്റെ ശരിയായ വില 1,03,146 രൂപയാണ്. എന്നാൽ ഇപ്പോൾ 63,854 രൂപ എന്ന കുറഞ്ഞ നിരക്കിൽ ഡെൽ G15-5530 വാങ്ങാം.

2. ഏസർ ക്രോംബുക്ക് ലാപ്ടോപ്പ്
മികച്ച ബാറ്ററി പവറും, സുഗമമായ കണക്റ്റിവിറ്റി സൗകര്യങ്ങളുമുള്ള മികച്ച ലാപ്ടോപ്പാണ് ഏസർ ക്രോംബുക്ക്. ബർസ്റ്റ് സാങ്കേതികവിദ്യയുള്ള സെലറോൺ N4500 ഡ്യുവൽ-കോർ പ്രോസസർ നൽകുന്ന ഇത് 15.6 ഇഞ്ച് ഫുൾ HD വൈഡ്‌സ്‌ക്രീൻ കംഫിവ്യൂ എൽഇഡി-ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് നൽകുന്നത്. ഇതിനു പുറമേ ലളിതവും, സുരക്ഷിതവുമായ ഉപയോക്തൃ അനുഭവം നൽകുന്നതിന് Chrome OS- ഇതിൽ പ്രവർത്തിക്കുന്നു. 36,999 രൂപയാണ് ഈ ലാപ്ടോപ്പിൻ്റെ യഥാർത്ഥ വില. പക്ഷേ നിങ്ങൾ ഇപ്പോൾ ഇത് വെറും 15,690 രൂപയ്ക്ക് വാങ്ങാം.
3. ഷവോമി പാഡ് 6
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറോടെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗാഡ്ജറ്റാണ് ഷവോമി പാഡ് 6. ഇതിൻ്റെ പ്രധാന സവിശേഷതകളാണ് 256 ജിബി സ്റ്റോറേജ്, 27.9 സെന്റിമീറ്റർ (11 ഇഞ്ച്) 2.8K റെസല്യൂഷൻ ഡിസ്‌പ്ലേ, അൾട്രാ-സ്മൂത്ത് വിഷ്വലുകൾക്കായി 144 ഹെർട്‌സ് 7-ലെവൽ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവ. 41,999 രൂപക്ക് വിൽപ്പന നടന്നിരുന്ന ഈ പാഡിന്റെ നിലവിലെ ഓഫർ വില 20,373 രൂപയാണ്.
4. സാംസങ് ഗാലക്‌സി ടാബ് S9 FE
ഈ സാംസങ് ടാബ്‌ലെറ്റിന്റെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ Exynos 1380 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 90Hz റിഫ്രഷ് റേറ്റുള്ള 10.9 ഇഞ്ച് WQXGA ഡിസ്‌പ്ലേ തന്നെയാണ്. 8MP പിൻ ക്യാമറ, 12MP അൾട്രാ-വൈഡ് ഫ്രണ്ട് ഫേസിംഗ് ക്യാമറ, AKG-ട്യൂൺ ചെയ്ത ഡ്യുവൽ സ്പീക്കറുകൾ എന്നിവ മറ്റു പ്രത്യേകതകളാണ്. 8000mAh എന്ന ഉയർന്ന ബാറ്ററി പവർ ഈ ഗാഡ്ജറ്റ് ഉറപ്പാക്കുന്നു. ടാബ്‌ലെറ്റും ബണ്ടിൽ ചെയ്‌ത S Pen ഉം IP68 റേറ്റിംഗുള്ളവയാണ്, ഇത് വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കും. 44,999 രൂപ വിലയുണ്ടായിരുന്ന ടാബ് ഇപ്പോൾ നിങ്ങൾക്ക് 26,708 രൂപ കിഴിവോടെ വാങ്ങാം.
ലാപ്ടോപ്പും, ടാബ്ലെറ്റും മാത്രമല്ല, വേറെയും ഒട്ടനവധി ഓഫറുകൾ ആമസോൺ കരുതിവെച്ചിട്ടുണ്ട്. അതിനാൽ ഈ ഡീലുകൾക്ക് അനുസരിച്ച് പർച്ചേസ് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് ഡിസ്കൗണ്ടുകൾ, ക്യാഷ്ബാക്കുകൾ, നോ-കോസ്റ്റ് ഇഎംഐകൾ എന്നീ നേട്ടങ്ങളും ഉറപ്പാക്കൂ. എസികൾക്ക് 54% വരെ കിഴിവുണ്ട്. ഫ്രിഡ്ജുകൾക്ക് 31% വരെയും, വാഷിംഗ് മെഷീനുകൾക്ക് 49% വരെയും, സ്മാർട്ട് ടിവികൾക്ക് 53% വരെയും, ചിമ്മിനികൾക്ക് 72% വരെയും കിഴിവ് ഉറപ്പാണ്. ഈ ഓഫർ പെരുമഴയിൽ കിടിലൻ പ്രൊഡക്ടുകൾ സ്വന്തമാക്കാം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications