കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പഴയ നാണയങ്ങളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പഴയ കോയിനുകളും കറന്‍സികളും കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ ലോട്ടറി അടിച്ചതിന് സമാനമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫാമുകളിലൂടെ ല
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പഴയ നാണയങ്ങളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പഴയ കോയിനുകളും കറന്‍സികളും കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ ലോട്ടറി അടിച്ചതിന് സമാനമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫാമുകളിലൂടെ ലക്ഷങ്ങള്‍ക്കാണ് പല പഴയ അപൂര്‍വ നാണയങ്ങളും വില്‍ക്കപ്പെടുന്നത്. ഒന്നും ചെയ്യാതെ ഒറ്റയടിക്ക് ധനവാനാന് സാധിക്കുന്ന മാര്‍ഗമാണ് പഴയ കോയിനുകളുടെ വില്‍പ്പന എന്നതിനാല്‍ പലരും ഇതിലേക്ക് വേഗത്തില്‍ തന്നെ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യന്‍ കോയിനുകളും കറന്‍സികളും ഉള്‍പ്പെടെ ഇത്തരത്തില്‍ വലിയ തുകയ്ക്കാണ് വില്‍പ്പന നടത്തുന്നത്. എന്നാല്‍ അവയ്ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. പഴയ കറന്‍സികളുടേയും നോട്ടുകളുടേയും അച്ചടിയിലോ, നിര്‍മിതിയിലോ സംഭവിച്ചിരിക്കുന്ന ചില പിഴവുകളോ മാറ്റങ്ങളോ ലക്ഷങ്ങള്‍ ഇപ്പോള്‍ കൈയ്യിലെത്തിച്ചു തരും.
ഉദാഹരണത്തിന് പഴയ ഒരു രണ്ട് രൂപാ നാണയം നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നേടിത്തരുക അഞ്ച് ലക്ഷേ രൂപയായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 1994ല്‍ പുറത്തിറക്കിയ കോയിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന്റെ പുറകില്‍ മുദ്രണം ചെയ്തിരിക്കുന്ന ഇന്ത്യന്‍ പതാകയാണ് ഈ നാണയത്തെ സവിശേഷമാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പോര്‍ട്ടലായ ക്വിക്കറില്‍ 2 രൂപയുടെ ഈ പഴയ കോയിന് 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് വില്‍പ്പന നടത്തുന്നത്. എങ്ങനെയാണ് കോയിന് ക്വുക്കറിലൂടെ വില്‍പ്പന നടത്തി പണം സ്വന്തമാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആദ്യം ക്വുക്കര്‍ വെബ്സൈറ്റില്‍ പ്രവേശിക്കുക. ശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക. ഇനി നിങ്ങള്‍ക്ക് ക്വുക്കറില് അക്കൗണ്ട് ഇല്ല എങ്കില്‍ നിങ്ങളുടെ പക്കലുള്ള കോയിന് വില്‍പ്പന നടത്തുന്നതിനായി ഒരു അക്കൗണ്ട് ആരംഭിക്കേണ്ടതായുണ്ട്. അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം നിങ്ങളുടെ കോയിന് വേണ്ടി പുതിയ ലിസ്റ്റിംഗ് ക്രിയേറ്റ് ചെയ്യുക. നിങ്ങളുടെ കൈവശമുളള കോയിന്റെ ഫോട്ടോകള്‍ അതിന്റെ സവിശേഷതകള്‍ക്കൊപ്പം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുക. കോയിന് വാങ്ങാന്‍ താത്പര്യമുള്ള വ്യക്തികള്‍ വിലയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായി നിങ്ങളെ നേരിട്ട് ബന്ധപ്പെടും.
വസ്തുക്കള്‍ക്ക് കാലപ്പഴക്കമേറും തോറും അവ ആന്റിക് ഗണത്തിലേക്ക് മാറുകയാണ് ചെയ്യുക. ഒപ്പം അവയുടെ മൂല്യവും ഇരട്ടിക്കിരട്ടിയായി കുതിച്ചുയരും. ഇത്തരം വസ്തുക്കള്‍ക്ക് ആഗോള വിപണിയില്‍ വലിയ ആവശ്യക്കാരാണുള്ളതാണ്. പല തരത്തിലുള്ള നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും രാജ്യത്തിനകത്തു തന്നെ നിരവധി ആവശ്യക്കാരുണ്ട്.
നിങ്ങള്‍ക്ക് താത്പര്യമുള്ള ഏത് രീതിയിലും ഈ ആന്റിക് നാണയങ്ങളും നോട്ടുകളും വില്‍പ്പന നടത്താം. ഇബേ, കോയിന് ബസാര്‍, കളക്ടേഴ്സ് ബസാര്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ ഓണ്‍ലൈനായി ഇത്തരം നാണയം വില്‍പ്പന നടത്തുവാന്‍ നിങ്ങളെ സഹായിക്കുന്നു. 1 രൂപ, 5 രൂപ, 10 രൂപ നോട്ടുകള്‍ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വില്‍പ്പന നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ഇന്ത്യ ഗവണ്മെന്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ 1 രൂപാ നോട്ടിന്റെ വിനിമയം അവസാനിപ്പിച്ചതാണ്. എന്നാല്‍ നോട്ടുകള്‍ അപൂര്‍വ്വമായതിനാല്‍ അവയ്ക്ക് ഇപ്പോള്‍ ഉയര്‍ന്ന മൂല്യമാണുള്ളത്. ഈ ഒരു രൂപാ നോട്ട് വില്‍പ്പന നടത്തുന്നത് വഴി 45,000 രൂപ വരെ നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും. 1 രൂപാ നോട്ടിന്റെ ഒരു കെട്ടിന് കോയിന് ബസാറില്‍ നല്‍കിയിരിക്കുന്ന വില 49,999 രൂപയാണ്.
ഗവര്‍ണര്‍ എച്ച്എം പട്ടേലിന്റെ ഒപ്പും 1957ലെ ഈ നോട്ടില്‍ ഉണ്ടായിരിക്കണം. ഈ പ്രത്യേകതകളുള്ള ഒരു രൂപാ നോട്ടാണ് നിങ്ങളുടെ കൈയ്യില്‍ ഉള്ളത് എങ്കില്‍ വെബ്സൈറ്റില്‍ സെല്ലറായി രജിസ്റ്റര്‍ ചെയ്തു കൊണ്ട് നിങ്ങള്‍ക്കവ വില്‍പ്പന നടത്താം. നോട്ടുകളുടെ ഫോട്ടോ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ആവശ്യക്കാര്‍ നിങ്ങളെ നേരിട്ട് ബന്ധപ്പെട്ടുകൊള്ളും. നേരിട്ട് സംസാരിച്ച് വില്‍പ്പന നടത്താം.
ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്ക്കാന് വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
