കഴിഞ്ഞ ദിവസമാണ് ആമസോണ്‍ കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്നും ജെഫ് ബെസോസ് പടിയിറങ്ങിയത്. ജെഫിന് പിന്‍ഗാമിയായി ആമസോണ്‍ സിഇഒ സ്ഥാനത്ത് എത്തിയിരിക്കുന്നത് ആന്‍ഡി ജാസിയാണ്.
കഴിഞ്ഞ ദിവസമാണ് ആമസോണ്‍ കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്നും ജെഫ് ബെസോസ് പടിയിറങ്ങിയത്. ജെഫിന് പിന്‍ഗാമിയായി ആമസോണ്‍ സിഇഒ സ്ഥാനത്ത് എത്തിയിരിക്കുന്നത് ആന്‍ഡി ജാസിയാണ്.
ആഗോള ഭീമനായി ആമസോണിനെ വളര്‍ത്തിയ ജെഫ് ബസോസിന് പിന്‍ഗാമിയായി എന്തുകൊണ്ട് ജാസ്സിയെ തിരഞ്ഞെടുത്തുവെന്ന് പലരും ഇതിനോടകം തന്നെ ആലോചിച്ചിട്ടുണ്ടാകും.

ജാസിയുടെ ഈ നേട്ടത്തിന് പുറകിലുള്ള ജീവിത കഥ ഏറെ സവിശേഷതകളുള്ളതാണ്. പരാജയത്തില്‍ നിന്നാണ് ജാസിയുടെ തുടക്കം എന്ന് അറിയുമ്പോള്‍ അത് കൂടുതല്‍ ആവേശമുള്ളതാകുന്നു.
ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്നാണ് ജാസി ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. അതിന് തൊട്ടു പിന്നാലെ തന്നെ ജാസി കമ്പനിയില്‍ ജോലിയ്ക്ക് ചേരുകയും ചെയ്തു. എന്നാല്‍ സ്ഥാപനം പിരിച്ചുവിടാനൊരുങ്ങിയ ജാസിയെ കമ്പനിയില്‍ നിലനിര്‍ത്തിയത് ജെഫിന്റെ തീരുമാനം കൊണ്ടായിരുന്നു.
ഇക്കാര്യങ്ങളെല്ലാം ആമസോണ്‍ അണ്‍ബൗണ്ട് എന്ന പുസ്കത്തില്‍ മാധ്യമ പ്രവര്‍ത്തകനായി ബ്രാഡ് സ്റ്റോണ്‍ വിവരിച്ചിട്ടുണ്ട്. പ്രസ്തുത പുസ്തകത്തില്‍ ജാസിയുടെ വ്യക്തിത്വത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പറയുന്നുണ്ട്. മാന്‍ ഓഫ് മെക്കാനിസം എന്നാണ് ജാസി വിശേഷിപ്പിക്കപ്പെടുന്നത്. യാതൊരു മടിയുമില്ലാതെഏറ്റവും അച്ചടക്കത്തോടെ മണിക്കൂറുകള്‍ ജോലി ചെയ്യുവാന്‍ അദ്ദേഹത്തിന് മടിയില്ല എന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
ആമസോണിന്റെ തലപ്പത്ത് എത്തും മുമ്പ് ജാസി ആമസോണ്‍ വെബ് സര്‍വീസസ് ക്ലൗഡ് കംപ്യൂട്ടിംഗിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഇന്ത്യന്‍ വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാറുമായി നല്ല ബന്ധം സൃഷ്ടിക്കുക എന്നതായിരിക്കും ജാസിയുടെ ആദ്യ നീക്കം
ഫ്ളിപ്കാര്‍ട്ട് വന്നതോടെയാണ് രാജ്യത്ത് ആമസോണിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടായതും വിപണി വിഹിതം കുറഞ്ഞതും. ഇത് മറികടക്കുവാന്‍ ജാസ് എന്തൊക്കെ പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications