ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ പലവിധമാണ്. രാജ്യത്തെ എല്ലാ ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നു. അത്തരത്തിൽ പ്രീമിയം ക്രെഡിറ്റ് കാർഡുമായി ബാങ്ക് ഓഫ് ബറോഡയും (BoB) എത്തിയിരിക്കുന്നു. പ്രീമിയം വിക്രം ക്രെഡിറ്റ് കാർഡ് എന്നാണ് ഇതിൻ്റെ പേര്. ഈ കാർഡ് ഉപഭോക്താക്കൾക്ക് ആജീവനാന്ത സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നു. ഈ കാർഡിന് ആർക്കെല്ലാം അപേക്ഷിക്കാം?
ഈ കാർഡിൻ്റെ പേര് പോലെ തന്നെ ഇത് ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർക്ക് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒന്നാണ്. ഈ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ വളരെ എളുപ്പമാണ്. യോഗ്യരായ ഉപഭോക്താക്കൾക്ക് അഞ്ച് ലളിതമായ ഘട്ടങ്ങളിലൂടെ BoB പ്രീമിയം വിക്രം ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.
കാർഡിന് അപേക്ഷിക്കാനുള്ള യോഗ്യതയും രേഖകളും
- അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. മാത്രമല്ല നിലവിൽ സേനയിൽ സേവനമനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയ പ്രതിരോധ ഉദ്യോഗസ്ഥരായിരിക്കണം.
- ആധാർ കാർഡും പാൻ കാർഡും സമർപ്പിക്കണം
- തൊഴിൽ തെളിയിക്കുന്ന രേഖ സമർപ്പിക്കുക.
- വരുമാന തെളിയിക്കുന്ന രേഖ നൽകുക.
- കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള ക്രെഡിറ്റുകൾ കാണിക്കുന്ന ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ വേണം.
അപേക്ഷാ പ്രക്രിയയിൽ സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്ഥിരം മേൽവിലാസ തെളിവ് പോലുള്ള അധിക രേഖകൾ ആവശ്യമായി വരും. വൈദ്യുതി ബിൽ, വോട്ടർ ഐഡി കാർഡ് , ഒറിജിനൽ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് മേൽവിലാസ തെളിവിൽ പരിഗണിക്കുന്ന രേഖകൾ.

ബാങ്ക് ഓഫ് ബറോഡയുടെ വിക്രം ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ വിക്രം ക്രെഡിറ്റ് കാർഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
അപേക്ഷാ പ്രക്രിയ : വിക്രം ക്രെഡിറ്റ് കാർഡ് എന്ന വിഭാഗത്തിന് കീഴിൽ 'അപ്ലൈ നൗ' എന്ന ടാബിൽ ക്ലിക്കു ചെയ്യുക.
വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കുക: ഇവിടെ നിങ്ങളുടെ പേര് (പാൻ കാർഡ് പ്രകാരം), ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ, പാൻ നമ്പർ അല്ലെങ്കിൽ പാസ്‌പോർട്ട് വിവരങ്ങൾ, നിലവിലെ പിൻ കോഡ്, ഇമെയിൽ, ജനനത്തീയതി, പൗരത്വം തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണം.
ആധാർ വഴി ഇ-സൈൻ ചെയ്യുക: നിങ്ങളുടെ ആധാർ വിവരങ്ങളും അനുബന്ധ വിശദാംശങ്ങളും ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ഇ-സൈൻ ചെയ്യുക.
വീഡിയോ KYC പൂർത്തിയാക്കുക: അപേക്ഷയുടെ അവസാന ഘട്ടത്തിൽ ഒരു വീഡിയോ കെവൈസി സെഷനിലൂടെ നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുക.
ഡിജിറ്റൽ പ്രക്രിയകൾക്ക് പകരമായി അപേക്ഷകർക്ക് അടുത്തുള്ള ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് സന്ദർശിച്ച് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
പ്രധാന സവിശേഷതകളും നേട്ടങ്ങളും
പ്രതിരോധ ഉദ്യോഗസ്ഥർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാർഡാണിത്. അതിനാൽ ഇത്തരം ഉദ്യോഗസ്ഥരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുക എന്നതാണ് ഈ കാർഡിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ വിക്രം ക്രെഡിറ്റ് കാർഡ് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു:
ആജീവനാന്തം സൗജന്യം : ഈ ക്രെഡിറ്റ് കാർഡിൽ ജോയിനിംഗ് ഫീസോ വാർഷിക ഫീസോ ഇല്ല.
റിവാർഡ് പോയിന്റുകൾ : ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ, പലചരക്ക് സാധനങ്ങൾ, സിനിമാ ടിക്കറ്റ് ബുക്കിംഗുകൾ എന്നീ വിഭാഗങ്ങളിൽ ചെലവഴിക്കുമ്പോൾ ഓരോ 100 രൂപയ്ക്കും 5 റിവാർഡ് പോയിന്റുകൾ ലഭിക്കും. മറ്റ് വിഭാഗങ്ങളിൽ ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും 1 പോയിന്റ് വീതം ലഭിക്കും.
ഇന്ധന സർചാർജ് ഇളവ് : 400 രൂപയ്ക്കും, 5,000 രൂപയ്ക്കും ഇടയിലുള്ള ഇന്ധന ഇടപാടുകൾക്ക് 1% ഇളവ് ലഭിക്കും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിന് 250 രൂപ വരെ നേടും.
ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ : കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ 3 മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ നേടാം.
സ്മാർട്ട് ഇഎംഐ സൗകര്യം : 2,500 രൂപയും അതിൽ കൂടുതലുള്ള പർച്ചേസുകൾക്കും 6 മുതൽ 36 മാസം വരെയുള്ള ഇഎംഐ ഓപ്ഷനുകളാക്കാൻ സാധിക്കും.
ആഡ്-ഓൺ കാർഡുകൾ : പ്രാഥമിക കാർഡിനൊപ്പം 3 ആജീവനാന്ത സൗജന്യ ആഡ്-ഓൺ കാർഡുകൾ വരെ ഉറപ്പാക്കാം. ഇത്തരത്തിൽ കാർഡ് ലഭിക്കുന്ന കുടുംബാംഗത്തിന് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications