ഓരോ ബാങ്കുകൾക്കും പ്രത്യേകം സേവിംഗ്സ് അക്കൗണ്ടുകളുണ്ട്. അതായത് സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അടുത്തിടെ, ബാങ്ക് ഓഫ് ബറോഡ സ്ത്രീകൾക്ക് മാത്രമായി BOB ടിയാര ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. നിരവധി പ്രത്യേകതകളും ആനുകൂല്യങ്ങളുമാണ് BOB ടിയാര ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നത്. ഓരോ സവിശേഷതകളും നേട്ടങ്ങളും വിശദമായി അറിയാം...
BOB ടിയാര ക്രെഡിറ്റ് കാർഡിന്റെ സവിശേഷതകളും നേട്ടങ്ങളും
സ്ത്രീകൾക്ക് വേണ്ടി തയ്യാറാക്കിയ ക്രെഡിറ്റ് കാർഡാണ് BOB Tiara ക്രെഡിറ്റ് കാർഡ്. ഷോപ്പിംഗ്, ആരോഗ്യം, യാത്ര തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി ആനുകൂല്യങ്ങളാണ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നത്. ഓരോന്നും അറിയാം;
1. റിവാർഡ് പോയിന്റുകൾ
- ഡൈനിംഗ്, യാത്ര, അന്താരാഷ്ട്ര ചെലവുകൾ എന്നിവയ്ക്കായി ത്വരിതപ്പെടുത്തിയ 5X റിവാർഡ് നിരക്ക് (ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 15 റിവാർഡ് പോയിന്റുകൾ).
- 5X റിവാർഡുകൾ ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിന് 5,000 റിവാർഡ് പോയിന്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 3 റിവാർഡ് പോയിന്റുകൾ ലഭിക്കും.
- ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെയുള്ള UPI ഇടപാടുകളിലെ റിവാർഡ് പോയിന്റുകൾ ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിന് 500 രൂപയാണ്.
2. ഷോപ്പിംഗ് കിഴിവുകൾ
BOB ടിയാര ക്രെഡിറ്റ് കാർഡ് BigBasket-ൽ 250 രൂപയും Myntra, Nykaa, Flipkart എന്നിവയിൽ 500 രൂപ വീതവും ത്രൈമാസ കിഴിവ് നൽകുന്നു. Lakme Salons-ൽ 1,500 രൂപ വീതവും ത്രൈമാസ കിഴിവ് നൽകുന്നു. Swiggy One 3 മാസത്തെ അംഗത്വത്തിലൂടെ, ഭക്ഷണത്തിന്റെയും Instamart-ന്റെയും ഓർഡറുകൾക്ക് പരിധിയില്ലാത്ത സൗജന്യ ഡെലിവറികൾ വർഷത്തിലൊരിക്കൽ നൽകുന്നു.
3. ആരോഗ്യ- ക്ഷേമ ആനുകൂല്യങ്ങൾ
ഈ കാർഡിലൂടെ നിങ്ങൾക്ക് രണ്ട് സൗജന്യ ആരോഗ്യ പാക്കേജുകൾ നൽകുന്നു: മാമോഗ്രാം പാക്കേജ്, വനിതാ ആരോഗ്യ & പാപ് സ്മിയർ പാക്കേജ് എന്നിവയാണ് ഈ പാക്കേജുകൾ. ആറ് മാസത്തെ സൗജന്യ ഫിറ്റ്പാസ് പ്രോ അംഗത്വവും കാർഡ് നൽകുന്നു.

4. എയർപോർട്ട് ലോഞ്ച് ആക്‌സസ്
BOB ടിയാര ക്രെഡിറ്റ് കാർഡ് ഡൊമസ്റ്റിക എയർപോർട്ട് ലോഞ്ചുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. നിലവിലെ പാദത്തിൽ 40,000 രൂപ ചെലവഴിച്ചാൽ അടുത്ത പാദത്തിൽ സൗജന്യ ലോഞ്ച് ആക്‌സസ് യോഗ്യത നേടാം.
5. ജീവിതശൈലിയും വിനോദ ആനുകൂല്യങ്ങളും
കാർഡ് ഉടമയ്ക്ക് ആമസോൺ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാർ, ഗാന പ്ലസ് എന്നിവയിൽ സൗജന്യ വാർഷിക അംഗത്വം ലഭിക്കും.
6. ബുക്ക് മൈ ഷോയിൽ BOGO ഓഫർ
ബുക്ക് മൈ ഷോയിൽ കുറഞ്ഞത് രണ്ട് സിനിമാ ടിക്കറ്റുകൾ വാങ്ങുമ്പോൾ 250 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഈ ഓഫർ ഓരോ പാദത്തിലും ഒരിക്കൽ ലഭിക്കും, കൂടാതെ ബുക്ക് മൈ ഷോയിലെ മറ്റു ടിക്കറ്റുകളുടെ ബുക്കിംഗുകൾക്കും ഇത് ബാധകമാണ്.
7. ഇന്ധന സർചാർജ് ഇളവ്
ഇന്ത്യയിലുടനീളമുള്ള എല്ലാ പമ്പുകളിലും 1% ഇന്ധന സർചാർജ് ഒഴിവാക്കും. 400 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിലുള്ള ഇന്ധന ഇടപാടുകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ നേടാൻ കഴിയുന്ന പരമാവധി ഇളവ് 250 രൂപയാണ്. ഇന്ധന ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകളൊന്നും ലഭിക്കില്ല .
8. സൗജന്യ ആഡ്-ഓൺ കാർഡുകൾ
കാർഡ് ഉടമയ്ക്ക് മൂന്ന് ആജീവനാന്ത സൗജന്യ ആഡ്-ഓൺ കാർഡുകൾ വരെ എടുക്കാം. ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് ഇത് ഉപയോഗപ്പെടുത്താം. ആഡ്-ഓൺ കാർഡ് ഉടമയുടെ പ്രായം 18 വയസ്സിന് മുകളിലായിരിക്കണം.
9. ഫീസ്
BOB ടിയാര ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക പുതുക്കൽ ഫീസും 2,499 രൂപ + ജി.എസ്.ടിയാണ്. കാർഡ് ലഭിച്ച് ആദ്യത്തെ 60 ദിവസത്തിനുള്ളിൽ കാർഡ് ഉടമ 25,000 രൂപ ചെലവഴിച്ചാൽ ജോയിനിംഗ് ഫീസ് തിരികെ ലഭിക്കും.
10. യോഗ്യതാ മാനദണ്ഡം
ഈ കാർഡിന് അപേക്ഷിക്കുന്നയാൾ ഒരു ഇന്ത്യൻ പൗരനായിരിക്കണം. ശമ്പളക്കാരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ വ്യക്തികൾക്ക്, ഏറ്റവും കുറഞ്ഞ വാർഷിക വരുമാനം 7.2 ലക്ഷം രൂപയ്ക്ക് തുല്യമോ അതിൽ കൂടുതലോ ആയിരിക്കണം.
ശമ്പളക്കാരായ വ്യക്തിക്ക് 21 നും 60 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. കഴിഞ്ഞ 2 മാസത്തെ ശമ്പളം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിക്ക് 21 നും 65 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. കഴിഞ്ഞ 3 മാസത്തെ ബിസിനസ് ഇടപാടുകൾ തെളിയിക്കുന്ന ഒരു ബാങ്ക് സ്റ്റേറ്റ്മെന്റ് അവർ സമർപ്പിക്കണം.
ഈ കാർഡ് നിരവധി നേട്ടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഏതൊരു വ്യക്തിക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരുപാട് ആനുകൂല്യങ്ങളാണ് BOB ടിയാര ക്രെഡിറ്റ് കാർഡ് നൽകുന്നത്. നിങ്ങൾ വാങ്ങുന്നുണ്ടോ?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
