അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾക്ക് വിവിധ വായ്പകളെയാണ് ആളുകൾ ആശ്രയിക്കുന്നത്. ഓരോ ബാങ്കും വ്യത്യസ്ത വായ്പാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. എന്നാൽ പേഴ്സണൽ ലേണുകളാണ് എപ്പോഴും ജനപ്രിയമായ വായ്പകൾ. എറ്റവും എളുപ്പത്തിൽ വായ്പ അനുവദിച്ചു നൽകുന്നതും പേഴ്സണൽ ലേണുകൾക്കാണ്. യാതൊരു ഈടും വെക്കാതെ പെട്ടെന്ന് തന്നെ വായ്പ അനുവദിച്ചു തരും എന്നതാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞ രേഖകളിലൂടെ ലളിതമായ രീതിയിൽ പേഴ്സണൽ ലോണിന് അപേക്ഷിക്കാം.
വിവാഹം, വിദ്യാഭ്യാസം, തടങ്ങിയ ആവശ്യങ്ങൾക്കും അപ്രതീക്ഷിത ആവശ്യങ്ങൾക്കും പേഴ്സണൽ ലോണുകൾ എടുക്കുന്നു. എന്നാൽ മറ്റു വായ്പകളേ അപേക്ഷിച്ച് പേഴ്സണൽ ലോണിന്റെ പലിശ നിരക്ക് വളരെ കൂടുതലാണ്. പലരും ഇതറിയാതെ അമിത പലിശ ഈടാക്കുന്ന പേഴ്സണൽ ലോണുകളിൽ അകപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വരുമാനം, തൊഴിൽ, പ്രായം, ക്രെഡിറ്റ് സ്കോർ, ബാങ്കിന്റെ ചില മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നത്. ഒരു പേഴ്സണൽ ലോണിന് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം.
പേഴ്സണൽ ലോണിന് അപേക്ഷിക്കാം....
കുറഞ്ഞ രേഖകൾ: ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ ബാങ്കുകളും എൻ.ബി.എഫ്.സി കളും കുറഞ്ഞ രേഖകളാണ് ആവശ്യപ്പെടുന്നത്. നിങ്ങളുടെ ഐഡന്റിറ്റി, ജോലി, വരുമാനം എന്നിവ പരിശോധിക്കാൻ വേണ്ടിയാണ് രേഖകൾ ആവശ്യപ്പെടുന്നത്. കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ രേഖകൾ സമർപ്പിച്ചാൽ മതി.
ബാലൻസ്: പേഴ്സണൽ ലോൺ എടുക്കുമ്പോൾ നിലവിൽ ക്ലോസ് ചെയ്യാത്ത മറ്റൊരു വായ്പയുണ്ടെങ്കിൽ നിങ്ങൾക്ക് അതിന്റെ ബാലൻസ് പുതിയ പേഴ്സണൽ ലോണിലേക്ക് ട്രാൻസ്ഫർ ചെയ്യാം. നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ ഈ പേഴ്സണൽ ലോണിന് കുറഞ്ഞ പലിശ നിരക്കും ലഭിക്കും.
വായ്പാ തുക പെട്ടെന്ന് എത്തും: ലോണിന് അനുമതി ലഭിച്ചാൽ മണിക്കൂറുകൾ കൊണ്ട് തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. ചിലപ്പോൾ 1-2 ബിസിനസ് ദിവസങ്ങൾക്കു ശേഷമാവാം ക്രെഡിറ്റ് ആവുന്നത്.
ഈട് ആവശ്യമില്ല: പേഴ്സണൽ ലോണുകൾക്ക് മറ്റു വായ്പകൾ പോലെ ഈട് വേണ്ട. നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് പേഴ്സണൽ ലോൺ അനുവദിക്കുന്നത്.

ഓൺലൈനിലൂടെ പേഴ്സണൽ ലോണിന് അപേക്ഷിക്കാം.....
യോഗ്യത: എവിടെയാണോ വായ്പയ്ക്ക് അപേക്ഷിക്കുന്നത് അവരുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾക്ക് ലോൺ യോഗ്യത ഉണ്ടോയെന്ന് മനസിലാക്കാം. ഉണ്ടെങ്കിൽ ഒരു പ്രീ- അപ്രൂവ്ഡ് ലോൺ കിട്ടും. ഇല്ലെങ്കിൽ ബാങ്കിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കൂ.
അപേക്ഷ: നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ മനസ്സിലാക്കിയ ശേഷം അവരുടെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കാൻ തുടങ്ങാം. നിങ്ങളുടെ പ്രായം, ലിംഗഭേദം, വരുമാനം, തൊഴിൽ എന്നീ വിവരങ്ങൾ പൂരിപ്പിക്കുക.
ഡോക്യുമെൻ്റേഷൻ പ്രക്രിയ: ഇത് വളരെ ലളിതവും ദ്രുതഗതിയിൽ അവസാനിക്കുന്നതുമാണ്. പക്ഷേ ചിലപ്പോൾ അധിക രേഖകൾ ആവശ്യമായി വന്നേക്കാം.
വായ്പാ നിബന്ധനകൾ: രേഖകൾ സമർപ്പിച്ചതിനു ശേഷം നിങ്ങൾക്ക് വേണ്ട ലോൺ തുക തീരുമാനിക്കുക. ഇതിന്റെ പലിശ നിരക്കും തിരിച്ചടവ് കാലാവധിയും തിരഞ്ഞെടുക്കുക.
ഇത്രയും ചെയ്താൽ അപേക്ഷ സമർപ്പിക്കാം. സാധാരണ മണിക്കൂറുകൾ കൊണ്ട് തന്നെ വായ്പ അംഗീകരിക്കുകയും തുക ക്രെഡിറ്റാവുകയും ചെയ്യും. ചില സാഹചര്യത്തിൽ മാത്രം ദിവസങ്ങൾ നീണ്ടു പോയേക്കാം.
പേഴ്സണൽ ലോൺ ഓഫ് ലൈനായി അപേക്ഷിക്കാം...
ബ്രാഞ്ച് നേരിട്ടെത്തുക: ഓഫ്‌ലൈനായി പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ നേരിട്ട് ബാങ്കിൽ എത്തണം. ശേഷം അവിടുന്ന് അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതാണ്.
രേഖകൾ: നിങ്ങൾക്ക് പേഴ്സണൽ ലോണിന് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കുവാൻ വിവിധ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
പരിശോധിക്കും: രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ ബാങ്ക് നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ച ശേഷം ലോൺ അപേക്ഷ അംഗീകരിക്കും.
ഈ ലോൺ അംഗീകരിച്ചു കഴിഞ്ഞാൽ നിശ്ചയിച്ച ലോൺ തുക നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
മുൻനിര ബാങ്കുകൾ പേഴ്സണൽ ലോണിന് നൽകുന്ന പലിശ നിരക്ക്
- എസ്ബിഐ - 11.35% - 15.50%
- എച്ച്.ഡി.എഫ്.സി - 10.75% മുതൽ
- ആക്സിസ് ബാങ്ക് - 11.25% മുതൽ
- ഐ.സി.ഐ.സി.ഐ - 10.85% മുതൽ
- ബാങ്ക് ഓഫ് ബറോഡ - 11.15% - 18.75%
- പഞ്ചാപ് നാഷണൽ ബാങ്ക് - 10.40% - 16.95%
- യെസ് ബാങ്ക് - 10.99% മുതൽ
- യൂണിയൻ ബാങ്ക് - 11.35% - 15.45%
- ഇന്ത്യൻ ബാങ്ക് - 10.00% - 15.05%
- ബാങ്ക് ഓഫ് ഇന്ത്യ - 10.85% - 16.10%
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications