തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ എല്ലാ പ്രദേശങ്ങളിലും എടിഎം സേവനങ്ങള്‍ ലഭ്യമായതോടെ പണം പിന്‍വലിക്കുന്നതിനായി ബാങ്കില്‍
തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ എല്ലാ പ്രദേശങ്ങളിലും എടിഎം സേവനങ്ങള്‍ ലഭ്യമായതോടെ പണം പിന്‍വലിക്കുന്നതിനായി ബാങ്കില്‍ ചെന്ന് ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യവും ഇപ്പോള്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് ആര്‍ക്കുമില്ല. എന്നാല്‍ എടിഎമ്മുകളില്‍ ചെന്ന് ഇടപാടുകള്‍ നടത്തുമ്പോള്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇടപാടുകള്‍ പൂര്‍ത്തിയാകാതെ പോകുന്ന സാഹചര്യം നമ്മളില്‍ പലരും പലപ്പോഴും അനുഭവിച്ചിട്ടുണ്ടാകും.

ഉദാഹരണത്തിന് എടിഎമ്മില്‍ ചെന്ന് പിന് നമ്പറൊക്കെ നല്കി പണത്തിനായി കാത്ത് നില്‍ക്കുമ്പോഴായിരിക്കും ഇടപാടില്‍ എറര്‍ സംഭവിക്കുന്നത്. അക്കൗണ്ടില്‍ നിന്ന് ആ തുക ഡെബിറ്റ് ചെയ്തിട്ടുമുണ്ടാകും. പക്ഷേ നമ്മുടെ കൈയ്യില്‍ പണം എത്തിയിട്ടുമില്ല. അത്തരത്തില്‍ പല പ്രയാസങ്ങള്‍ എടിഎം ഇടപാടുകള്‍ക്കിടയില്‍ പലപ്പോഴും സംഭവിക്കാറുണ്ട്. ഉപഭോക്താവിന് ഏറ്റവും മികച്ച സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നത് ബാങ്കുകളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ എടിഎം ഇടപാടുകളില്‍ സംഭവിക്കുന്ന പ്രയാസങ്ങളും തടസ്സങ്ങളും ബാങ്കുകളുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
എടിഎം ഇടപാടുകളില്‍ ഉപയോക്താവിന് പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ അത് എത്രയും എളുപ്പത്തില്‍ പരിഹരിച്ചു നല്‍കുക എന്ന ഉത്തരവാദിത്വം ബാങ്കിന്റേതാണ്. അത്തരത്തില്‍ നിശ്ചിത കാലയളവിനുള്ളിലും പരാതി പരിഹരിക്കുവാന്‍ ബാങ്ക് തയ്യാറാകുന്നില്ല എങ്കില്‍ ബാങ്കില്‍ നിന്നും നഷ്ട പരിഹാരം ഈടാക്കുവാന്‍ ഉപയോക്താവിന് സാധിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപയോക്താവാണ് നിങ്ങളെങ്കില്‍ എടിഎം ഇടപാടുകളില്‍ നിന്നും പണം ലഭിക്കാതെ പരാജയപ്പെട്ടാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
Also Read : പെന്ഷന് ഫണ്ടുകളുടെ ഐപിഒ നിക്ഷേപത്തില്‍ നിന്നും എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് നേട്ടം ലഭിക്കുന്നതെങ്ങനെ? അറിയാം
പണം നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ല, പക്ഷേ ആ തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തിട്ടുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം ചെയ്യേണ്ടത് ഈ ഇടപാടിനെ സംബന്ധിച്ച വിവരം ബാങ്കിനെ അറിയിക്കുക എന്നതാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 180 2222, 1800 103 2222 എന്നിവയിലേക്ക് വിളിച്ച് നിങ്ങള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം. സാധാരണയായി ഇങ്ങനെ സംഭവിച്ചാല്‍ പരാതി നല്‍കാതെ തന്നെ തുക ബാങ്ക് ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാറുണ്ട്. എങ്കിലും പരാതി നല്‍കുന്നത് തന്നെയാണ് അഭികാമ്യം.
Also Read : പിപിഎഫ് അക്കൗണ്ടിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പയും! എങ്ങനെയെന്നറിയാം
ഇടപാട് പൂര്‍ത്തിയായില്ല എങ്കില്‍ ഏറെ വൈകാതെ തന്നെ പണം തിരിച്ച് ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിക്കൊള്ളുമെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പറയുന്നത്. ഇതിനായി ഉപയോക്താവ് പരാതി നല്‍കേണ്ടതില്ല. എടിഎം ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ 7 ദിവസത്തിനുള്ളില്‍ തുക തിരികെ അക്കൗണ്ടിലേക്ക് നല്‍കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.
ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള ഈ 7 ദിവസങ്ങള്‍ക്കുള്ളിലും ഉപയോക്താവിന് പണം തിരികെ നല്കുവാന് ബാങ്കിന് സാധിച്ചില്ല എങ്കില്‍ നഷ്ടപരിഹാരമായി അധികമായി വരുന്ന ഓരോ ദിവസവും 100 രൂപ വീതം ബാങ്ക് ഉപയോക്താവിന് നല്‍കുമെന്നാണ് പിഎന്‍ബി ബാങ്ക് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താവ് ക്ലെയിം ചെയ്തില്ല എങ്കിലും ഈ നഷ്ട പരിഹാര തുക ബാങ്ക് ഉപയോക്താവിന് നല്‍കേണ്ടതുണ്ട്.
Also Read: ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
എന്നാല്‍ ഇടപാട് നടന്ന് 30 ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോക്താവ് ബാങ്കിന് പരാതി സമര്‍പ്പിച്ചില്ല എങ്കില്‍ തുക തിരികെ ലഭിക്കുകയില്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications