നമുക്കേവര്‍ക്കും അറിയാവുന്നത് പോലെ ഡിജിറ്റലൈസേഷനാണ് ഇനി ലോകത്തിന്റെ ഭാവി. എന്നാല്‍ ഡിജിറ്റില്‍ പണ ഇടപാടുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമ്പോള്‍ അതേ സമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബാങ്കിംഗ് തട്ടിപ്പ് കേസുകളുടെ എണ്ണവും
നമുക്കേവര്‍ക്കും അറിയാവുന്നത് പോലെ ഡിജിറ്റലൈസേഷനാണ് ഇനി ലോകത്തിന്റെ ഭാവി. എന്നാല്‍ ഡിജിറ്റില്‍ പണ ഇടപാടുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമ്പോള്‍ അതേ സമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബാങ്കിംഗ് തട്ടിപ്പ് കേസുകളുടെ എണ്ണവും വളരേ ഏറെയാണ്. അംഗീകാരമില്ലാത്ത ഇടപാടുകളും നിയമസാധുതയില്ലാതെ നടക്കുന്നുണ്ട്. ഇവയെ ഓണ്‍ലൈന്‍ തട്ടിപ്പുകളെന്നോ, ഡിജിറ്റല്‍ തട്ടിപ്പുകളെന്നോ, സൈബര്‍ തട്ടിപ്പുകളെന്നോ പറയാവുന്നതാണ്.

ഹാക്കര്‍മാര്‍ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി അതില്‍ നിന്നും പണം പിന്‍വലിച്ചേക്കാം. എന്നാല്‍ പണം നഷ്ടപ്പെട്ടാലും നാണക്കേും ഇനി എന്ത് ചെയ്യണം എന്ന അറിവില്ലായ്മയും കാരണം പലരും നിശബ്ദരായിരിക്കുന്നതും പതിവാണ്. എന്നാല്‍ അത്തരമൊരു തട്ടിപ്പ് നടന്നാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട മുഴുവന്‍ തുകയും നിങ്ങള്‍ക്ക് തിരികെ ലഭിക്കുമെന്നതാണ് യാഥാര്‍ഥ്യം.
അംഗീകാരമില്ലാത്ത ഇടപാടുകളിലൂടെയാണ് നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടിരിക്കുന്നത് എങ്കിലും നിങ്ങളുടെ തുക മുഴുവനായും നിങ്ങള്‍ക്ക് തിരികെ ലഭിക്കുമെന്നാണ് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. അങ്ങനെ തട്ടിപ്പ് നടക്കുകയാണെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ കാലതാമസം കൂടാതെ ആ വിവരം അറിയിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം ഒഴിവാക്കുവാന്‍ സാധിക്കും.
അംഗീകാരമില്ലാത്ത ഇലക്ട്രോണിക് ഇടപാടുകളിലൂടെ നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ അത് ഉടനടി നിങ്ങളുടെ ബാങ്കിനെ അറിയിക്കുന്നത് വഴി നിങ്ങളുടെ നഷ്ടം കുറയക്കുവാനോ തീരെ ഇല്ലാതാക്കുവാനോ സാധിക്കുമെന്ന് ആര്‍ബിഐ പറയുന്നു.
ഇടപാട് നടന്നു കവിഞ്ഞ് പണവും നഷ്ടപ്പെട്ടതിന് ശേഷം ബാങ്കിനെ വിവരം അറിയിച്ചിട്ട് എന്താണ് കാര്യം? നഷ്ടപ്പെട്ട തുക ബാങ്ക് എവിടുന്ന് എടുത്ത് തരാനാണ് എന്നൊക്കെ ചിന്തിച്ചാണ് പലരും പരാതി നല്കുവാന് മടിക്കുന്നത്.
എന്നാല്‍ അത്തരം സൈബര്‍ തട്ടിപ്പുകള്‍ മുന്‍നിര്‍ത്തി ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടാകും. തട്ടിപ്പ് നടന്നതിനെ സംബന്ധിച്ച് ബാങ്ക് നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കും. അത്തരത്തിലാണ് നിങ്ങളുടെ നഷ്ടപരിഹാരത്തുക ബാങ്ക് നല്‍കുന്നത്. വ്യക്തികള്‍ക്ക് നേരിട്ടും സൈബര്‍ തട്ടിപ്പുകളില്‍ നിന്നുള്ള പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ അനുമതിയില്ലാതെ ആരെങ്കിലും പണം പിന്‍വലിച്ചാല്‍ മൂന്ന് ദിവസത്തിനകം ആ കാര്യം ബാങ്കിനെ അറിയിച്ചിരിക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടുകയില്ല. നിര്‍ദേശിച്ചിരിക്കുന്ന നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ വിവരം ബാങ്കിനെ അറിയിക്കുകയാണെങ്കില്‍ 10 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട തുക അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുമെന്നും ആര്‍ബിഐ അറിയിക്കുന്നു.
തട്ടിപ്പ് നടന്ന് 4 മുതല്‍ 7 ദിവസത്തിനുള്ളിലാണ് നിങ്ങള്‍ ബാങ്കിനെ വിവരം അറിയിക്കുന്നതെങ്കില്‍ 25,000 രൂപ വരെയുള്ള നഷ്ടം ഉപഭോക്താവ് സഹിക്കേണ്ടതായി വരുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
