ക്രെഡിറ്റ് കാർഡുകൾ ഷോപ്പിംഗ് വളരെ എളുപ്പവും സൗകര്യപ്രദവുമാക്കി മാറ്റുന്ന ഒന്നാണ്. നിങ്ങളുടെ ദൈനംദിന വാങ്ങലുകൾക്കും സേവനങ്ങൾക്കും ഇത് ഉപയോഗിക്കാൻ കഴിയും. ക്രെഡിറ്റ് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് റെയിൽവേ സ്റ്റേഷനുകളിലോ വിമാനത്താവളങ്ങളിലോ റിവാർഡ് പോയിൻറുകൾ, ഡിസ്കൌണ്ട്, ലോഞ്ച് ആക്സസ് എന്നിവ നേടാനും സാധിക്കും. ഉടനടി പണമടയ്ക്കാതെ സാധനങ്ങൾക്കും സേവനങ്ങൾക്കും പണമടയ്ക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. നിരവധി ഡിസ്കൗണ്ട് സൗകര്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് ലഭിക്കാൻ നിങ്ങൾ യോഗ്യരാണോ എന്ന് പരിശോധിക്കാം.
ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോർ ഉപഭോക്താവിന് സാമ്പത്തികമായി എത്രത്തോളം ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ്. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് എടുക്കാനുള്ള യോഗ്യത കുറവാണ്. അപേക്ഷിക്കുന്ന സമയത്ത്, ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കും. നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം, പേയ്‌മെന്റ് ചരിത്രം എന്നിവയെക്കുറിച്ച് അറിയാൻ ഇത് ബാങ്കുകളെ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കും.
വരുമാനം
നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്നതിൽ വരുമാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങൾക്ക് സ്ഥിരമായ വരുമാന മാർഗ്ഗം ഉണ്ടായിരിക്കണം. വ്യത്യസ്ത കാർഡുകൾക്ക് വരുമാന മാനദണ്ഡം വ്യത്യാസപ്പെട്ടിരിക്കുന്നു. ഉപയോക്താവിന് നൽകിയിട്ടുള്ള ക്രെഡിറ്റ് പരിധിയെയും വരുമാനം ബാധിക്കും.
പ്രായം
ഒരു ക്രെഡിറ്റ് കാർഡ് കൈവശം വയ്ക്കാൻ യോഗ്യത നേടുന്നതിന്, നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് എങ്കിലും ആയിരിക്കണം. 21 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് സ്ഥിരമായ ഒരു വരുമാനം ഉണ്ടായിരിക്കണം.
ക്രെഡിറ്റ് ഉപയോഗ അനുപാതം
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന സമയങ്ങളിൽ ബാങ്ക് ഈ ഘടകം പരിഗണിക്കും. ഇത് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലും ക്രെഡിറ്റ് പരിധിയും തമ്മിലുള്ള അനുപാതമാണ്. കൂടുതൽ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞ ക്രെഡിറ്റ് ഉപയോഗ അനുപാതമായിരിക്കും ഉണ്ടാകുക.
ക്രെഡിറ്റ് കാർഡ് റെക്കോർഡ്
ബാങ്കുകൾ നിങ്ങളുടെ മറ്റ് ക്രെഡിറ്റ് കാർഡുകളും വായ്പാ അപേക്ഷയും പരിശോധിക്കും. മുമ്പത്തെ ക്രെഡിറ്റ് കാർഡ്. നിങ്ങൾക്ക് നേരത്തെ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടോയെന്നും യോഗ്യത പരിഗണിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ടോ എന്നും നിങ്ങളുടെ ബാങ്ക് പരിശോധിക്കും. നിങ്ങൾ ഒരു നല്ല തിരിച്ചടവ് റെക്കോർഡ് സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇത് ഒരു നല്ല അടയാളമായി കണക്കാക്കപ്പെടുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications