സ്ഥിര വരുമാന സ്രോതസ്സുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നിക്ഷേപ ഓപ്‌ഷനുകളിലൊന്നാണ് 7.75 സേവിംഗ്‌സ് ബോണ്ടുകൾ. ഈ ബോണ്ടുകളിൽ നിക്ഷേപിക്കാൻ സൗകര്യപ്രദമാണെന്നത് മാത്രമല്ല, നിക്ഷേപിച്ച തുകയ്‌ക്ക് 7.75 ശതമാനം പലിശ ലഭിക്കുമെന്നതും സേവിംഗ്‌സ് ബോണ്ടുകളെ കൂടുതൽ ആകർഷകമാക്കുന്നു.
ആർബിഐ ബോണ്ടുകൾ അല്ലെങ്കിൽ ജിഒഐ ബോണ്ട് എന്നറിയപ്പെടുന്ന ഇവ നിലവിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയും സർക്കാർ പിന്തുണയുള്ള മറ്റ് നിക്ഷേപ പദ്ധതികളെയും അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇക്കഴിഞ്ഞ മാസമാണ് ഈ ബോണ്ടുകള്‍ തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുന്ന കാര്യം ആര്‍ബിഐ അറിയിച്ചത്. പലിശ നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചത്.
നിങ്ങൾ ഇതിനകം സേവിംഗ്‌സ് ബോണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഈ കര്യങ്ങൾ അറിഞ്ഞിരിക്കണം;
നിക്ഷേപത്തിന് കേന്ദ്ര സർക്കാരിന്റെ സുരക്ഷയുണ്ട്: ആർബിഐ സേവിംഗ്‌സ് ബോണ്ടുകളിലെ നിങ്ങളുടെ നിക്ഷേപത്തിന് സർക്കാരിന്റെ പിന്തുണയുണ്ട്. അതിനാൽ തന്നെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾ നിക്ഷേപിച്ച തുക തിരികെ നൽകാൻ സർക്കാർ ബാധ്യസ്ഥനാണ്.
പലിശയ്‌ക്ക് നികുതി നൽകണം: സേവിംഗ്‌സ് ബോണ്ടുകൾ പൂർണ്ണമായും നികുതി രഹിതമല്ല. മറ്റ് ചെറുകിട നിക്ഷേപങ്ങളെ പോലെ സേവിംഗ്‌സ് ബോണ്ടിൽ നേടുന്ന പലിശയ്‌ക്ക് നികുതി നൽകേണ്ടതാണ്. ലഭിക്കുന്ന വരുമാനത്തിന് നിങ്ങളുടെ ആദായ നികുതി നിരക്ക് അനുസരിച്ച് നികുതി കൊടുക്കേണ്ടി വരും. നിക്ഷേപിക്കുന്ന തുകയ്‌ക്കും നികുതി ഇളവ് ലഭിക്കില്ല. പലിശ വരുമാനത്തിനുള്ള നിയമങ്ങളെ അടിസ്ഥാനമാക്കി ഈ നിക്ഷേപങ്ങളും ടിഡിഎസ് നിയമങ്ങൾക്ക് വിധേയമാണ്.
കാലാവധി: 7 വർഷം ആണ് ഈ നിക്ഷേപത്തിന്റെ കാലാവധി. കാലാവധി തീരുന്നതിനു മുൻപ് ഈ നിക്ഷേപം വിൽക്കാൻ സാധിക്കുകയില്ല. നിക്ഷേപിച്ചാൽ 7 കൊല്ലത്തേക്ക് പണം തിരിച്ചു കിട്ടുകയില്ല. 60 വയസ് കഴിഞ്ഞവർക്ക് ചില ഇളവുകൾ ഉണ്ടെന്ന് മാത്രം. അതായത് 60-നും 70-നും ഇടയിൽ പ്രായമുള്ളവർക്ക് ആറ് വർഷത്തിന് ശേഷമാണ് അകാല പിൻവലിക്കൽ അനുവദിച്ചിട്ടുള്ളത്. 70-നും 80-നും ഇടയിൽ പ്രായമുള്ളവർക്ക് അഞ്ച് വർഷത്തിന് ശേഷവും 80 വയസ്സിനു മുകളിലുള്ളവർക്ക് നാല് വർഷത്തിനു ശേഷവും പിൻവലിക്കാം.
പലിശ നിരക്ക്: സേവിംഗ്‌സ് ബോണ്ട് നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപത്തിന്റെ പലിശ വേണമെങ്കിൽ ആറു മാസം കൂടുമ്പോൾ കിട്ടുന്ന രീതിയിലോ, അല്ലെങ്കിൽ ഏഴു കൊല്ലം കഴിഞ്ഞ് നിക്ഷേപം പിൻവലിക്കുമ്പോൾ ഒരുമിച്ചു കിട്ടുന്ന രീതിയിലോ ചെയ്യാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
