റിസർവ് ബാങ്ക് ഈ വർഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയിൻറ് കുറച്ചതോടെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കും കുറയ്ക്കുകയാണ്. രാജ്യത്തെ പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, പിഎൻബി, ഐസിഐസിഐ ബാങ്ക് എന്നിവ ഈ വർഷം 1 വർഷം മുതൽ 10 വർഷം വരെ കാലയളവുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.5 ശതമാനം വരെ കുറച്ചിട്ടുണ്ട്. എഫ്ഡി പലിശയുടെ ഇടിവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മുതിർന്ന പൌരന്മാരെയാണ്. അതിനാൽ ഉയർന്ന വരുമാനം ലഭിക്കുന്നതിന് താഴെ പറയുന്ന ഓപ്ഷനുകൾ പരിഗണിക്കാം.
ചെറുകിട ധനകാര്യ ബാങ്കുകൾ / സ്വകാര്യ ബാങ്ക് എഫ്ഡി
ഡിസിബി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പോലുള്ള ചില പുതിയ സ്വകാര്യ ബാങ്കുകൾകൾ സാധാരണ പൗരന്മാർക്ക് 7.80 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 8.4 ശതമാനം വരെയുമാണ് എഫ്ഡി പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ചെറുകിട ധനകാര്യ ബാങ്കുകളായ ഉത്‌കാർഷ് ബാങ്ക്, ജന സ്‌മോൾ ഫിനാൻസ് എന്നിവയും ടേം ഡെപ്പോസിറ്റുകൾക്ക് 8.6 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഈ ബാങ്കുകളെ നിക്ഷേപത്തിനായി പരിഗണിക്കാം.
സുരക്ഷിതം
ഈ നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിന് കീഴിലാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്. അതിനാൽ സഹകരണ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത് താരതമ്യേന സുരക്ഷിതമാണ്.
പോസ്റ്റ് ഓഫീസ് സ്കീമുകൾ
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ സുരക്ഷിതമാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. മാത്രമല്ല ബാങ്ക് എഫ്ഡികളേക്കാൾ ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റോഫീസ് സ്കീമുകൾക്ക് കീഴിൽ വിവിധ കാലാവധികൾക്ക് കീഴിൽ പണം നിക്ഷേപിക്കുന്നതിന് വിവിധ ഓപ്ഷനുകൾ ലഭിക്കും. ഈ നിക്ഷേപങ്ങളിൽ ചിലത് പിപിഎഫ്, സുകന്യ സമൃദ്ധി സ്കീം എന്നിവ ദീർഘകാല ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്, എന്നാൽ മറ്റുള്ളവ പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്, മുതിർന്ന പൗരന്മാർക്കുള്ള സേവിംഗ്സ് സ്കീം, പ്രതിമാസ വരുമാന പദ്ധതികൾ എന്നിവ ഹ്രസ്വ, ഇടത്തരം ആവശ്യങ്ങൾക്കുള്ളതാണ്.
നികുതി ആനുകൂല്യം
ഈ സ്കീമുകളുടെ പലിശ നിരക്ക് സമാന കാലാവധിയുള്ള ബാങ്ക് നിക്ഷേപത്തേക്കാൾ 1.5% കൂടുതലാണ്. പിപിഎഫ്, സുകന്യ സമൃദ്ധി യോജന പോലുള്ള ചില പോസ്റ്റ് ഓഫീസ് പദ്ധതികൾ ഉയർന്ന വരുമാനത്തിനൊപ്പം നികുതി ആനുകൂല്യങ്ങളും നൽകുന്നു.
നികുതി രഹിത ബോണ്ടുകൾ
ഈ ബോണ്ടുകൾക്ക് ലഭിക്കുന്ന പലിശ നികുതിരഹിതമായതിനാൽ ഏറ്റവും ഉയർന്ന നികുതി പരിധിയിൽ വരുന്ന വ്യക്തികൾക്ക് ഈ ബോണ്ടുകൾ അനുയോജ്യമാണ്. നികുതി രഹിത ബോണ്ടുകൾ സർക്കാർ സ്ഥാപനങ്ങൾ നൽകുന്നതാണ്. നികുതി രഹിത ബോണ്ടുകളിൽ ചിലത് ട്രേഡബിൾ ആയതിനാൽ അവയിൽ നിന്ന് നിങ്ങൾക്ക് പിൻവലിക്കലുകൾ നടത്താം. നിലവിലെ മാർക്കറ്റ് വരുമാനത്തിൽ, നികുതി രഹിത ബോണ്ടുകൾ നികുതി രഹിത വരുമാനത്തിന്റെ 5.1-5.4% വരെ വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications