സ്വര്‍ണ നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന മാസമാണ് ജൂലൈ. വില ഉയര്‍ന്നു വരുന്ന കാഴ്ചയാണ് ഇപ്പോഴുമുള്ളത്. ഇന്ന് ഗ്രാമിന് 4490 രൂപയാണ് സ്വര്‍ണ വില. സര്‍വകാല റെക്കോര്‍ഡില്‍ എത്തിയതില്‍ നിന്നും കുത്തനെ താഴേക്ക്
സ്വര്‍ണ നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന മാസമാണ് ജൂലൈ. വില ഉയര്‍ന്നു വരുന്ന കാഴ്ചയാണ് ഇപ്പോഴുമുള്ളത്. ഇന്ന് ഗ്രാമിന് 4490 രൂപയാണ് സ്വര്‍ണ വില. സര്‍വകാല റെക്കോര്‍ഡില്‍ എത്തിയതില്‍ നിന്നും കുത്തനെ താഴേക്ക് വന്ന സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും തുടര്‍ച്ചയായ വര്‍ധനവിലേക്കുള്ള പ്രവണതയാണ് കാണിക്കുന്നത്. ഇത് കുറച്ചുകാലം കൂടി നിലനില്‍ക്കുമെന്നും വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

മികച്ച നിക്ഷേപോപാധി എന്ന നിലയില്‍ ഈ സാഹചര്യത്തില്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളിലും നിക്ഷേപം നടത്താവുന്നതാണ്. സ്വര്‍ണ നിക്ഷേപത്തില്‍ നിന്നും അധിക നേട്ടം സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ സാമ്പത്തീക വര്‍ഷത്തിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് നാലാം സീസണില്‍ ഇപ്പോള്‍ നിക്ഷേപം നടത്താം. നിലവില്‍ സ്വര്‍ണ വില ദിവസേന ഉയരുന്നതിന് പുറമേ 2.5 ശതമാനം പലിശയും സോവറീന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപങ്ങളിലൂടെ ലഭിക്കും.
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ), മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാം.
ഒരു ഗ്രാം സ്വര്‍ണം സബ്സ്ക്രൈബ് ചെയ്യുന്നതിനായി 4,807 രൂപ നല്‍കണം. ഇതിന് മുമ്പ് പുറത്തിറക്കിയ സീരീസില്‍ സബ്സ്ക്രിപ്ഷന് വില 4,889 രൂപയായിരുന്നു. ഓണ്‍ലൈനായി സബ്സ്ക്രൈബ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഒരു ഗ്രാമിന് 50 രൂപാ വീതം ഇളവും ലഭിക്കും.
ജൂലൈ 16ാം തീയ്യതി വരെ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപം നടത്താം. ഏറ്റവും ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. ഒരു വ്യക്തിയ്ക്ക് എത്ര ഗ്രാമിലേക്ക് വേണമെങ്കിലും നിക്ഷേപം നടത്താം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 8 വര്‍ഷ കാലയളവുള്ള നിക്ഷേപത്തില്‍ 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുമുണ്ട്.
2015-ലാണ് രാജ്യത്ത് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അഥവാ എസ്ജിബികള്‍ നിലവില്‍ വരുന്നത്. സ്വര്‍ണ നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ ആദായം നേടാന്‍ സാധിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ വലിയ തോതില്‍ എസ്ജിബികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. അത് പരിഗണിച്ചാണ് ഈ സാമ്പത്തീക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസ കാലയളവില്‍ എസ്ജിബി നിക്ഷേപത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications