ഭവന വായ്പ എടുക്കുകയാണോ? വായ്പാ പങ്കാളികള്‍ക്കെല്ലാം ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെന്ന് ഉറപ്പാക്കാം

സ്വന്തമായൊരു വീടെന്ന വലിയ സ്വപ്‌നത്തിലേക്കെത്തുവാന്‍ ഭവന വായ്പ തന്നെയാണ് നമ്മളില്‍ മിക്കവരുടേയും ആശ്രയം. ദീര്‍ഘകാലയളവിലേക്ക് ലഭിക്കുന്ന വായ്പ പലിശ സഹിതം പ്രതിമാസ ഗഢുക്കളായാണ് തിരിച്ചടയ്‌ക്കേണ്ടത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായൊരു വീടെന്ന വലിയ സ്വപ്‌നത്തിലേക്കെത്തുവാന്‍ ഭവന വായ്പ തന്നെയാണ് നമ്മളില്‍ മിക്കവരുടേയും ആശ്രയം. ദീര്‍ഘകാലയളവിലേക്ക് ലഭിക്കുന്ന വായ്പ പലിശ സഹിതം പ്രതിമാസ ഗഢുക്കളായാണ് തിരിച്ചടയ്‌ക്കേണ്ടത്. വായ്പ എടുത്ത വ്യക്തിയുടെ തിരിച്ചടവ് ശേഷി അനുസരിച്ച് പ്രതിമാസ ഇഎംഐ തുക നിശ്ചയിക്കാവുന്നതാണ്. ഏതൊരു വ്യക്തിയും ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ അപേക്ഷകന് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ എന്ന് ബാങ്കുകള്‍ പരിശോധിക്കാറുണ്ട്.

 

പങ്കാളിത്ത ഭവന വായ്പ എടുക്കുമ്പോള്‍

പങ്കാളിത്ത ഭവന വായ്പ എടുക്കുമ്പോള്‍

പങ്കാളിത്ത രീതിയിലാണ് വായ്പ എടുക്കുന്നത് എങ്കില്‍ പ്രൈമറി ബോറോവര്‍ ആയിട്ടുളള വ്യക്തിയ്ക്കാണ് ലൈഫ് ഇന്‍ഷുറന്‍സ് ബാങ്കുകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. അപേക്ഷകന് പുതിയൊരു പോളിസി എടുക്കുകയോ, നിലവിലുള്ള പോളിസിയുടെ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിക്കുകയോ ചെയ്യാം. മുഖ്യ വായ്പാ അപേക്ഷകന് മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമുള്ളൂ എങ്കിലും പങ്കാളിത്ത ഭവന വായ്പകളില്‍ സഹ അപേക്ഷകര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കേണ്ടത് അഭികാമ്യമാണ്. നാമിപ്പോള്‍ കടന്ന് പോകുന്ന കോവിഡ് സാഹചര്യം എല്ലാ വ്യക്തികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് നമുക്ക് വ്യക്തമാക്കിത്തരുന്നത്.

ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധം

ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധം

ഒരു ഉദാഹരണത്തിലൂടെ നമുക്കിത് കൂടുതല്‍ വ്യക്തമാക്കാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഭാര്യവും ഭര്‍ത്താവും ഒരു പങ്കാളിത്ത ഭവന വായ്പ എടുത്തു. രണ്ട് പേരും ജോലിയുള്ളവരാണ്. പ്രഥമ വായ്പാ അപേക്ഷക ഭാര്യയായിരുന്നു. ബാങ്കിന്റെ നിര്‍ബന്ധ പ്രകാരം അവര്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തു. ഭര്‍ത്താവ് സഹ അപേക്ഷകനായിരുന്നാല്‍ ബാങ്ക് അദ്ദേഹത്തെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുവാന്‍ നിര്‍ബന്ധിച്ചതുമില്ല. വായ്പ എടുത്ത് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭാര്യ ജോലി അവസാനിപ്പിച്ചു. ഭര്‍ത്താവ് വായ്പാ ഇഎംഐ അടയ്ക്കുന്നത് തുടരുകയും ചെയ്തു.

പെട്ടെന്നാണ് കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരണപ്പെടുന്നത്. പ്രാഥമിക അപേക്ഷകയായ ഭാര്യ ജീവിച്ചിരിക്കുകയും അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. എന്നാല്‍ കുടുംബത്തിലേ വരുമാനമുള്ള വ്യക്തി മരണപ്പെട്ടു കഴിഞ്ഞു. കുടുംബത്തിന്റെയും തന്റെ ആശ്രതരുടേയും ബാധ്യതകള്‍ അഭിമുഖീകരിക്കുവാന്‍ അദ്ദേഹത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല.

പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാം

പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാം

ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും സംഭവിക്കാറുള്ളതാണ്. ഭര്‍ത്താവ് ബിസിനസ് നടത്തുന്ന വ്യക്തിയും ഭാര്യ ശമ്പള വേതനത്തിലുള്ള ജീവനക്കാരിയുമാണെങ്കില്‍ പ്രത്യേകിച്ചും. ശമ്പള വേതനക്കാര്‍ക്ക് വായ്പാ പലിശ മെച്ചപ്പെട്ട നിരക്കിലായിരിക്കും. കൂടാതെ സ്ത്രീകള്‍ ആണെങ്കില്‍ നിരക്കില്‍ ഇളവുകളുണ്ടാകും. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് നമുക്കൊന്ന് പരിശോധിച്ചു നോക്കാം. ശമ്പള വേതനക്കാരല്ലാത്ത വ്യക്തികള്‍ക്ക് 15 ബേസിസ് പോയിന്റുകളാണ് വായ്പാ ചിലവ്. സ്ത്രീകള്‍ക്ക് 5 ബേസിസ് പോയിന്റ് ഇളവ് ലഭിക്കും.

സഹ അപേക്ഷകര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

സഹ അപേക്ഷകര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

ഇക്കാരണങ്ങള്‍ എല്ലാം കൊണ്ടുതന്നെ പങ്കാളിത്ത ഭവന വായ്പ എടുക്കുമ്പോള്‍ എല്ലാ സഹ അപേക്ഷകര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അഷ്യേര്‍ഡ് ചെയ്യുന്ന തുക വായ്പ തിരിച്ചടവിന് മതിയായ അളവിലുള്ളതാണെന്നും പരിശോധിക്കണം. അങ്ങനെയാണെങ്കില്‍ അപ്രതീക്ഷിത മരണം സംഭവിച്ചാലും സാമ്പത്തീക സമ്മര്‍ദത്തിന്റെ ഭീതിയില്ലാതെ മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കും.

Read more about: home loan
English summary

Are You Looking For Home Loan? make sure all your co applicants are covered under life insurance policy | ഭവന വായ്പ എടുക്കുകയാണോ? വായ്പാ പങ്കാളികള്‍ക്കെല്ലാം ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെന്ന് ഉറപ്പാക്കാം

Are You Looking For Home Loan? make sure all your co applicants are covered under life insurance policy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X