കോവിഡ് വ്യാപനത്താലുണ്ടായ സാമ്പത്തീക പ്രതിസന്ധിയില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസ പദ്ധതിയുമായി ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്ക്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേലുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം കുറഞ്ഞ നിരക്കില്‍ രാജ്യത്തെ എല്ലാ
കോവിഡ് വ്യാപനത്താലുണ്ടായ സാമ്പത്തീക പ്രതിസന്ധിയില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസ പദ്ധതിയുമായി ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്ക്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേലുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം കുറഞ്ഞ നിരക്കില്‍ രാജ്യത്തെ എല്ലാ ഉപഭോക്താക്കള്‍ക്കുമായി വ്യാപിപ്പിക്കുവാന്‍ ബാങ്ക് തീരുമാനിച്ചു. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിന് 0.25 ശതമാനം അധികമായിരിക്കും ഓവര്‍ ഡ്രാഫ്റ്റ്ന് ഈടാക്കുന്ന പലിശ നിരക്ക്.

സ്ഥിര നിക്ഷേപ തുകയുടെ 90 ശതമാനം വരെ ഓവര്‍ ഡ്രാഫ്റ്റ് ആയി ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നും ബാങ്ക് അറിയിച്ചു. ബാങ്കിന്റെ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 2021 ഡിസംബര്‍ 31 വരെയായിരിക്കും ഈ പ്രത്യേക ഓവര്‍ ഡ്രാഫ്റ്റ് സേവനം ലഭിക്കുക. ജൂണ്‍ 30ന് മുമ്പ് ഇതിനായി ഉപയോക്താക്കള്‍ ബാങ്കില്‍ അപേക്ഷ നല്‍കേണ്ടതുണ്ട്.
സ്ഥിര നിക്ഷേപങ്ങള്‍ അവസാനിപ്പിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ അടിയന്തിര സാമ്പത്തീക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഈ പുതിയ സേവനം ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിക്ഷേപകര്‍ക്ക് തുടര്‍ന്നും ലഭിക്കുകയും ചെയ്യും.
ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചടവ് നടത്താം. അതായത് ഒറ്റത്തവണയായോ, ഗഡുക്കളായോ ഓവര്‍ ഡ്രാഫ്റ്റ് തുക നിക്ഷേപകര്‍ക്ക് തിരിച്ചടയ്ക്കുവാന്‍ സാധിക്കും. എളുപ്പം ചില പ്രക്രിയകളിലൂടെ ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ തന്നെ ഈ സേവനം നേടുവാനും സാധിക്കും.
ഉപയോക്താക്കളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കും, ബിസിനസ് ആവശ്യങ്ങള്‍ക്കും ഈ കൊറോണക്കാലത്ത് പണത്തിനായി ആവശ്യം വരുമ്പോള്‍ അവരുടെ സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കാതെ തന്നെ അവര്‍ക്ക് വായ്പാ സേവനം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ബാങ്ക് ചെയ്യുന്നതെന്ന് ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലി. മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അജയ് കന്‍വാള്‍ പറഞ്ഞു.
ഓവര്‍ ഡ്രാഫ്റ്റായി നല്കുന്ന ഏറ്റവും ചുരുങ്ങിയ തുക 10,000 രൂപയാണ്. 180 ദിവസമോ അതിന് മുകളിലേക്കോ ആയിരിക്കും കാലാവധി. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ആയോ, ചെക്ക് ഉപയോഗിച്ചോ അങ്ങനെ ഏത് രീതിയില്‍ വേണമെങ്കിലും ഓവര്‍ ഡ്രാഫ്റ്റ് തുക പിന്‍വലിക്കാം.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications