യാത്രകൾ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ ബഹുഭൂരിപക്ഷവും. എന്നാൽ അതിനായുള്ള ചെലവ് പലപ്പോഴും ആഗ്രഹങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ടോ? അവധിക്കാലം ആഘോഷമാക്കാൻ മികച്ച ഡീലുകളും ഓഫറുകളും തിരയുന്നവരാണ് നിങ്ങളെങ്കിൽ ഒരു യാത്രാ കേന്ദ്രീകൃത ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നത് ഉചിതമായിരിക്കും. ശരിയായ ട്രാവൽ കാർഡ് ഉപയോഗിച്ച്, ഫ്ലൈറ്റ് ടിക്കറ്റുകളിലും ഹോട്ടൽ ബുക്കിംഗുകളിലും നിങ്ങൾക്ക് ഗണ്യമായ തുക ലാഭിക്കാം, കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങൾക്കും നിങ്ങൾക്ക് അർഹതയുണ്ടാകും.
ഈ ക്രെഡിറ്റ് കാർഡുകൾ ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിംഗുകൾ പോലെയുള്ള യാത്രാ സംബന്ധമായ വിവിധ ചെലവുകൾ പ്രത്യേകം നിറവേറ്റുന്നതാണ്. ഇത്തരം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതുവഴി നിങ്ങളുടെ സാധാരണ ക്രെഡിറ്റ് കാർഡുകൾ വഴി ലഭിക്കുന്ന തരത്തിൽ റിവാർഡ് പോയിന്റുകളും ഇളവുകളും നേടാനാകും. ഇതിന് പുറമെയാണ് സൗജന്യ യാത്രയും ഹോട്ടൽ താമസവും വരെ ലഭ്യമാരുന്നത്. ചില ട്രാവൽ ക്രെഡിറ്റ് കാർഡുകൾ ട്രാവൽ പോർട്ടലുകളിൽ നേരിട്ടുള്ള കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു അല്ലെങ്കിൽ ഹോട്ടൽ, എയർലൈൻ ലോയൽറ്റി പ്രോഗ്രാമുകൾക്ക് കോംപ്ലിമെന്ററി അംഗത്വങ്ങൾ നൽകുന്നു.

ഒരു ട്രാവൽ ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് സഹായകരമാകുമോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ഒരു ട്രാവൽ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ലാഭിക്കാൻ കഴിയുന്ന ചില വഴികൾ ഇതാ.
എയർലൈനുകളുമായും ട്രാവൽ ഏജൻസികളുമായും ചേർന്ന് ഉപഭോക്താക്കൾക്ക് പ്രയോജനകരമായ നിരവധി ആനുകൂല്യങ്ങൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്. കാർഡുകളിൽ ഭൂരിഭാഗവും അനുബന്ധ ബ്രാൻഡിന്റെ ലോയൽറ്റി പ്രോഗ്രാമിലേക്കുള്ള കോംപ്ലിമെന്ററി അംഗത്വത്തോടൊപ്പമാണ് എത്തുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് ചെക്ക് ഇൻ മുൻഗണന ലഭിക്കുന്നതോടൊപ്പം കൂടുതൽ ചെക്ക് ഇൻ ബാഗേജ് അലവൻസ്, കൂടുതൽ റിവാർഡ്സ് മുതലായ ആനുകൂല്യങ്ങളും ലഭ്യമാകുന്നു.
വിസ്താര, എയർ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇത്തിഹാദ്, ഇൻഡിഗോ, എമിറേറ്റ്‌സ് തുടങ്ങിയ ജനപ്രിയ എയർലൈനുകളെല്ലാം തന്നെ ഇത്തരത്തിൽ പ്രമുഖ ക്രെഡിറ്റ് കാർഡ് ദാതാക്കളുമായി ചേർന്ന് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ യാത്രയ്ക്കായി ഒരു എയർലൈനിനെ മാത്രം ആശ്രയിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഉദാഹരണത്തിന്, നിങ്ങൾ മറ്റ് എയർലൈനുകളെ അപേക്ഷിച്ച് വിസ്താരയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, നിങ്ങളുടെ എയർലൈൻ ക്ലാസ് മുൻഗണന അനുസരിച്ച് ആക്‌സിസ് ബാങ്ക് വിസ്താര പ്ലാറ്റിനം, വിസ്താര സിഗ്നേച്ചർ അല്ലെങ്കിൽ വിസ്താര ഇൻഫിനിറ്റ് എന്നിവ തിരഞ്ഞെടുക്കാം. ഈ കാർഡുകളിലൂടെ പ്രതിവർഷം നിശ്ചിത യാത്ര പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഒരു വർഷത്തിൽ നാല് സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകൾ വരെ ലഭിക്കും. മാരിയറ്റ് ബോൺവോയ്, താജ് എപ്പിക്യൂർ അല്ലെങ്കിൽ ട്രൈഡന്റ് പ്രിവിലേജ് പോലുള്ള ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമുകളിലേക്ക് കോംപ്ലിമെന്ററി അംഗത്വം നൽകുന്ന കാർഡുകളും നിങ്ങൾക്ക് കണ്ടെത്താം. അതുവഴി സൗജന്യ താമസവും മറ്റ് ഇളവുകളും ലഭിക്കാനും അർഹതയുണ്ട്.
അതേസമയം ഒരു എയർലൈൻ തിരഞ്ഞെടുക്കാൻ താത്പര്യപ്പെടുന്നില്ലെങ്കിൽ മേക്ക് മൈ ട്രിപ്പ്, യാത്ര, ഈസ് മൈ ട്രിപ്പ് തുടങ്ങിയ ട്രാവൽ പോർട്ടലുകളുമായി സഹകരിച്ചുള്ള കാർഡുകൾ തിരഞ്ഞെടുക്കാനും അവസരമുണ്ട്. യാത്രാ വിഭാഗങ്ങളിലുടനീളം ഉയർന്ന റിഡംപ്ഷൻ അനുപാതം ഉള്ളതിനാൽ, അവയുടെ മൂല്യ നിർദ്ദേശം കൂടുതലായിരിക്കും. സാധാരണ ക്രെഡിറ്റ് കാർഡുകളേക്കാൾ മികച്ച മൂല്യം നൽകുന്ന എയർ മൈലുകളിലേക്കോ ഹോട്ടൽ ലോയൽറ്റി പോയിന്റുകളിലേക്കോ റിവാർഡ് പോയിന്റുകൾ കൈമാറാനും ട്രാവൽ ക്രെഡിറ്റ് കാർഡുകൾ നിങ്ങളെ അനുവദിക്കുന്നു.
മികച്ച വെൽക്കം ഓഫറുകളാണ് മിക്ക ട്രാവൽ ക്രെഡിറ്റ് കാർഡുകളും വാഗ്ദാനം ചെയ്യുന്നത്. ഇതിൽ കോംപ്ലിമെന്ററി ഫ്ലൈറ്റ് ടിക്കറ്റുകൾ മുതൽ റിവാർഡ് പോയിന്റുകൾ വരെ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ആക്‌സിസ് വിസ്താര സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് ഒരു സ്വാഗത ബോണസായി ഒരു പ്രീമിയം ഇക്കോണമി ടിക്കറ്റും 1.5 ലക്ഷം രൂപ, 3 ലക്ഷം രൂപ, 4.5 ലക്ഷം രൂപ, 9 ലക്ഷം രൂപ എന്നിങ്ങനെ വാർഷിക ചെലവ് നാഴികക്കല്ലുകളിൽ എത്തുമ്പോൾ ഓരോ സൗജന്യ പ്രീമിയം ഇക്കോണമി ടിക്കറ്റും വാഗ്ദാനം ചെയ്യുന്നു. ഒരു വർഷം 9 ലക്ഷം രൂപ ചെലവഴിക്കുന്ന ഒരു ഉപയോക്താവിന് കാർഡ് അംഗത്വത്തിന്റെ ആദ്യ വർഷത്തിൽ അഞ്ച് സൗജന്യ ടിക്കറ്റുകൾ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
