സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മിക്ക ആള്‍ക്കാരും താരതമ്യേന ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതിനായി
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മിക്ക ആള്‍ക്കാരും താരതമ്യേന ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതിനായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 7 മുതല്‍ 9 ശതമാനം വരെ ആദായം നല്‍കിയിരുന്ന സമയമൊക്കെ അവസാനിച്ചിരിക്കുകയാണ്. മിക്ക സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും അവരുടെ പലിശ നിരക്കുകളും കുറച്ചു കൊണ്ടുവരികയാണ്.

സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നേരത്തേ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരുന്നു. 25 മുതല്‍ 100 ബേസിസ് പോയിന്റുകള്‍ വരെയാണ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വിവിധ കാലയളവുകളിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. നേരത്തേ 7.25 ശതമാനമുണ്ടായിരുന്ന 5 വര്‍ഷ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഏറ്റവും കുറവ് 1 വര്‍ഷം വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് വരുത്തിയിരിക്കുന്നത്. നേരത്തേ 6.75 ശതമാനമായിരുന്നത് 6.5 ശതമാനമാക്കിയാണ് കുറച്ചത്.
ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ ബാങ്കുകളും പലിശ നിരക്ക് കുറച്ചിരുന്നു. നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനത്തിന് മുകളില്‍ പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയാണ്.
നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം ഉയരുന്നതിന് അനുസരിച്ച് നിക്ഷേപത്തിന്മേലുള്ള റിസ്കും ഉയര്‍ന്നു വരികയാണെന്ന് എപ്പോഴും ഓര്‍മിക്കണം. നിക്ഷേപം നടത്തുമ്പോള്‍ എപ്പോഴും അതീവ ജാഗ്രത പുലര്‍ത്തുകയും വേണം. നിങ്ങളുടെ മൂലധനത്തിന്മേല് പരമാവധി സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പല ബാങ്കുകളിലായി നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥിര നിക്ഷേപം വിഭജിക്കാം. ഇവ ഓരോന്നും പരമാവധി 5 ലക്ഷം രൂപയില്‍ കവിയാതെയും ഇരുന്നാല്‍ അത്രയും തുകയ്ക്കുള്ള പരിപൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയും നിങ്ങള്‍ക്ക് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications