ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പണത്തിന്റെ മൂല്യത്തെക്കുറിച്ചും സമ്പാദ്യത്തിന്റെ ആവശ്യതകയെക്കുറിച്ചുമൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. എങ്ങനെയാണ് പണം കൈകാര്യം ചെയ്യുക, ചെറിയ ചെറിയ സാമ്പത്തീക
ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പണത്തിന്റെ മൂല്യത്തെക്കുറിച്ചും സമ്പാദ്യത്തിന്റെ ആവശ്യതകയെക്കുറിച്ചുമൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. എങ്ങനെയാണ് പണം കൈകാര്യം ചെയ്യുക, ചെറിയ ചെറിയ സാമ്പത്തീക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്താന്‍ കുട്ടികളുടെ പേരില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

മാതാപിതാക്കള്‍ക്ക് പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും. ബാങ്കിംഗ് കാര്യങ്ങളും സാമ്പത്തീക ഇടപാടുകളുടെ ബാലപാഠങ്ങളും അതിലൂടെ കുട്ടികള്‍ക്ക് അനുഭവത്തിലൂടെ പഠിപ്പിച്ചു കൊടുക്കാം.
കുട്ടികള്‍ക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
കുട്ടിയുടെ പ്രായം
ആര്‍ബിഐയുടെ നയങ്ങള്‍ പ്രകാരം ബാങ്കുകളില്‍ 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടിയുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കുവാനും കുട്ടികള്‍ക്ക് തന്നെ അത് കൈകാര്യം ചെയ്യുവാനും സാധിക്കും. മിക്ക ബാങ്കുകളും കുട്ടികളുടെ അക്കൗണ്ടുകളും രണ്ട് വിഭാഗമായി തരംതിരിക്കാറുണ്ട്. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള അക്കൗണ്ടുകളും, 10 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള അക്കൗണ്ടുകളും എന്നിങ്ങനെയാണത്. കുട്ടിയ്ക്ക് പ്രായ പൂര്‍ത്തിയായാല്‍ ആ അക്കൗണ്ട് നിഷ്ക്രിയമാവുകയും അത് സാധാരണ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുകയും വേണം.
ചിലവഴിക്കല്‍ പരിധി
അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് പിന്‍വലിക്കല്‍ പരിധിയും ചിലവഴിക്കല്‍ പരിധിയും എത്രയാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കി വയ്ക്കേണം. ചി ബാങ്കുകള്‍ കുട്ടികളുടെ അക്കൗണ്ടില്‍ നടത്തുന്ന ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഡെബിറ്റ് കാര്‍ഡ്
കുട്ടികളുടെ അക്കൗണ്ടുകള്‍ക്കൊപ്പം ചില ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡുകളും നല്‍കാറുണ്ട്. അത് മാതാപിതാക്കള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കും. കാര്‍ഡ് വഴി നടക്കുന്ന ഇടപാടുകളെ സംബന്ധിച്ച് എസ്എംഎസ് സന്ദേശങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം. ഇടപാടുകള്‍ പരിശോധിക്കുവാന്‍ ഇതുവഴി സാധിക്കും.
മിനിമം ബാലന്‍സ് തുക
മിക്ക ബാങ്കുകളിലും കുട്ടികള്‍ക്കായുള്ള സേവിംഗ്സ് അക്കൗണ്ടിലും നിശ്ചിത തുക മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടതുണ്ട്. പിഴ ഒഴിവാക്കുന്നതിനായി ഈ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
ഇന്റര്‍നെറ്റ് ബാങ്കിംഗ്
എവിടെ ഇരുന്നു കൊണ്ടും ഏത് സമയത്തും ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കുന്ന സംവിധാനമാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം. കുട്ടികളുടെ സേവിംഗ്സ് അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കില്‍ അത് മാതാ പിതാക്കളുടെ കര്‍ശന മേല്‍നോട്ടത്തില്‍ മാത്രമായിരിക്കണം.
ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കില്‍ അതിന്റെ പാസ് വേഡും മറ്റ് ക്രെഡന്‍ഷ്യല്‍ വിവരങ്ങളും കുട്ടിയോട് വെളിപ്പെടുത്താതിരിക്കുന്നതായിരിക്കും അഭികാമ്യം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications