എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് Tഅഥവാ ഇപിഎഫ് എന്നത് സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ സമ്പാദ്യ പദ്ധതിയാണ്. തൊഴിലെടുക്കുന്നവര്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തീക തുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളില്‍ ഒന്നാണ്
എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് എന്നത് സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ സമ്പാദ്യ പദ്ധതിയാണ്. തൊഴിലെടുക്കുന്നവര്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തീക തുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളില്‍ ഒന്നാണ് ഇപിഎഫ്. ഇപിഎഫിലേക്കുള്ള വിഹിതം 10 ശതമാനമാക്കി കുറച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് നേരത്തേ ഇത് 12 ശതമാനമായിരുന്നു. തൊഴില്‍ ദാതാവും ജീവനക്കാരനും ഓരോ മാസവും എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലേക്ക് (ഇപിഎഫ്ഒ) അവരുടെ പിഎഫ് വിഹിതം നിക്ഷേപിക്കുകയാണ് ചെയ്യുക.

റിട്ടയര്‍മെന്റ് സമയത്തോ തൊഴില്‍ മാറി പോകുമ്പോഴോ ഇപിഎഫ് അക്കൗണ്ടിലെ തക മുഴുവനായോ ഭാഗികമായോ ജീവനക്കാരന് പിന്‍വലിക്കുവാന്‍ സാധിക്കും. ഇനി തൊഴില്‍ മാറി പോകുമ്പോള്‍ ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് പിഎഫ് തുക കൈമാറുകയും ചെയ്യാം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് യൂണിവേഴ്സല്അക്കൗണ്ട് നമ്പര്‍ അഥവാ യുഎഎന്‍ നല്‍കും. പിഎഫ് നിയമത്തിന് കീഴില്‍ പരിരക്ഷ ലഭിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും ഈ യുഎഎന്‍ നിര്‍ബന്ധമാണ്. ജീവനക്കാരന്റെ ഇപിഎഫ് അക്കൗണ്ടുമായി യുഎഎന്‍ ബന്ധിപ്പിച്ചിരിക്കും. ജീവനക്കാരന്റെ സേവന കാലയളവ് മുഴുവന്‍ യുഎഎന്‍ കൂടെക്കൊണ്ടു പോകാവുന്നതാണ്. അതായത് ജോലി മാറുമ്പോള്‍ ഇപിഎഫ് മാറുന്നതിനായി അപേക്ഷ നല്‍കേണ്ടതില്ല എന്നര്‍ഥം.
മെച്വൂരിറ്റി കാലയളവ് വരെ പിഎഫ് തുക നികുതി മുക്തമാണ്. എന്നാല്‍ മെച്യൂരിറ്റി കാലാവധി എത്തും മുമ്പ് നിങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ പിഎഫ് പിന്‍വലിക്കല്‍ നടത്തിയാല്‍ അതിന് നികുതി ബാധ്യതയുണ്ട്. ഇപിഎഫ് പിന്‍വലിക്കലുകള്‍ ചില സാഹചര്യങ്ങളില്‍ നികുതി മുക്തവും ചില സാഹചര്യങ്ങളില്‍ നികുതി ബാധ്യത ഉള്ളവയുമാണ്. എന്നാല്‍ ഇപിഎഫ് പിന്‍വലിക്കലുകളില്‍ നിന്നും ടിഡിഎസ് പിടിയ്ക്കുന്നത് ഒഴിവാക്കുവാന്‍ ചില മാര്‍ഗങ്ങളുണ്ട്.
1. നിങ്ങള്‍ ജോലി മാറുകയാണെങ്കില്‍ ആ സമയത്ത് ഇപിഎഫ് തുക പിന്‍വലിക്കാതിരിക്കുക. പുതിയ കമ്പനിയുടെ പുതിയ അക്കൗണ്ടിലേക്ക് ആ തുക കൈമാറ്റം ചെയ്യാവുന്നതാണ്.
2. എല്ലാ തൊഴില്‍ ദാതാക്കളുടെ അടുത്തും തുടര്‍ച്ചയായ 5 വര്‍ഷങ്ങളെങ്കിലും ഇപിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നത് മാറ്റി വയ്ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അതിന് ശേഷമുള്ള പിന്വലിക്കലകളില് നിന്നും ടിഡിഎസ് ഈടാക്കുകയില്ല.
3. പിന്‍വലിക്കുന്ന തുക 50,000 രൂപയ്ക്ക് താഴെയാണെങ്കില്‍ നിങ്ങള്‍ക്ക് ടിഡിഎസ് കിഴിയ്ക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications