പരമ്പരാഗത സാമ്പത്തീക നിക്ഷേപ രീതികളില്‍ നിന്നും മാറിയുള്ള രീതിയാണ് ക്രിപ്റ്റോ കറന്‍സികള്‍. ഇലോണ്‍ മസ്ക്, ജാക്ക് ഡോഴ്സേ, മിഖായേല്‍ നോവോഗ്രാറ്റ്സ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പിന്തുണ ലഭിച്ചതോടെ ഈ ഡിജിറ്റല്‍
പരമ്പരാഗത സാമ്പത്തീക നിക്ഷേപ രീതികളില്‍ നിന്നും മാറിയുള്ള രീതിയാണ് ക്രിപ്റ്റോ കറന്‍സികള്‍. ഇലോണ്‍ മസ്ക്, ജാക്ക് ഡോഴ്സേ, മിഖായേല്‍ നോവോഗ്രാറ്റ്സ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പിന്തുണ ലഭിച്ചതോടെ ഈ ഡിജിറ്റല്‍ നാണയങ്ങള്‍ക്ക് ലോകമെമ്പാടും വീണ്ടും ജനപ്രീതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ക്രിപ്റ്റോ വിപണി കുറച്ച് പുറകിലേക്ക് പോയെങ്കിലും ജനങ്ങള്‍ക്ക് വീണ്ടും താത്പര്യം വര്‍ധിച്ചു വരുന്നതിനാല്‍ വിപണിയും അധികം വൈകാതെ ശക്തിപ്രാപിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിങ്ങള്‍ക്ക് ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ അതിനായി എന്താണ് ചെയ്യേണ്ടതെന്ന് അറിയാം.
നിങ്ങള്‍ ഒരു ക്രിപ്റ്റോ നിക്ഷേപകനാകുവാന് ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഒരു ക്രിപ്റ്റോ എക്സ്ചേഞ്ച് തെരഞ്ഞെടുക്കുക എന്നതാണ്. ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സികള്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും എക്സ്ചേഞ്ച് ആരംഭിക്കുവാന്‍ സാധിക്കും. അതിനാല്‍ എക്സ്ചേഞ്ചിനെക്കുറിച്ച് കൃത്യമായ പരിശോധകള്‍ക്കും അന്വേഷണങ്ങള്‍ക്കും മാത്രം തെരഞ്ഞെടുപ്പ് നടത്തുക. വാസ്റിക്സ്, കോയിന്‍ഡിസിഎക്സ്, കോയിന് സ്വിച്ച് കുബര്‍ തുടങ്ങിയവയാണി ഇന്ത്യയില ജനപ്രിയ എക്സ്ചേഞ്ചുകള്‍.
എക്സ്ചേഞ്ചിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയാല്‍ അക്കൗണ്ട് ആരംഭിക്കാം. പ്ലാറ്റ്ഫോമിന്റെ പോളിസികളും നിങ്ങള്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുന്ന തുകയും അടിസ്ഥാനമാക്കി നിങ്ങളുടെ തിരിച്ചറിയല്‍ തെളിവുകള്‍ പ്ലാറ്റ്ഫോം ആവശ്യപ്പെട്ടേക്കാം. തട്ടിപ്പുകള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലാണിത്. അതിനായി നിങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കേണ്ടതായി വന്നേക്കാം.
ക്രിപ്റ്റോ വാങ്ങിക്കുന്നതിനായി നിങ്ങളുടെ അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കേണ്ടതുണ്ട്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്രിപ്റ്റോ അക്കൗണ്ടുമായി ബന്ധിപ്പിക്കുക വഴി ആവശ്യത്തിന് തുക നിങ്ങള്‍ക്ക് അക്കൗണ്ടിലെത്തിക്കാം. നിങ്ങളുടെ പണം ഉപയോഗിച്ച് ട്രേഡിംഗ് ആരംഭിക്കുന്നതിനായി ഒരു വെയ്റ്റിംഗ് പിരീഡും ചിലപ്പോള്‍ നിശ്ചയിച്ചിട്ടുണ്ടാകാം.
നിങ്ങള്‍ നിക്ഷേപം നടത്തുവാന്‍ തയ്യാറായാല്‍ നിങ്ങള്‍ ഒരു ക്രിപ്റ്റോ കോയിന് തെരഞ്ഞെടുക്കേണ്ടതുണ്ട്. നൂറുകണക്കിന് ക്രിപ്റ്റോ കറന്‍സികള്‍ വിപണിയിലുണ്ട്. ബിറ്റ്കോയിന്, എഥിരിയം, ഡോഗ്കോയിന് തുടങ്ങിയവ അവയില്‍ ഏറ്റവും ജനകീയമായ ക്രിപ്റ്റോ കറന്‍സികളില്‍ ചിലതാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് നിക്ഷേപത്തിനായി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഒരേ സമയം ഒന്നിലധികം ക്രിപ്റ്റോ കറന്‍സികളിലും നിക്ഷേപിക്കാവുന്നതാണ്. ഈ കോയിനുകള്‍ ഓരോന്നും അവയുടെ പ്രതീകങ്ങള്‍ വഴിയാണ് വിപണിയില്‍ അറിയപ്പെടുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ബിറ്റ്കോയിന് ബിടിസി എന്നും, എഥിരിയം ഇടിഎച്ച് എന്നും. ഡോഗ്കോയിന് ഡോജി എന്നുമാണ് പൊതുവേ അറിയപ്പെടുന്നത്.
ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ എപ്പോഴും ഹാക്കിംഗ് എന്ന ഭീഷണിയ്ക്ക് കീഴിലാണുള്ളത്. നിലവില്‍ അവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുകയില്ല. നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതിനുള്ള കോഡുകള്‍ മറന്നു പോവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പണവും നഷ്ടപ്പെട്ടേക്കാം. അതിനാല്‍ നിങ്ങളുടെ ഡിജിറ്റല്‍ കോയിനുകള്‍ക്കായി സുരക്ഷിതമായ സ്റ്റോറേജും നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications