നാളത്തെ ലോകം എങ്ങനെയെന്ന് പ്രവചിക്കുക സാധ്യമല്ല. ഏത് രീതിയിൽ വേണമെങ്കിലും മാറി മറിയാം. അതുമനസിലാക്കിയാണ് ഓഹരി വിപണിയിലെ ചാഞ്ചാട്ടവും. ഇന്ന് ലാഭമാണെങ്കിൽ നാളെ നഷ്ടം. മറ്റന്നാൾ ലാഭം. കുറേ നാളത്തേക്ക് മുന്നേറ്റമില്ല. പിന്നെ വീണ്ടും ലാഭവും നഷ്ടവും. അങ്ങനെ മാറിയും മറഞ്ഞുമാണ് വിപണിയും. പക്ഷെ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഓരോ സാമ്പത്തിക വർഷത്തിലും വിപണിയിലേക്കെത്തുന്നത് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമുള്ള പണമാണ്. മ്യൂച്വൽ ഫണ്ടുകളിലാണ് ഇപ്പോൾ വൻ നിക്ഷേപം നടക്കുന്നത്.
നിക്ഷേപകർ എസ്‌ഐപിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സെപ്തംബർ മാസത്തിൽ മൊത്തം 14,091 കോടി രൂപയാണ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിച്ചത്. ഈ തുകയിൽ ഏകദേശം 1,335 കോടി രൂപ ലാർജ്, മിഡ് ക്യാപ് ഫണ്ടുകളിലാണ് നിക്ഷേപിച്ചത്.

ലാർജ് ക്യാപ് ഫണ്ടുകൾ
വൻകിട ബിസിനസുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണ് ലാർജ് ക്യാപ് ഫണ്ട്. ദീർഘ കാലയളവിൽ സുസ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്നവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ.
മിഡ് ക്യാപ് ഫണ്ടുകൾ
ഇടത്തരം കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ് മിഡ് ക്യാപ് മ്യൂച്വൽ ഫണ്ട്. വിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ വൻകിട കമ്പനികളെ അപേക്ഷിച്ച് കൂടുതലായി ബാധിക്കുക ഇടത്തരം കമ്പനികളെയായിരിക്കും. അതിനാൽ, ഉയർന്ന വരുമാനം നേടാൻ സാധ്യതയുണ്ടെങ്കിലും നഷ്ടം സംഭവിക്കാനുള്ള സാധ്യതയും മിഡ് ക്യാപ് ഫണ്ടുകളിൽ കൂടുതലാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മികച്ച വരുമാനം നൽകിയ 6 മിഡ്,ലാർജ് ക്യാപ് ഫണ്ടുകളെ കുറിച്ചറിയാം. അഞ്ച് വർഷം മുൻപ് 10,000 രൂപയുടെ എസ്.ഐ.പി നിക്ഷേപം ആരംഭിച്ചിരുന്നു എങ്കിൽ ഇന്ന് അതിന്റെ മൂല്യമെത്രയുണ്ടാകുമെന്ന് വിലയിരുത്തിയാണ് വരുമാനത്തെ മനസിലാക്കുന്നത്. അതുവഴി നിക്ഷേപത്തിന്റെ വളർച്ച മനസിലാക്കാം. അതിന് മുൻപ് എന്‍എവി (നെറ്റ് അസറ്റ് വാല്യു), എയുഎം (അസറ്റ് അണ്ടർ മാനേജുമെന്റ് ) എന്താണെന്ന് മനസിലാക്കണം.
എന്‍എവി (നെറ്റ് അസറ്റ് വാല്യു)
ഒരു ഫണ്ടിന്റെ ഒരു നിശ്ചിത ദിവസത്തെ വിലയാണ് എന്‍എവി (നെറ്റ് അസറ്റ് വാല്യു). മ്യൂച്വല്‍ ഫണ്ടുകള്‍ റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുകയും സ്റ്റോക്കുകള്‍, ബോണ്ടുകള്‍ തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ അവരുടെ കൈവശമുള്ള എല്ലാ പണവും നിക്ഷേപിക്കണമെന്നില്ല. കൂടാതെ, അവര്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍, ഈ ഓഹരികളുടെ മൂല്യം കാലത്തിനനുസരിച്ച് മാറും. ഒരു മ്യൂച്വല്‍ ഫണ്ടിന്റെ കൈവശമുള്ള എല്ലാ ആസ്തികളുടെയും പ്രതിനിധിയാണ് എന്‍എവി.
എയുഎം (അസറ്റ് അണ്ടർ മാനേജുമെന്റ് )
ഒരു പ്രത്യേക മ്യൂച്വൽ ഫണ്ടിന്റെ മൊത്തം നിക്ഷേപ തുകയാണ് അസറ്റ് അണ്ടർ മാനേജുമെന്റ്. കൈവശമുള്ള ഫണ്ടിന്റെ മൊത്തത്തിലുള്ള വിപണി മൂല്യവും ആസ്തി മൂല്യവും മൂലധനവും അടങ്ങുന്നതാണിത്.
മ്യൂച്വൽ ഫണ്ടുകളുടെ എയുഎം ഓഹരി വിപണിയിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷന് സമാനമാണ്. എയുഎം നേരിട്ട് കൈകാര്യം ചെയ്യുന്നത് ഫണ്ട് ഹൌസുകളാണ്. ഫണ്ട് മാനേജർമാർ ഈ ആസ്തികളുടെ പ്രകടനത്തിന് മേൽനോട്ടം വഹിക്കുകയും നിക്ഷേപ തീരുമാനങ്ങൾ എടുക്കുകയും നിക്ഷേപകരെ മികച്ച നേട്ടം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
1. എച്ച്.ഡി.എഫ്.സി മിഡ്,ലാർജ് ഫണ്ട്
എൻഎവി - 245.5 Rs
എയുഎം - 11,810 കോടി
അഞ്ച് വർഷം മുമ്പ് ആരംഭിച്ച 10,000 രൂപയുടെ എസ്ഐപിയുടെ ആകെ മൂല്യം 10.6 ലക്ഷമായി ഉയർന്നു
ശരാശരി വാർഷിക വരുമാനം (സിഎജിആർ) 23.16 ശതമാനമാണ്
ആകെ നിക്ഷേപിച്ച തുക - 6 ലക്ഷം
2. ബന്ധൻ കോർ ഇക്വിറ്റി ഫണ്ട്
എൻഎവി - 90 Rs
എയുഎം - 2,945 കോടി
അഞ്ച് വർഷം മുമ്പ് ആരംഭിച്ച 10,000 രൂപയുടെ എസ്ഐപിയുടെ ആകെ മൂല്യം 10.04 ലക്ഷമായി ഉയർന്നു
ശരാശരി വാർഷിക വരുമാനം (സിഎജിആർ) 20.71 ശതമാനമാണ്
ആകെ നിക്ഷേപിച്ച തുക - 6 ലക്ഷം
3. എസ്ബിഐ മിഡ്, ലാർജ് ഫണ്ട്
എൻഎവി - 453.5 Rs
എയുഎം - 15,705കോടി
അഞ്ച് വർഷം മുമ്പ് ആരംഭിച്ച 10,000 രൂപയുടെ എസ്ഐപിയുടെ ആകെ മൂല്യം 9.88 ലക്ഷമായി ഉയർന്നു
ശരാശരി വാർഷിക വരുമാനം (സിഎജിആർ) 20.07 ശതമാനമാണ്
ആകെ നിക്ഷേപിച്ച തുക - 6 ലക്ഷം
4. കൊട്ടക് ഇക്വിറ്റി ഓപ്പർച്യൂണിറ്റി ഫണ്ട്
എൻഎവി - 248.5 Rs
എയുഎം - 15,500 കോടി
അഞ്ച് വർഷം മുമ്പ് ആരംഭിച്ച 10,000 രൂപയുടെ എസ്ഐപിയുടെ ആകെ മൂല്യം 9.92 ലക്ഷമായി ഉയർന്നു
ശരാശരി വാർഷിക വരുമാനം (സിഎജിആർ) 20.2 ശതമാനമാണ്
ആകെ നിക്ഷേപിച്ച തുക - 6 ലക്ഷം
5. ടാറ്റ മിഡ്, ലാർജ് ക്യാപ് ഫണ്ട്
എൻഎവി - 411.5Rs
എയുഎം - 5,331കോടി
അഞ്ച് വർഷം മുമ്പ് ആരംഭിച്ച 10,000 രൂപയുടെ എസ്ഐപിയുടെ ആകെ മൂല്യം 9.68 ലക്ഷമായി ഉയർന്നു
ശരാശരി വാർഷിക വരുമാനം (സിഎജിആർ) 19.22 ശതമാനമാണ്
ആകെ നിക്ഷേപിച്ച തുക - 6 ലക്ഷം
6. എഡൽവീസ് ലാർജ്, മിഡ്‌ക്യാപ് ഫണ്ട്
എൻഎവി - 62.8Rs
എയുഎം - 2,246കോടി
അഞ്ച് വർഷം മുമ്പ് ആരംഭിച്ച 10,000 രൂപയുടെ എസ്ഐപിയുടെ ആകെ മൂല്യം 9.61ലക്ഷമായി ഉയർന്നു
ശരാശരി വാർഷിക വരുമാനം (സിഎജിആർ) 18.92 ശതമാനമാണ്
ആകെ നിക്ഷേപിച്ച തുക - 6 ലക്ഷം
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications