ഏറ്റവും ജനപ്രിയമായ നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങൾ. സുരക്ഷയ്ക്കൊപ്പം ഉറപ്പായ വരുമാനവും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കാണ് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ സ്ഥിരനിക്ഷേപങ്ങൾ നടത്തുന്നതിനു മുൻപ് ഏതു ബാങ്ക് ആണ് ഉയർന്ന പലിശ നൽകുന്നതെന്ന് കണ്ടെത്തണം.

സ്ഥിരനിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വിവിധ പദ്ധതികൾ സെൻട്രൽ ബാങ്ക് നൽകുന്നുണ്ട്. 755 ദിവസം നിക്ഷേപ കാലാവധിയുള്ള സെന്റ് ഗരിമ ടേം ഡെപ്പോസിറ്റ് സ്കീം 7.55 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സെന്റ് ഗരിമ ടേം ഡെപ്പോസിറ്റ് സ്കീമിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം.
ഗരിമ ടേം ഡെപ്പോസിറ്റ് സ്കീം
ഇന്ത്യൻ പൗരത്വമുള്ള ഏതൊരു വ്യക്തിക്കും സെൻട്രൽ ബാങ്കിന്റെ ഗരിമ ടേം ഡെപ്പോസിറ്റ് സ്കീമിൽ അംഗങ്ങളാകാം. എൻആർഇ ഉപഭോക്താക്കൾ ഉൾപ്പെടെ ഈ പദ്ധതിയുടെ ഭാഗമാകാനും സാധിക്കും. നേരത്തെ പറഞ്ഞതുപോലെ 777 ദിവസമാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയുടെ പ്രധാന ആകർഷണം 7.55 ശതമാനം പലിശ നൽകുന്നു എന്നത് തന്നെയാണ്. കാരണം പല ബാങ്കുകളുടെയും എഫ്ഡിയിൽ ലഭ്യമായ പലിശയേക്കാൾ വളരെ മികച്ചതാണ് ഗരിമ ടേം ഡെപ്പോസിറ്റ് സ്കീമിലൂടെ ലഭിക്കുന്ന പലിശ എന്നതാണ്.
10,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. പരമാവധി 10,00,00,000 രൂപയും നിക്ഷേപിക്കാം.
മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ
പല ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് സാധാരണ പൗരന്മാർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. ഗരിമ ടേം ഡെപ്പോസിറ്റ് സ്കീമും മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നു. 0.50 ശതമാനം ഉയർന്ന പലിശ ഈ പദ്ധതി മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തുക പിൻവലിക്കുകയാണെങ്കിൽ, 1 ശതമാനം പിഴ അടയ്‌ക്കേണ്ടിവരും.
വായ്പയും പലിശയും
ഈ സെൻട്രൽ ബാങ്ക് സ്കീമിൽ നിങ്ങൾക്ക് വായ്പയുടെ സൗകര്യവും ലഭിക്കും. നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പ എടുക്കാൻ ഗരിമ ടേം ഡെപ്പോസിറ്റ് സ്കീലൂടെ ലഭിക്കും. ലോൺ തുകയുടെ പലിശ നിരക്ക് ബാധകമായ ഫ്ലോട്ടിംഗ് പലിശ നിരക്കുകളേക്കാൾ 1.00 ശതമാനം കൂടുതലായിരിക്കും. നിക്ഷേപിച്ച തുകയ്‌ക്കെതിരെ വായ്പ എടുത്തിട്ടുണ്ടെങ്കിൽ, അകാലത്തിൽ പിൻവലിക്കാനുള്ള സൗകര്യം ലഭിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
എങ്ങനെ അക്കൗണ്ട് തുറക്കാം
ഓൺലൈനായി ഓഫ് ലൈൻ ആയും നിക്ഷേപകന് ഗരിമ ടേം ഡെപ്പോസിറ്റ് സ്കീമിൽ അംഗങ്ങളാവാം. ഓൺലൈനായി ആണ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. ആവശ്യമായ രേഖകളും വിവരങ്ങളും സമർപ്പിച്ചാൽ ഉടൻ തന്നെ ഗരിമ ഡെപ്പോസിറ്റ് സ്കീം അക്കൗണ്ട് തുറക്കാൻ സാധിക്കും. ഓഫ്‌ലൈനായി അക്കൗണ്ട് തുറക്കണം എങ്കിൽ ബാങ്കിൽ നേരിട്ട് പോകണം. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചാൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
1911-ൽ സ്ഥാപിതമായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ നിക്ഷേപകന്റെയും സാമ്പത്തിക നില അനുസരിച്ച് പദ്ധതികൾ തിരഞ്ഞെടുക്കാൻ സാധിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊതുമേഖലാ ബാങ്കുകളിൽ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയെ അഖിലേന്ത്യാ ബാങ്ക് എന്ന് വിശേഷിപ്പിക്കാം. കാരണം ബാങ്കിന്റെ ശൃംഖല 28 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 7 എണ്ണത്തിലും പ്രവർത്തിക്കുന്നുണ്ട്. 4493 ശാഖകളാണ് ആകെ ഉള്ളത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യാ ഗവൺമെന്റിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, കൃഷി, ചെറുകിട വ്യവസായങ്ങൾ, ഇടത്തരം, വൻകിട വ്യവസായങ്ങൾ എന്നിവയുടെ പ്രധാന ഊന്നൽ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സെൻട്രൽ ബാങ്ക് കൂടുതൽ സജീവമായ പങ്ക് വഹിക്കുന്നു. വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിൽ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് നിരവധി സ്വയം തൊഴിൽ പദ്ധതികളും അവതരിപ്പിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
