നിക്ഷേപങ്ങളുടെ കാലമാണിത്. വിവിധ നിക്ഷേപ പദ്ധതികളിലൂടെ സുരക്ഷിതമായ വരുമാനം നേടമെന്ന് നിക്ഷേപകർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ ദിവസവും വ്യത്യസ്ത നിക്ഷേപ പദ്ധതികളിൽ ചേരുന്ന വ്യക്തികളുടെ എണ്ണം വർദ്ധിക്കുകയാണ്. മ്യൂച്വൽ ഫണ്ടുകളാണ് എല്ലാ നിക്ഷേപകരുടെയും ഇഷ്ടപദ്ധതി. സുരക്ഷിതമായി നിക്ഷേപത്തിലൂടെ ഉറപ്പായ വരുമാനം നേടാം എന്നതാണ് മ്യൂച്വൽ ഫണ്ടുകളുടെ ഗുണം. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന് നിരവധി മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും ജനപ്രിയ മാർഗ്ഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി.

എന്താണ് എസ്ഐപി?
സിറ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി വഴി ഒരു നിക്ഷേപകന് നിശ്ചിത തുക നിശ്ചയിച്ച ഇടവേളകളില്‍ തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലേക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്നു. ഡെബ്റ്റ്, ഇക്വിറ്റി, ഹൈബ്രിഡ്, ഗോള്‍ഡ്, തുടങ്ങി ഏത് തരം മ്യൂച്വല്‍ ഫണ്ടിലും എസ്ഐപി വഴി നിക്ഷേപം നടത്താം. ദിവസം, ആഴ്ച, മാസം തുടങ്ങിയ ഇടവേളകളിൽ എസ്ഐപികൾ വഴി നിക്ഷേപിക്കാം.
എസ്.ഐ.പി വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് നിക്ഷേപകന് സമാഹരിക്കാൻ കഴിയുന്ന അന്തിമ വരുമാനം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. നിക്ഷേപത്തിന്റെ കാലാവധി, നിക്ഷേപിച്ച മൊത്തം തുക, ഫണ്ട് സാക്ഷാത്കരിച്ച യഥാർത്ഥ വരുമാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എസ്ഐപി വഴി പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ 38 വർഷവും 7 മാസവും കൊണ്ട് ഒരു നിക്ഷേപകന് 10 കോടി രൂപയിലെത്താൻ കഴിയുമെന്ന് ഫണ്ട്സ് ഇന്ത്യയുടെ ലേഖനത്തിൽ പറയുന്നു. പക്ഷെ 12 ശതമാനം വാർഷിക വരുമാനം ലഭിച്ചാൽ മാത്രമാണ് ഇത് സാധ്യമാവുക.
12 ശതമാനം വാർഷിക വരുമാനം ലഭിച്ചാൽ എസ്ഐപി ഉപയോഗിച്ച് എങ്ങനെ 10 കോടി രൂപ സമ്പാദിക്കാം എന്ന് നോക്കാം.
1. 10,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 38 വർഷവും 7 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
2. 20,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 32 വർഷവും 11 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
3. 25,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 31 വർഷവും ഒരു മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
4. 30,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 29 വർഷവും 7 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
5. 40,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 27 വർഷവും 3 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
6. 50,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 25 വർഷവും 6 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
7. ഒരു ലക്ഷം രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 20 വർഷവും ഒരു മാസവും എടുക്കും (വാർഷിക വരുമാനം 12% കണക്കാക്കിയാൽ)
5 ശതമാനം എസ്ഐപി വാർഷിക വർദ്ധനവോടെ 10 കോടി രൂപ നേടാം
1. 10,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 35 വർഷവും 1 മാസവും എടുക്കും (വാർഷിക വരുമാനം 12% കണക്കാക്കിയാൽ)
2. 20,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 29 വർഷവും 8 മാസവും എടുക്കും (വാർഷിക വരുമാനം 12% കണക്കാക്കിയാൽ)
3. 25,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 27 വർഷവും 11 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
4. 40,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 24 വർഷവും 4 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
5. 50,000 രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 22 വർഷവും 9 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
6. 1 ലക്ഷം രൂപ എസ്ഐപി: 10 കോടി രൂപയിലെത്താൻ 17 വർഷവും 10 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
10ശതമാനം എസ്ഐപി വാർഷിക വർദ്ധനവോടെ 10 കോടി രൂപ നേടാം
1. 10,000 രൂപ എസ് ഐ പി: 10 കോടി രൂപയിലെത്താൻ 30 വർഷവും 11 മാസവും എടുക്കും (12% വാർഷിക വരുമാനം കണക്കാക്കിയാൽ)
2. 20,000 രൂപ എസ് ഐ പി : 10 കോടി രൂപയിലെത്താൻ 26 വർഷവും 1 മാസവും എടുക്കും (വാർഷിക വരുമാനം 12% കണക്കാക്കിയാൽ)
3. 30,000 രൂപ എസ് ഐ പി : 10 കോടി രൂപയിലെത്താൻ 23 വർഷവും 5 മാസവും എടുക്കും (വാർഷിക വരുമാനം 12% കണക്കാക്കിയാൽ)
4. 50,000 രൂപ എസ് ഐ പി : 10 കോടി രൂപയിലെത്താൻ 20 വർഷവും 1 മാസവും എടുക്കും (വാർഷിക വരുമാനം 12% കണക്കാക്കിയാൽ)
5. 75,000 രൂപ എസ് ഐ പി : 10 കോടി രൂപയിലെത്താൻ 17 വർഷവും 7 മാസവും എടുക്കും (വാർഷിക വരുമാനം 12% കണക്കാക്കിയാൽ)
6. 1 ലക്ഷം രൂപ എസ് ഐ പി : 10 കോടി രൂപയിലെത്താൻ 15 വർഷവും 10 മാസവും എടുക്കും (വാർഷിക വരുമാനം 12% കണക്കാക്കിയാൽ)
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
