കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം സുരക്ഷിതമായി നിക്ഷേപിക്കാനും അതിൽ നിന്ന് പരമാവധി റിട്ടേൺസ് സ്വന്തമാക്കാനുമാണ് ഏതൊരാളും ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. അത്തരത്തിൽ അപകട സാധ്യത കുറഞ്ഞതും മികച്ച റിട്ടേൺസ് ലഭിക്കുന്നതുമായ നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സർക്കാർ പിന്തുണയുള്ള ഈ നിക്ഷേപ രീതിയിലൂടെ മികച്ച റിട്ടേൺസ് സ്വന്തമാക്കുന്നതിനൊപ്പം നികുതിയളവുകളും ആസ്വദിക്കാൻ സാധിക്കും. മെച്യൂരിറ്റി കാലയളവിന് ശേഷം ലഭിക്കുന്ന നിക്ഷേപ തുകയും അതിന്റെ പലിശയും പൂർണമായും നികുതി രഹിതമാണെന്നതാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പ്രധാന സവിശേഷത. ദീർഘകാല നിക്ഷേപങ്ങളിൽ മികച്ച തിരഞ്ഞെടുപ്പായിരിക്കും പബ്ലിക് പ്രെവിഡന്റ് ഫണ്ട് അഥവ പിപിഎഫ്.
വളരെ എളുപ്പത്തിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ച് തുടങ്ങാൻ സാധിക്കും. ഇതിന് അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസോ ബാങ്കോ സന്ദർശിച്ച് അക്കൗണ്ട് ആരംഭിക്കാം. കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും ഒരാൾക്ക് സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. ഓരോ പദത്തിലും നിർണയിക്കുന്ന പലിശ നിരക്ക് വാർഷിക അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 15 വർഷത്തെ മെച്യൂരിറ്റി കാലയളവിലുള്ള നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് 7.1 ശതമാനമാണ്.

ഇത്തരത്തിൽ ഒരു വർഷത്തെ പരമാവധി നിക്ഷേപം പ്രയോജനപ്പെടുത്തുന്നതിലൂടെ 2.27 കോടി വരെ റിട്ടേൺസ് നേടാൻ നിക്ഷേപകന് സാധിക്കും. പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിച്ച് രണ്ട് കോടിയിലധികം സമ്പാദിക്കാൻ സാധിക്കും. 15 വർഷമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ മെച്യൂരിറ്റി കാലയളവ്. എന്നാൽ ഇത് അഞ്ച് വർഷത്തേക്ക് എത്ര തവണ വേണമെങ്കിലും നീട്ടാനും സാധിക്കും. 15 വർഷത്തെ നിക്ഷേപത്തിൽ നിന്ന് മാത്രം നിങ്ങളുടെ റിട്ടേൺ 40 ലക്ഷമായിരിക്കും. നിക്ഷേപകൻ പിപിഎഫ് അക്കൗണ്ട് 5 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, നിക്ഷേപം 30,00,000 രൂപയും പലിശ വരുമാനം 36,58,288 രൂപയുമായി ആകെ 66,58,288 രൂപ റിട്ടേൺസ് ലഭിക്കും.
ഇത്തരത്തിൽ 15 വർഷത്തേക്ക് കൂടെ നീട്ടുമ്പോൾ നിക്ഷേപ കാലാവധി നീട്ടുകയാണെങ്കിൽ നിക്ഷേപകന് ഫോം 16 എച്ച് സമർപ്പിക്കേണ്ടി വരും. എന്നാൽ, പിപിഎഫ് അക്കൗണ്ട് 20 വർഷത്തിനപ്പുറം നീട്ടുന്നത് ഗണ്യമായ സമ്പത്ത് സൃഷ്ടിക്കാൻ ഇടയാക്കും. ഉദാഹരണത്തിന്, പ്രതിമാസം 12,500 രൂപയോ 1.50 ലക്ഷം രൂപയോ നിക്ഷേപിച്ചാൽ 2,26,97,857 രൂപ അല്ലെങ്കിൽ ഏകദേശം 2.27 കോടി രൂപ, നിലവിലെ പിപിഎഫ് പലിശ നിരക്ക് 7.10 ശതമാനം കണക്കിലെടുക്കുമ്പോൾ മെച്യൂരിറ്റി തുകയായി ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
