ഡെബിറ്റ് കാര്‍ഡുകള്‍ സുരക്ഷിതമായ ഉപയോഗിക്കേണ്ടത് തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിനായി പല മുന്‍കരുതലുകളും ഓരോ ഉപഭോക്താവും എടുക്കുകയും വേണം.
ഡെബിറ്റ് കാര്‍ഡുകള്‍ സുരക്ഷിതമായ ഉപയോഗിക്കേണ്ടത് തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിനായി പല മുന്‍കരുതലുകളും ഓരോ ഉപഭോക്താവും എടുക്കുകയും വേണം. പലപ്പോഴും നമ്മുടെ കുഞ്ഞു കുഞ്ഞു അശ്രദ്ധകള്‍ തന്നെയാണ് നമ്മള് കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിപ്പുകാരുടെ കൈയ്യിലെത്തുവാന്‍ കാരണമാകുന്നത്.
സുരക്ഷാ മുന്‍കരുതലുകള്‍
എടിഎം കാര്‍ഡുകളുടെ മുകളില്‍ പിന് നമ്പര്‍ കുറിച്ചു വയ്ക്കരുത്, പാസ് വേഡുകള്‍ മറ്റാരുമായും പങ്കുവയ്ക്കരുത് എന്നിവയാണ് കാര്‍ഡ് ഉപയോഗത്തിന്റെ സുരക്ഷാ മുന്കരുതലുകളില് ആദ്യം വരുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍. അതേ സമയം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട 5 കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോകുന്നത്.
പണം കൃത്യമായുണ്ടോ എന്ന് പരിശോധിക്കാം
എടിഎം മെഷീനകത്തു നിന്ന് പണം എണ്ണി നോക്കരുത് എന്ന് സാധാരണയായി നമ്മള് പറയാറുണ്ട്. എന്നാല്‍ അല്‍പ്പം ശ്രദ്ധയോടെ നിങ്ങളത് ചെയ്യുകയാണെങ്കില്‍ അത് നല്ലതായിരിക്കും. തങ്ങള്‍ ആവശ്യപ്പെട്ട തുകയ്ക്ക് സമാനമല്ല എടിഎമ്മില്‍ നിന്നും ലഭിച്ച തുക എന്നത് മുമ്പ് പലപ്പോഴായി ഉയര്‍ന്നിരുന്ന പരാതികളിലൊന്നാണ്. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ പരിഭ്രമിക്കാനൊന്നമില്ല. ബാങ്കില്‍ ചെന്ന് അത് സംബന്ധിച്ച് നിങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്. ബാങ്ക് നിങ്ങള്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്യും. എങ്കിലും എപ്പോഴും ചെറിയൊരു ശ്രദ്ധ നല്ലതാണ്.
ധൃതി ഒഴിവാക്കാം
എല്ലാവര്ക്കും എപ്പോഴും തിരക്കാണ്. എത്രയും പെട്ടെന്ന് പണവും എടുത്ത് എടിഎമ്മില്‍ നിന്ന് ഓടുന്നതാണ് നമ്മുടെയൊക്കെ ശീലം. എന്നാല്‍ അത്തരം ധൃതി എപ്പോഴും നല്ലതല്ല. ഇടപാട് പൂര്‍ത്തിയാക്കി പണം സ്വീകരിച്ച് കഴിഞ്ഞാല്‍ എപ്പോഴും ക്യാന്‍സല്‍ ബട്ടണ്‍ പ്രെസ് ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പുറകേ കയറുന്ന വ്യക്തിയ്ക്ക് നിങ്ങളുടെ വിവരങ്ങളില്‍ അനാവശ്യമായി കൈകടത്തുവാന് സാധിക്കുകയില്ല എന്ന് നിങ്ങള്‍ വീണ്ടും ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
സ്വകാര്യത ഉറപ്പുവരുത്തുക
പലപ്പോഴും എടിഎം മെഷീനില്‍ നിന്ന് പണം എടുക്കുന്ന വ്യക്തിയുടെ കൈകളുടെ ചലനങ്ങള്‍ വ്യക്തമായി കാണുവാന്‍ സാധിക്കുന്ന രീതിയില്‍ എടിഎമ്മിന് മുന്നില്‍ ആളുകള്‍ നില്ക്കുന്ന കാഴ്ച നമ്മള് കാണാറുള്ളതാണ്. ഇത് തെറ്റായ രീതിയാണ്. ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല. എടിഎം മെഷീന്റെ സ്ക്രീനും എടിഎം പാസ് വേഡ് കീയും നിങ്ങളുടെ ശരീരം കൊണ്ട് മറയ്ക്കുന്ന രീതിയില്‍ നിന്നിട്ടാകണം എടിഎമ്മില്‍ നിന്നും പണമെടുക്കേണ്ടത്. പണമിടപാടുകള്‍ വ്യക്തിപരമായ കാര്യമല്ലേ...അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.
മിനി സ്റ്റേറ്റ്മെന്റ് പരിശോധിക്കുക
കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ മിനി സ്റ്റേറ്റ്മെന്റ് ബാലന്‍സ് പരിശോധിച്ചു കൊണ്ടിരിക്കണം. ഇത് നിങ്ങള്‍ എത്ര ഇടപാടുകള്‍ നടത്തുന്നു എന്ന് അറിയുവാന്‍ മാത്രമല്ല, നിങ്ങള്‍ക്ക് പരിചിതമല്ലാത്ത ഇടപാടുകള്‍ നടക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുവാനും സഹായിക്കും. ഏറ്റവും അവസാനമായി, ഒരു നല്ല എടിഎം ഉപയോക്താവ് എന്ന നിലയില്‍ എടിഎം മെഷീനകത്ത് അധിക സമയം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തിരക്കുള്ള സ്ഥലമാണെങ്കില്‍ എടിഎമ്മിന് പുറത്ത് വലിയ ക്യുവായിരിക്കും നിങ്ങളിറങ്ങുന്നതും കാത്ത് നില്പ്പുണ്ടാവുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications