ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിതവും ഉറപ്പുള്ള വരുമാനം തിരികെ നൽകുന്നവയാണെന്നുമാണ് പൊതുവേയുള്ള വിശ്വാസം. എഫ്ഡികളിലെ വരുമാനം പലിശ പണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥിര വരുമാനം ആവശ്യമുള്ള ആളുകൾ എഫ്ഡികളിൽ നിക്ഷേപിക്കുന്നു. ബാങ്ക് എഫ്ഡിയിൽ നിക്ഷേപിക്കുന്ന പണം ശരിക്കും സുരക്ഷിതമാണോ?. അങ്ങനെ നിങ്ങൾ കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. ബാങ്ക് എഫ്ഡികളിലും ചില അപകടസാധ്യതകളുണ്ട്. എഫ്ഡികളിലെ 5 അപകടസാധ്യതകൾ എന്തൊക്കെയെന്ന് നോക്കാം.
100 ശതമാനം തുകയും സുരക്ഷിതമല്ല
സാധാരണയായി, മറ്റ് മണി മാർക്കറ്റ് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് ബാങ്ക് എഫ്ഡി നിക്ഷേപങ്ങൾ സുരക്ഷിതമാണ്. എന്നാൽ ബാങ്കിന് ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സാഹചര്യം നേരിടേണ്ടതായി വന്നാൽ നിക്ഷേപകന്റെ നിക്ഷേപത്തിന്റെ 5 ലക്ഷം രൂപ വരെ മാത്രമേ സുരക്ഷിതമാകൂ. മറ്റു ധനകാര്യ കമ്പനികൾക്കും ഇതേ നിയമം ബാധകമാണ്. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) 5,00,000 രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് മാത്രമേ ഇൻഷുറൻസ് ഗ്യാരണ്ടി നൽകുന്നുള്ളൂ.

പണപ്പെരുപ്പം ലാഭം കുറയ്ക്കാം
ബാങ്ക് എഫ്ഡികളുടെ പലിശ നിരക്ക് മുൻകൂട്ടി നിശ്ചയിച്ചതാണ്. എന്നാൽ പണപ്പെരുപ്പം വർധിച്ചുകൊണ്ടിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ ബാങ്ക് നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം വളരെ കുറവായിരിക്കും. പണപ്പെരുപ്പ നിരക്ക് ആറ് ശതമാനമാവുകയും എഫ്ഡിയുടെ പലിശ ഏകദേശം അഞ്ച് ശതമാനമാവുകയും ചെയ്താൽ, നിങ്ങളുടെ വരുമാനം തുച്ഛമായിരിക്കും.
ലോക്ക്-ഇൻ കാലയളവ്
ബാങ്ക് എഫ്ഡികൾക്ക് ലോക്ക്-ഇൻ കാലയളവുണ്ട്. ആവശ്യമെങ്കിൽ എഫ്ഡികൾ പിൻവലിക്കാൻ കഴിയും. അത്തരം സാഹചര്യങ്ങളിൽ പിഴ നൽകേണ്ടി വരും. എഫ്ഡികളുടെ പ്രീ-മെച്യൂരിറ്റി പെനാൽറ്റി വിവിധ ബാങ്കുകളിൽ വ്യത്യസ്തമാണ്.
റീഇൻവെസ്റ്റ്മെന്റിൽനിന്ന് ലാഭമോ നഷ്ടമോ ഇല്ല
നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറയുകയാണെങ്കിൽ, എഫ്ഡിയിലെ റീഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ നിങ്ങൾ തിരഞ്ഞെടുത്താൽ, ആ തുക സ്വയമേവ എഫ്ഡിയിലേക്ക് തിരികെ പോകും. വിപണിയിലെ പലിശ നിരക്ക് വീണ്ടും കുറയുകയാണെങ്കിൽ, നിങ്ങളുടെ എഫ്ഡി പഴയ പലിശ നിരക്കിലായിരിക്കില്ല, മറിച്ച് കുറഞ്ഞ പലിശ നിരക്കിലായിരിക്കും. അത്തരം സാഹചര്യത്തിൽ മുൻപത്തെക്കാൾ കുറഞ്ഞ വരുമാനമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.
1 ദിവസത്തെ വ്യത്യാസം കാരണം നഷ്ടം
ആറ് മാസം, ഒരു വർഷം, രണ്ട് വർഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവിൽ നിക്ഷേപകർ എഫ്ഡി അക്കൗണ്ട് തുറക്കാറുണ്ട്. ചില ബാങ്കുകളിൽ, ഈ കാലയളവിലെ എഫ്ഡികളുടെ പലിശ നിരക്ക് ഒരു ദിവസം കൂടുതലോ കുറവോ വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ ഒരു എഫ്ഡി അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, അവയുടെ കാലയളവും പലിശയും അറിഞ്ഞിരിക്കുക.
More From GoodReturns

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications