ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. ആരോഗ്യ രക്ഷക് പോളിസി നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാനാണിത്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. ആരോഗ്യ രക്ഷക് പോളിസി നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാനാണിത്. ആരോഗ്യ ചികിത്സാ ആവശ്യങ്ങള്‍ക്കായി സാമ്പത്തീക സഹായം ലഭിക്കുന്നപോളിസി സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ നിന്നും വ്യത്യസ്തമാണ്. ആശുപത്രി ചെലവുകള്‍ അടിസ്ഥാനമാക്കാതെ നിശ്ചിത തുക ആനുകൂല്യമായി നല്‍കുന്നതാണ് പുതിയ പദ്ധതി.

വ്യക്തിഗത പ്ലാനായും ഫാമിലി ഫ്ളോട്ടര്‍ പ്ലാനായും പദ്ധതിയില്‍ ചേരാവുന്നതാണ്. 18 വയസ്സു മുതല്‍ 65 വയസ്സു വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും. 91 ദിവസം മുതല്‍ 20 വയസ്സു വരെ പ്രായമുള്ള കുട്ടികളെയും പദ്ധതിയില്‍ ചേര്‍ക്കാവുന്നതാണ്. കവര്‍ പീരീഡ് മുതിര്‍ന്നവര്‍ക്ക് 80 വയസുവരെയും കുട്ടികള്‍ക്ക് 25 വയസുവരെയും കിട്ടും.
നിങ്ങള്‍ക്കറിയാമോ ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും 8.5% പലിശ! ഇപ്പോള്‍ നിക്ഷേപിക്കാം
മറ്റു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുള്ളവര്‍ക്കും അധിക ആനുകൂല്യങ്ങള്‍ നേടാവുന്ന ഫിക്സഡ് ബെനഫിറ്റ് പ്ലാനാണിത്. അടക്കുന്ന പ്രീമിയത്തിന് 80ഡി പ്രകാരമുള്ള നികുതി ആനുകൂല്യവുമുണ്ടാകും. ക്ലെയിം ഇല്ലെങ്കില്‍ അടുത്തവര്‍ഷത്തെ കവറേജ് തുകയില്‍ വര്‍ധനവുമുണ്ടാകും.
ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍
ക്ലെയിം ലഭിക്കുന്നതിനായി ചികിത്സാ ചെലവുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവന്നാല്‍ 2,500 മുതല്‍ 10,000 രൂപവരെ പ്രതിദിന ആനുകൂല്യം തിരഞ്ഞെടുക്കാം. ശസ്ത്രക്രിയാ പട്ടികയിലുള്ള 263 ഇനങ്ങള്‍ക്ക് പ്രതിദിന ആനുകൂല്യത്തിന്റെ 20 മുതല്‍ 100 മടങ്ങുവരെ ആനുകൂല്യവും ലഭിക്കും. 244 ഇനം മെഡിക്കല്‍ ഡേ കെയര്‍ നടപടികള്‍ക്ക് പ്രതിദിന ആനുകൂല്യത്തിന്റെ അഞ്ചുമടങ്ങ് തുക അധികം ലഭിക്കും.
ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍
ഇരുപട്ടികകളിലും ഉള്പ്പെടാത്തവയ്ക്ക് സര്‍ജിക്കല്‍ ആനുകൂല്യത്തിന്റെ രണ്ടര മടങ്ങ് തുക ലഭിക്കും. 30 ദിവസത്തിലധികം ആശുപത്രിയില്‍ ചെലവഴിച്ചാല്‍ എക്സ്റ്റന്‍ഡഡ് ബെനഫിറ്റായി പ്രതിദിന ആനുകൂല്യത്തിന്റെ 10 മടങ്ങ് അധികം ലഭിക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധനാ ആനുകൂല്യവുമുണ്ട്. ആംബുലന്‍സ് സേവനവും ലഭിക്കും.
പോളിസി ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് പ്രീമിയം അടയ്ക്കാതെ തന്നെ 15 വര്‍ഷം മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും. പ്രധാന ശസ്ത്രക്രിയകള്‍ക്ക് വിധേമായിട്ടുണ്ടെങ്കില്‍ കാറ്റഗറി ഒന്ന്, രണ്ട് പദ്ധതികളില്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രീമിയം ഒഴിവാക്കി നല്‍കും.
ക്രിപ്റ്റോ കറന്‍സിയില്‍ എങ്ങനെ നിക്ഷേപിക്കാമെന്നറിയാമോ?
പോളിസി ഉടമയുടെ പ്രായം, ലിംഗം, തിരഞ്ഞെടുക്കുന്ന ഹെല്‍ത്ത് കവര്‍ തുടങ്ങിയവ അനുസരിച്ചാകും പ്രീമിയം തുക നിശ്ചയിക്കുത. അര്‍ധ വാര്‍ഷിക, വാര്‍ഷിക രീതിയില്‍ പ്രീമിയം അടയ്ക്കുവാന്‍ സാധിക്കും.
അപകട ചികിത്സകള്‍ക്ക് കാത്തിരിപ്പ് കാലാവധിയില്ല. എന്നാല്‍ അസുഖം മൂലമുള്ള ചികിത്സകള്‍ക്കാണെങ്കില്‍ 90 ദിവസത്തെ കാലാവധിയുണ്ടാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
