റിട്ടയര്‍മെന്റ് കാലത്തെ സാമ്പത്തീക സുരക്ഷയെ പറ്റി ആശങ്ക തോന്നുന്നുണ്ടോ? ആ ആശങ്ക മറികടക്കുവാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. അതാണ് നിക്ഷേപങ്ങള്‍. റിട്ടയര്‍ ചെയ്ത് വരുമാനമില്ലാതെ വീട്ടിലിരിക്കുന്ന കാലത്ത് ഓരോ മാസവും നിങ്ങളുടെ
റിട്ടയര്‍മെന്റ് കാലത്തെ സാമ്പത്തീക സുരക്ഷയെ പറ്റി ആശങ്ക തോന്നുന്നുണ്ടോ? ആ ആശങ്ക മറികടക്കുവാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. അതാണ് നിക്ഷേപങ്ങള്‍. റിട്ടയര്‍ ചെയ്ത് വരുമാനമില്ലാതെ വീട്ടിലിരിക്കുന്ന കാലത്ത് ഓരോ മാസവും നിങ്ങളുടെ കൈയ്യില്‍ പെന്ഷന് എത്തും. പക്ഷേ അതിനായി ഇപ്പോള്‍ തന്നെ ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപം നടത്തേണ്ടതുണ്ട്.
അടല്‍ പെന്ഷന് യോജന
സര്‍ക്കാറിന് കീഴിലുള്ള പ്രധാനപ്പെട്ട ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് അടല്‍ പെന്ഷന് യോജന അഥവാ എപിവൈ. 1000 രൂപ മുതല്‍ 5,000 രൂപ വരെയുള്ള ഉറപ്പുള്ള പെന്ഷന് പദ്ധതിയുടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. മിനിമം പെന്ഷന് ഉപയോക്താക്കളുടെ കൈയ്യില്‍ നിര്‍ബന്ധമായും എത്തുമെന്നത് എപിവൈ പദ്ധതിയില്‍ സര്‍ക്കാറിന്റെ ഉറപ്പാണ്.
സര്‍ക്കാറിന്റെ പങ്കാളിത്ത വിഹിതം
ഉപയോക്താവിന്റെ വിഹിതത്തിന്റെ നേര് പകുതി തുകയോ, വര്‍ഷം 1000 രൂപയോ, അതില്‍ ചെറിയ തുക സര്‍ക്കാര്‍ വിഹിതമായും പദ്ധതിയില്‍ നിക്ഷേപിക്കപ്പെടും. എന്നാല്‍ ആദായ നികുതി ദായകനല്ലാത്ത, സര്‍ക്കാറിന്റെ മറ്റൊരു സാമൂഹ്യ സുരക്ഷാ പദ്ധതിയുടേയും ഗുണഭോക്താവ് അല്ലാത്ത വ്യക്തിയ്ക്ക് മാത്രമേ ഇത്തരത്തില്‍ സര്‍ക്കാറിന്റെ പങ്കാളിത്ത വിഹിതം നല്‍കുകയുള്ളൂ.
ആര്‍ക്കൊക്കെ പദ്ധതിയില്‍ ചേരാം?
18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള ഏത് വ്യക്തിയ്ക്കും എപിവൈ പദ്ധതിയുടെ ഗുണഭോക്താവ് ആകാം. ഇന്ത്യന്‍ പൗരനായ 18നും 40നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് അടല്‍ പെന്ഷന് പദ്ധതി പ്രകാരം അക്കൗണ്ട് എടുത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതുണ്ട്.
നിക്ഷേപം എങ്ങനെ?
18 വയസ്സില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിയ്ക്ക് മാസം 1,000 രൂപ പെന്ഷന് ലഭിക്കണമെങ്കില്‍ അയാള്‍ ഓരോ മാസവും നിക്ഷേപിക്കേണ്ട തുക 42 രൂപയാണ്. ഓരോ മാസവും 84 രൂപ വീതം നിക്ഷേപിച്ചാല്‍ മാസം 2,000 രൂപ പെന്ഷന് ലഭിക്കും. 3,000 രൂപ മാസ പെന്‍ഷനായി ഓരോ മാസവും നിക്ഷേപിക്കേണ്ടുന്ന തുക 126 രൂപയാണ്. 168 രൂപ വീതം ഓരോ മാസവും നിക്ഷേപിച്ചാല്‍ 4,000 രൂപാ മാസ പെന്ഷന് ലഭിക്കും.
വര്‍ഷത്തില്‍ 60,000 രൂപ പെന്‍ഷനായി ലഭിക്കുവാന്‍
അടല്‍ പെന്ഷന് പദ്ധതിയിലെ ഏറ്റവും ഉയര്‍ന്ന പെന്ഷന് തുകയായ 5,000 രൂപ ലഭിക്കുവാന്‍ ഓരോ മാസവും നിക്ഷേപിക്കേണ്ടത് 210 രൂപ വീതമാണ്. അതായത് ഓരോ ദിവസവും വെറും 7 രൂപ (മാസത്തില്‍ 210 രൂപ) മാറ്റി വച്ചാല്‍ മാസം 5,000 രൂപാ പെന്ഷന് നിങ്ങള്‍ക്ക് ലഭിക്കും. വര്‍ഷത്തില്‍ ആകെ പെന്‍ഷനായി ലഭിക്കുന്ന തുക 60,000 രൂപയും.
നിക്ഷേപം മുടങ്ങിയാല്‍
എന്നാല്‍ ഓരോ മാസത്തെയുമുള്ള നിക്ഷേപത്തില്‍ വീഴ്ച വരുത്തിയാല്‍ അത് നിങ്ങളുടെ അക്കൗണ്ടിനെ പ്രതികൂലമായി ബാധിക്കും. നിക്ഷേപം മുടങ്ങി 6 മാസങ്ങള്‍ കഴിഞ്ഞാല്‍ നിങ്ങളുടെ അടല്‍ പെന്ഷന് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടും. 12 മാസങ്ങള്‍ കഴിഞ്ഞാല്‍ അക്കൗണ്ട് ഡീ അക്ടിവേറ്റ് ചെയ്യപ്പെടുകയും ചെയ്യും. നിക്ഷേപം മുടങ്ങി 24 മാസമായാല്‍ അടല്‍ പെന്ഷന് അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും. അതിനാല്‍ അടല്‍ പെന്ഷന് യോജനയിലെ നേട്ടങ്ങള്‍ മുടങ്ങാതിരിക്കാന്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ ഓരോ മാസത്തെയും നിക്ഷേപ വിഹിതം അടയ്ക്കുന്നതാണ് അഭികാമ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
