അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ വ്യക്തികളെയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന അഥവാ എപിവൈ. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (പിഎഫ്ആ

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ വ്യക്തികളെയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന അഥവാ എപിവൈ. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (പിഎഫ്ആര്‍ഡിഎ) എന്‍പിഎസ് ഘടനയിലൂടെ അടല്‍ പെന്‍ഷന്‍ യോജനയുടെ നിര്‍വഹണം നടത്തുന്നത്. അടല്‍ പെന്‍ഷന്‍ യോജനയിലൂടെ ഉപയോക്താവിന് ഉറപ്പുള്ള പ്രതിമാസ പെന്‍ഷന്‍ തുക വാഗ്ദാനം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

അടല്‍ പെന്‍ഷന്‍ യോജന

അടല്‍ പെന്‍ഷന്‍ യോജന

1,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് ഉപയോക്താവിന് ഒരു മാസം അടല്‍ പെന്‍ഷന്‍ യോജനയിലൂടെ ലഭിക്കുന്ന പെന്‍ഷന്‍ തുക. ഉപയോക്താവിന് പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്ന പെന്‍ഷന്‍ തുകയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പുണ്ടാകുമെന്നത് പദ്ധതിയുടെ വിശ്വാസ്യത ഉയര്‍ത്തുന്നു. അടല്‍ പെന്‍ഷന്‍ യോജന സേവനം നിങ്ങള്‍ക്ക് നല്‍കുന്ന ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാല്‍ എപിവൈ പെന്‍ഷന്‍ തുക ഉയര്‍ത്തുവാനോ, കുറയ്ക്കുവാനോ സാധിക്കും. കൂടാതെ എപിവൈയിലേക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനത്തിന്റെ ഇടവേളയിലും ആവശ്യമെങ്കില്‍ മാറ്റം വരുത്താം.

എപിവൈ വിഹിതം

എപിവൈ വിഹിതം

മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ ആണ് എപിവൈ വിഹിതം നിക്ഷേപകര്‍ നല്‍കാറുള്ളത് ഇതില്‍ ഏത് സ്വീകരിക്കണമെന്ന് തങ്ങളുടെ സൗകര്യമനുസരിച്ച് ഉപയോക്താവിന് സ്വീകരിക്കാവുന്നതാണ്. നിങ്ങള്‍ എപിവൈ അക്കൗണ്ട് ാരംഭിച്ചിരിക്കുന്ന ബാങ്ക് ശാഖയില്‍ ചെന്നാല്‍ നിലവില്‍ നിങ്ങള്‍ വിഹിതമടച്ചു കൊണ്ടിരിക്കുന്ന രീതിയും മാറ്റുവാന്‍ സാധിക്കുമെന്ന് പിഎഫ്ആര്‍ഡിഎ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്ന ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

സര്‍ക്കാരും ഒരു വിഹിതം നിക്ഷേപം നടത്തും

സര്‍ക്കാരും ഒരു വിഹിതം നിക്ഷേപം നടത്തും

അടല്‍ പെന്‍ഷന്‍ യോജനയില്‍ പദ്ധതി ഉപയോക്താവിനൊപ്പം സര്‍ക്കാരും ഒരു വിഹിതം നിക്ഷേപം നടത്തും. ഉപയോക്താവിന്റെ വിഹിതത്തിന്റെ 50 ശതമാനമോ ആയിരം രൂപയോ അതില്‍ ഏതാണോ കുറവ് ആ തുകയായിരിക്കും സര്‍ക്കാറിന്റെ നിക്ഷേപ വിഹിതം. എന്നാല്‍ ഉപയോക്താവിന് സര്‍ക്കാര്‍ വിഹിതം ലഭിക്കണമെങ്കില്‍ മറ്റൊരു നിബന്ധന കൂടിയുണ്ട്. സര്‍ക്കാറിന്റെ മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയൊന്നും ഗുണഭോക്താക്കള്‍ അല്ലാത്ത വ്യക്തികള്‍ക്കും നികുതി ദായകര്‍ അല്ലാത്ത വ്യക്തികള്‍ക്കുമാണ് സര്‍ക്കാര്‍ പങ്കാളിത്ത വിഹിതമെന്ന ആനുകൂല്യം അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ലഭിക്കുക.

ആര്‍ക്കൊക്കെ ഗുണഭോക്താക്കളാകാം?

ആര്‍ക്കൊക്കെ ഗുണഭോക്താക്കളാകാം?

ആര്‍ക്കൊക്കെയാണ് എപിവൈ പദ്ധതിയടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക? ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകാം. എന്നാല്‍ ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്. എപിവൈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ വയസ്സ് 18 നും 40നും ഇടയില്‍ ആയിരിക്കണം. അയാളുടെ പേരില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടോ, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടോ ഉണ്ടായിരിക്കണം.

മരണപ്പെട്ടാല്‍ പെന്‍ഷന്‍ തുക പങ്കാളിയ്ക്ക്

മരണപ്പെട്ടാല്‍ പെന്‍ഷന്‍ തുക പങ്കാളിയ്ക്ക്

എപിവൈ പദ്ധതിയില്‍ ചേരുന്ന സമയത്ത് അപേക്ഷകന്‍ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ നല്‍കേ്ണ്ടതുണ്ട്. ഒപ്പം ആധാറും നിര്‍ബന്ധമായും നല്‍കേണ്ടതായി വരും. ഉപയോക്താവിന് 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ സമ്പാദ്യത്തിന്റെ 100 ശതമാനം ആന്വുറ്റൈസേഷനാണ് അടല്‍ പെന്‍ഷന്‍ യോജന വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത് മുതല്‍ ഉപയോക്താവിന് പെന്‍ഷന്‍ ലഭിക്കും. ഉപയോക്താവ് ഏതെങ്കിലും കാരണത്താല്‍ മരണപ്പെട്ടാല്‍ അയാളുടെ പങ്കാളിയ്ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇനി ഉപയോക്താവും പങ്കാളിയും മരണപ്പെട്ടു പോയി എങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ പെന്‍ഷന്‍ തുക മുഴുവാനായും ഉപയോക്താവിന്റെ നോമിനിയ്ക്ക് തിരികെ നല്‍കും.

60 വയസ്സിന് മുമ്പ് പദ്ധതിയില്‍ നിന്നും പുറത്തേക്ക്

60 വയസ്സിന് മുമ്പ് പദ്ധതിയില്‍ നിന്നും പുറത്തേക്ക്

എന്നാല്‍ ഇനി 60 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ നിന്നും പുറത്തേക്ക് കടക്കണം എന്ന് തോന്നിയാലോ? സാധാരണ നിലയില്‍ 60 വയസ്സ് പൂര്‍ത്തിയാകും മുമ്പ് ഉപയോക്താവിനെ അടല്‍ പെന്‍ഷന്‍ യോജനയില്‍ നിന്നും പിന്മാറാന്‍ അനുവാദം നല്‍കുകയില്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോക്താവിന് 60 വയസ്സ് പൂര്‍ത്തിയായില്ല എങ്കിലും എപിവൈയില്‍ നിന്നും പുറത്തേക്ക് കടക്കാം. ബെനഫിഷ്യറിയുടെ പെട്ടെന്നുള്ള മരണം, ഗുരുതരമായ ഏതെങ്കിലും രോഗ ബാധയാല്‍ ചികിത്സ തേടേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളില്‍ 60 വയസ്സ് എത്തുന്നതിന് മുമ്പും ഉപയോക്താവിന് എപിവൈ പദ്ധതിയിലെ ഗുണഭോക്താവ് ആയിത്തുടരുന്നത് അവസാനിപ്പിക്കാം.

മെച്യൂരിറ്റി നേട്ടങ്ങള്‍

മെച്യൂരിറ്റി നേട്ടങ്ങള്‍

അടല്‍ പെന്‍ഷന്‍ യോജനയുടെ പ്രധാന ആകര്‍ഷണീയത എന്ന് പറയുന്നത് ഉപയോക്താവിന് 60 വയസ്സ് പൂര്‍ത്തിയാകുന്ന സമയത്ത് ലഭിക്കുന്ന മെച്യൂരിറ്റി നേട്ടങ്ങളാണ്. അവ എന്തൊക്കൊയാണെന്ന് അറിയേണ്ടേ? എപിവൈയുടെ മെച്യൂരിറ്റി നേട്ടങ്ങളില്‍ ആദ്യത്തേത് മിനിമം പെന്‍ഷന്‍ തുകയിലുള്ള ഉറപ്പാണ്. അടല്‍ പെന്‍ഷന്‍ പദ്ധതിയുടെ ഓരോ ഉപയോക്താവിനും കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനമാണിത്. 1000 രൂപ, 2000 രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് എപിവൈ ഉപയോക്താവിന് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുക. 60 വയസ്സിന് ശേഷം മരണം വരെ ഈ പെന്‍ഷന്‍ തുക അടല്‍ പെന്‍ഷന്‍ യോജന ഉപയോക്താവിന് ലഭിക്കും.

പങ്കാളിയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക

പങ്കാളിയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക

ഉപയോക്താവിന്റെ പങ്കാളിയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയാണ് എപിവൈയുടെ മറ്റൊരു നേട്ടം. റിട്ടയര്‍മെന്റ് കാലത്തെ സാമ്പത്തീക സുരക്ഷയെ പറ്റി ആശങ്കയുണ്ടെങ്കില്‍ വൈകാതെ എപിവൈ പദ്ധതിയില്‍ ചേരാം. റിട്ടയര്‍ ചെയ്ത് വരുമാനമില്ലാതെ വീട്ടിലിരിക്കുന്ന കാലത്ത് ഓരോ മാസവും നിങ്ങളുടെ കൈയ്യില്‍ പെന്‍ഷന്‍ എത്തും. പക്ഷേ അതിനായി ഇപ്പോള്‍ തന്നെ ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപം നടത്തേണ്ടതുണ്ട്.ഉപയോക്താവിന്റെ മരണ ശേഷം അതേ പെന്‍ഷന്‍ തുക മരണം വരെ അയാളുടെ പങ്കാളിയ്ക്ക് എപിവൈ പദ്ധതിയില്‍ ലഭിക്കും. ഇനി ഉപയോക്താവും പങ്കാളിയും മരണപ്പെട്ടാല്‍ പെന്‍ഷന്‍ തുക മുഴുവന്‍ ഉപയോക്താവിന്റെ നോമിനിയ്ക്ക് തിരികെ നല്‍കുകയും ചെയ്യും.

18 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍

18 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍

18 വയസ്സില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിയ്ക്ക് മാസം 1,000 രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അയാള്‍ ഓരോ മാസവും നിക്ഷേപിക്കേണ്ട തുക 42 രൂപയാണ്. ഓരോ മാസവും 84 രൂപ വീതം നിക്ഷേപിച്ചാല്‍ മാസം 2,000 രൂപ പെന്‍ഷന്‍ ലഭിക്കും. 3,000 രൂപ മാസ പെന്‍ഷനായി ഓരോ മാസവും നിക്ഷേപിക്കേണ്ടുന്ന തുക 126 രൂപയാണ്. 168 രൂപ വീതം ഓരോ മാസവും നിക്ഷേപിച്ചാല്‍ 4,000 രൂപാ മാസ പെന്‍ഷന്‍ ലഭിക്കും. അടല്‍ പെന്‍ഷന്‍ പദ്ധതിയിലെ ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ തുകയായ 5,000 രൂപ ലഭിക്കുവാന്‍ ഓരോ മാസവും നിക്ഷേപിക്കേണ്ടത് 210 രൂപ വീതമാണ്. അതായത് ഓരോ ദിവസവും വെറും 7 രൂപ (മാസത്തില്‍ 210 രൂപ) മാറ്റി വച്ചാല്‍ മാസം 5,000 രൂപാ പെന്‍ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും. വര്‍ഷത്തില്‍ ആകെ പെന്‍ഷനായി ലഭിക്കുന്ന തുക 60,000 രൂപയും.

നിക്ഷേപത്തില്‍ വീഴ്ച വരുത്തിയാല്‍

നിക്ഷേപത്തില്‍ വീഴ്ച വരുത്തിയാല്‍

എന്നാല്‍ ഓരോ മാസത്തെയുമുള്ള നിക്ഷേപത്തില്‍ വീഴ്ച വരുത്തിയാല്‍ അത് നിങ്ങളുടെ അക്കൗണ്ടിനെ പ്രതികൂലമായി ബാധിക്കും. നിക്ഷേപം മുടങ്ങി 6 മാസങ്ങള്‍ കഴിഞ്ഞാല്‍ നിങ്ങളുടെ അടല്‍ പെന്‍ഷന്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടുകയാണ് ചെയ്യുക. 12 മാസങ്ങള്‍ കഴിഞ്ഞാല്‍ അക്കൗണ്ട് ഡീ അക്ടിവേറ്റ് ചെയ്യപ്പെടുകയും ചെയ്യും. നിക്ഷേപം മുടങ്ങി 24 മാസമായാല്‍ അടല്‍ പെന്‍ഷന്‍ അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും. അതിനാല്‍ അടല്‍ പെന്‍ഷന്‍ യോജനയിലെ നേട്ടങ്ങള്‍ മുടങ്ങാതിരിക്കാന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗപ്പെടുത്തുകയാണ് അഭികാമ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X