ഗവണ്മെന്റിന് കീഴിലുള്ള മികച്ച ഒരു പദ്ധതിയാണ് അടല്‍ പെന്ഷന് യോജന (എപിവൈ). രാജ്യത്തെ ഇന്‍ഷുറന്‍സ നിയന്ത്രാതാവായ പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി അഥവാ പിഎഫ്ആര്‍ഡിഎ ആണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗവണ്മെന്റിന് കീഴിലുള്ള മികച്ച ഒരു പദ്ധതിയാണ് അടല്‍ പെന്ഷന് യോജന (എപിവൈ). രാജ്യത്തെ ഇന്‍ഷുറന്‍സ നിയന്ത്രാതാവായ പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി അഥവാ പിഎഫ്ആര്‍ഡിഎ ആണ് പദ്ധതി നടപ്പിലാക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് പദ്ധതി മുഖ്യമായും ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ലഭിക്കുന്ന പെന്ഷന് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു നല്കുന്നു. നിങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലങ്ങളും ഒപ്പം പ്രതിമാസം 5,000 രൂപയുടെ പെന്ഷന് തുക ലഭിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എപിവൈയില്‍ ചേരാവുന്നതാണ്.
ആര്‍ക്കൊക്കെ ഗുണഭോക്താക്കളാകാം?
18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള വ്യക്തികള്‍ക്കാണ് എപിവൈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. 20 വര്‍ഷമാണ് നിക്ഷേപ കാലവധി. നിങ്ങള്‍ പദ്ധതിയില്‍ ചേരുകയാണെങ്കില്‍ തുടര്‍ച്ചയായ 20 വര്‍ഷങ്ങള്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. എപിവൈ പദ്ധതിയില്‍ അംഗമാകുന്നതിന് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉള്‍പ്പെടെയുള്ള മുന്‍നിര ബാങ്കുകളിലും പ്രാദേശിക ബാങ്കുകളിലുമുള്പ്പെടെ എപിവൈ പദ്ധതിയില്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള സൗകര്യമുണ്ട്.
പ്രതിമാസം 5000 രൂപ വരെ പെന്ഷന്
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന കുറഞ്ഞ വേതനക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് എപിവൈ പദ്ധതി അവതരിപ്പിച്ചത്. 60 വയസ്സിന് ശേഷവും അത്തരക്കാര്‍ക്ക് വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ആദായ നികുതി സ്ലാബിന് പുറത്തുള്ള വ്യക്തികള്‍ക്കാണ് എപിവൈ പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക. എപിവൈ പദ്ധതിയ്ക്ക് കീഴില്‍ അംഗമാകുന്ന വ്യക്തിയ്ക്ക് ചുരുങ്ങിയത് 1000 രൂപയും പരമാവധി 5000 രൂപയും പ്രതിമാസം ലഭിക്കും. നിങ്ങള്‍ 18 വയസ്സ് പൂര്‍ത്തിയായ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്.
എത്ര തുക നിക്ഷേപിക്കണം?
പദ്ധതിയില്‍ ചേരുന്ന വ്യക്തിയുടെ പ്രായത്തിനെ അടിസ്ഥാനമാക്കിയാണ് നിക്ഷേപത്തുക കണക്കാക്കുന്നത്. നേരത്തെ നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് കുറഞ്ഞ തുക നിക്ഷേപിച്ചു തുടങ്ങാം. ഉദാഹരണത്തിന് നിങ്ങള്‍ 18ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചു എന്ന് കരുതുക. 5000 രൂപ പ്രതിമാസ പെന്ഷന് ലഭിക്കുന്നതിനായി അപ്പോള്‍ നിങ്ങള്‍ നിക്ഷേപിക്കേണ്ടി വരുന്നത് വെറും 210 രൂപയാണ്. അതായത് ഒരു ദിവസം 7 രൂപ മാത്രം. 30ാം വയസ്സിലാണ് നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ 577 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടി വരിക. ഇനി 39ാം വയസ്സില്‍ പദ്ധതിയില്‍ ചേരുന്ന വ്യക്തി 5000 രൂപ വീതം പെന്ഷന് ലഭിക്കുന്നതിനായി 1318 രൂപയാണ് പ്രതിമാസം നിക്ഷേപിക്കേണ്ടത്.
നിക്ഷേപവും നേട്ടവും
18 ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ച് 210 രൂപ പ്രതിമാസം നിക്ഷേപം നടത്തുന്ന വ്യക്തി ഒരു വര്‍ഷം നിക്ഷേപിക്കുന്നത് 2,520 രൂപയാണ്. 42 വര്‍ഷത്തില്‍ അത് 1,05,840 രൂപയാകും. 5000 രൂപ വീതം പെന്‍ഷനായോ നോമിനിയ്ക്ക് 8.5 ലക്ഷം രൂപയോ ലഭിക്കും. 25ാം വയസ്സിലാണ് പദ്ധതിയില്‍ ചേരുന്നതെങ്കില്‍ പ്രതിമാസ നിക്ഷേപം 376 രൂപയാണ്. ഒരു വര്‍ഷത്തേക്ക് 4512 രൂപ. 35 വര്‍ഷത്തെ നിക്ഷേപം 1,57,920 രൂപ. 5000 രൂപ വീതം പെന്‍ഷനായോ നോമിനിയ്ക്ക് 8.5 ലക്ഷം രൂപയോ ലഭിക്കും. എപിവൈ പദ്ധതിയില്‍ അംഗമായ വ്യക്തി പെട്ടെന്ന് മരണപ്പെടുകയാണെങ്കില്‍ ആ വ്യക്തിയുടെ കുടുംബത്തിന് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications