വാർദ്ധക്യകാലത്ത് ജീവിതം എല്ലാവരുടെയും ആശങ്കയാണ്. ജീവിതസായാഹ്നത്തിൽ നിത്യ ചിലവിനുള്ള തുക കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരോഗ്യത്തിന് തന്നെ ചിലപ്പോൾ ഉയർന്ന തുക വാർദ്ധക്യകാലത്ത് ചിലവഴിക്കേണ്ടി വരും. ദൈനംദിന ചെലവുകൾ റോക്കറ്റ് പോലെ കുതിച്ചുയരുന്ന കാലത്ത് ഭാവിയിലെ ജീവിതം എത്രത്തോളം ചിലവ് ഉണ്ടാക്കുന്നതാണ് എന്ന് വെറുതെ ആലോചിച്ചാൽ മനസ്സിലാകും. പണപ്പെരുപ്പം വർദ്ധിക്കുകയാണെങ്കിൽ ഇന്ന് ഒരു രൂപയ്ക്ക് വാങ്ങുന്ന സാധനം പത്തുവർഷങ്ങൾക്കപ്പുറം അഞ്ച് രൂപയ്ക്ക് വാങ്ങേണ്ടിവരും. അതായത് ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ മനുഷ്യന്റെ ജീവിത ചിലവ് ഇന്നത്തെതിനെ അപേക്ഷിച്ച് അഞ്ചു മടങ്ങ് വർദ്ധിക്കും എന്ന് സാരം.

ജീവിത ചിലവിലുള്ള വർദ്ധനവ് മുന്നിൽകണ്ട് ഇപ്പോൾതന്നെ ഏതെങ്കിലും സാമ്പത്തിക നിക്ഷേപ പദ്ധതിയിൽ ചേർന്നാൽ വാർദ്ധക്യ ജീവിതം സുഗമമാക്കാം. അങ്ങനെ ചിന്തിക്കുന്നവർക്കുള്ള ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് അടൽ പെൻഷൻ യോജന.
എന്താണ് അടൽ പെൻഷൻ യോജന
60 വയസ്സ് പൂര്‍ത്തിയായവർക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന.2015 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (PFRDA) ആണ് പദ്ധതി നിയന്ത്രിക്കുന്നത്.
ഒരു മാസം 42 രൂപ മുതൽ 210 രൂപ വരെ അടച്ച് പരമാവധി 5000 രൂപ പെൻഷൻ നേടാം. സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ബാങ്ക് മുഖേന പദ്ധതിയിലേക്ക് ഈ തുക ഈടാക്കും.പ്രതിമാസ പെന്‍ഷന്‍ വരിസംഖ്യക്ക് അനുസരിച്ചായിരിക്കും.
പദ്ധതിയിൽ ചേരുന്നവർ പ്രതിമാസം നിശ്ചിത തുക അടയ്ക്കണം. അത് 20 വർഷത്തേക്ക് എങ്കിലും തുടരുകയും വേണം. അടൽ പെൻഷൻ യോജന പദ്ധതിക്ക് കീഴിൽ നൽകുന്ന സംഭാവനകൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80CCD (1B) പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ലഭിക്കും. മൊബൈൽ നമ്പറും ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. 60 വയസ് തികയുമ്പോൾ പെൻഷൻ ലഭിച്ചു തുടങ്ങും.
60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിമാസം അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. വരിക്കാർ നൽകുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം പരമാവധി 1000 രൂപയോ ആണ് സർക്കാർ വിഹിതമായി അടയ്ക്കുക.
എപിവൈ കാൽക്കുലേറ്റർ
18 വയസ്സ് മുതൽ പ്രതിദിനം വെറും 7 രൂപ ലാഭിക്കുകയും ഈ തുക അടൽ പെൻഷൻ യോജന അക്കൗണ്ടിൽ പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ, വിരമിച്ചതിന് ശേഷം പ്രതിമാസം 5000 രൂപ പെൻഷൻ ഉറപ്പാക്കാം.
25 വയസ്സിലാണ് അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കുന്നതെങ്കിൽ പ്രതിമാസം 376 രൂപ നൽകണം. അതായത് പ്രതിദിനം നീക്കിവയ്ക്കേണ്ട തുക 13 രൂപ. അങ്ങനെയെങ്കിൽ 60 വയസ്സ് തികയുമ്പോൾ പ്രതിമാസം 5000 രൂപ പെൻഷൻ ഉറപ്പാക്കാം. പ്രതിമാസം 5000 രൂപ ലഭിക്കുന്നതിന് ആവശ്യമായ പ്രതിമാസ സംഭാവന പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു. 30 വയസ്സ് മുതൽ, 5000 രൂപ പെൻഷന് ആവശ്യമായ പ്രതിമാസ വിഹിതം 577 രൂപയും 35 വയസ്സ് മുതൽ 902 രൂപയുമാണ്.
പദ്ധതിയിൽ എങ്ങനെ അംഗമാകാം
ബാങ്കിൽ അടൽ പെൻഷൻ യോജന പദ്ധതിയിൽ അംഗമാകാനുള്ള അപേക്ഷ ഫോം ഒപ്പിട്ട് നൽകാം. പ്രതിമാസ വിഹിതം അക്കൗണ്ടിൽ നിന്ന് തന്നെ ഈടാക്കും. രണ്ട് വര്‍ഷം വരെ തുടര്‍ച്ചയായി വിഹിതം നൽകാത്തവരുടെ അക്കൗണ്ട് മരവിപ്പിക്കും. സേവിങ്സ് അക്കൗണ്ട് ഇല്ലെങ്കിൽ ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് അപേക്ഷ ഫോം പൂരിപ്പിച്ച് നൽകി തുക നിക്ഷേപിച്ചും പദ്ധതിയിൽ അംഗമാകാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications