അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പെന്ഷന് പദ്ധതിയാണ് അടല്‍ പെന്ഷന് യോജന അഥവാ എപിവൈ. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയാണ് അടല്‍ പെന്ഷന് യോജന
അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പെന്ഷന് പദ്ധതിയാണ് അടല്‍ പെന്ഷന് യോജന അഥവാ എപിവൈ. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയാണ് അടല്‍ പെന്ഷന് യോജനയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഓരോ മാസവും 1,000 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിലുള്ള തുകയാണ് പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് പെന്‍ഷനായി ലഭിക്കുക. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള ഉറപ്പുള്ള പെന്ഷന് പദ്ധതിയാണിത്.

എപിവൈ പെന്ഷന് പദ്ധതി പ്രകാരമുള്ള പെന്ഷന് തുക നിക്ഷേപകന്റെ താത്പര്യ പ്രകാരം വര്‍ധിപ്പിക്കുവാനും കുറയ്ക്കുവാനും സാധിക്കുമെന്ന് പിഎഫ്ആര്‍ഡിഎ കഴിഞ്ഞ ദിവസം അറിയിച്ചു. കൂടാതെ എപിവൈ വിഹിതം അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യുന്നതിന്റെ കാലയളവിലും നിക്ഷേപകന് മാറ്റം വരുത്താം. ഇതിനായി എപിഐ സേവനം വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ ശാഖയില്‍ നേരിട്ട് ചെന്ന് അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്ന് പിഎഫ്ആര്‍ഡിഎ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഉപയോക്താവിന്റെ വിഹിതത്തിന്റെ അമ്പത് ശതമാനമോ വര്‍ഷം 1,000 രൂപ വീതമോ ഇതില്‍ ഏത് തുകയാണോ കുറവ് ആ തുക സര്‍ക്കാരും പദ്ധതിയ്ക്ക് കീഴില്‍ നിക്ഷേപം നടത്തും. നികുതി ദായകരല്ലാത്ത, മറ്റൊരു സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും ഗുണഭോക്താക്കളല്ലാത്ത വ്യക്തികള്‍ക്കാണ് സര്‍ക്കാറിന്റെ ഈ വിഹിതം ലഭിക്കുക.
18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള രാജ്യത്തുള്ള എല്ലാ പൗരന്മാര്ക്കും അടല്‍ പെന്ഷന് യോജന പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും. 60 വയസ്സ് പൂര്‍ത്തിയായാല്‍ അടല്‍ പെന്ഷന് യോജന പദ്ധതിലെ നിക്ഷേപം അവസാനിപ്പിക്കാം. ഉപയോക്താവിന് അത് മുതല്‍ക്ക് പെന്ഷന് ലഭിച്ചു തുടങ്ങും.
എന്തെങ്കിലും സാഹചര്യത്താല്‍ ഉപയോക്താവ് നേരത്തേ മരണപ്പെട്ടാല്‍ പെന്ഷന് തുക അയാളുടെ പങ്കാളിയ്ക്ക് ലഭിക്കും. ഇരുവരും മരണപ്പെട്ട സാഹചര്യമാണെങ്കില്‍ പദ്ധതി ഉപയോക്താവിന്റെ നോമിനിയ്ക്കാണ് പെന്ഷന് തുക ലഭിക്കുക.
60 വയസ്സിന് മുമ്പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമല്ലാതെ സാധാരണയായി അടല്‍ പെന്ഷന് പദ്ധതി അവസാനിപ്പിക്കുവാന്‍ ഉപയോക്താവിന് സാധിക്കുകയില്ല. ഉപയോക്താവിന്റെ മരണം, ഗുരുതര രോഗ ബാധ തുടങ്ങിയ സാഹചര്യങ്ങളില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പദ്ധതി അവസാനിപ്പിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications