'കയ്യിൽ പണം വെച്ചിട്ടെന്തിന് ലാഭം തേടി നടപ്പൂ', എഫ്ഡിയുടെ പലിശ കൂട്ടിയതറിഞ്ഞില്ലേ

ഇരട്ടിപ്പിക്കുമ്പോൾ മാത്രമേ പണത്തിന് മൂല്യം ഉണ്ടാകൂ. കയ്യിൽ സൂക്ഷിച്ചത് കൊണ്ടോ ചിലവാക്കാതെ എടുത്തുവച്ചതുകൊണ്ടോ പണത്തിൽ നിന്ന് യാതൊന്നും ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ എഫ് ഡി എന്നത് എല്ലാവർക്കും ഒരുപോലെ രാപകരമായ ഒരു സംവിധാനമാണ്. പണപ്പെരുപ്പത്തെ മുൻനിർത്തി പലപ്പോഴും എഫ് ഡി പലിശ നിരക്ക് കൂടിയും കുറഞ്ഞു ഇരിക്കാറുണ്ട്. ഇപ്പോഴിതാ എയു സ്മാൾ ഫിനാൻസിംഗ് ബാങ്ക് 3 കോടിയ്ക്ക് താഴെ മൂല്യമുള്ള എഫ്ഡിക്ക് മുകളിലുള്ള തങ്ങളുടെ പലിശ ഉയർത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ എഫ്ഡി നിരക്കുകൾ 2025 ജനുവരി 20 മുതൽ പ്രാബല്യത്തിൽ വന്നുവെന്നും ജനറൽ പൗരന്മാർക്ക് 8.10% എന്ന ഏറ്റവും ഉയർന്ന പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 8.60% പലിശ നിരക്കും ഇനി മുതൽ ലഭ്യമാകുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. നിലവിലെ ബാങ്കിംഗ് സംവിധാനങ്ങളിൽ എഫ് ഡി ക്ക് നൽകുന്ന ഏറ്റവും മികച്ച ഒരു പലിശ നിരക്ക് തന്നെയാണ് ഇത്. കൂടുതൽ ആളുകളെ ബാങ്കിലേക്ക് ആകർഷിക്കുക എന്നത് തന്നെയാണ് ഇതിന്റെ ലക്ഷ്യം.

'കയ്യിൽ പണം വെച്ചിട്ടെന്തിന് ലാഭം തേടി നടപ്പൂ', എഫ്ഡിയുടെ പലിശ കൂട്ടിയതറിഞ്ഞില്ലേ

എയു സ്മാൾ ഫിനാൻസ് ബാങ്ക് പുതുക്കിയ എഫ്ഡി പലിശ നിരക്കുകൾ

സാധാരണ പൗരന്മാർക്ക് 3.75% മുതൽ 8.10% വരെ പലിശ നിരക്കുകൾ 3 കോടിയുടെ താഴെയുള്ള തുകകളിൽ ലഭ്യമാണ്. 18 മാസത്തെ കാലാവധിക്കാണ് 8.10% എന്ന ഉയർന്ന പലിശ നിരക്ക് ലഭ്യമാകുന്നത്.

എഫ് ഡിയുടെ കാലാവധിയും പലിശ നിരക്കും

7 Days to 1 Month 15 Days 3.75%
1 Month 16 Days to 3 Months 5.50%
3 Months 1 Day to 6 Months 6.00%
6 Months 1 Day to 12 Months 7.25%
12 Months 1 Day to 15 Months 7.85%
15 Months 1 Day to less than 18 Months 7.50%
18 Months 8.10%
18 Months 1 Day to 24 Months 7.75%
24 Months 1 Day to 36 Months 7.50%
36 Months 1 Day to 45 Months 7.50%
45 Months 1 Day to less than 60 Months 7.25%
60 Months to 120 Months 7.25%

മുതിർന്ന പൗരന്മാർക്കുള്ള എഫ്ഡി പലിശ നിരക്കുകൾ

മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിക്ക് 4.25% മുതൽ 8.60% വരെ പലിശ നിരക്കുകൾ

7 Days to 1 Month 15 Days 4.25%
1 Month 16 Days to 3 Months 6.00%
3 Months 1 Day to 6 Months 6.50%
6 Months 1 Day to 12 Months 7.75%
12 Months 1 Day to 15 Months 8.35%
15 Months 1 Day to less than 18 Months 8.00%
18 Months 8.60%
18 Months 1 Day to 24 Months 8.25%
24 Months 1 Day to 36 Months 8.00%
36 Months 1 Day to 45 Months 8.00%
45 Months 1 Day to less than 60 Months 7.75%
60 Months to 120 Months 7.75%

കാലാവധി തീരുന്നതിന് മുൻപുള്ള പിൻവലിക്കൽ

കാലാവധി തീരുന്നതിന് മുൻപ് പണം പിൻവലിക്കാനുള്ള ഒരു മാർഗം എ യു ബാങ്ക് നൽകുന്നുണ്ട്. സാധാരണ ബാങ്കുകളിൽ ഇത്തരം പിൻവലിക്കലുകൾക്ക് പലിശ നൽകാറില്ല. എന്നാൽ കാലാവധി തീരും മുൻപ് തന്നെ പണം പിൻവലിച്ചാലും എ യു സ്മാൾ ഫിനാൻസിങ് ബാങ്ക് പലിശ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കാലാവധി കഴിഞ്ഞ് മാത്രം പിൻവലിക്കാവുന്ന എഫ് ഡികൾ

കാലാവധി കഴിഞ്ഞു മാത്രം ലഭ്യമാകുന്ന എഫ്ഡികളും എ യു സ്മാൾ ഫിനാൻസിങ് ബാങ്ക് നൽകുന്നുണ്ട്. ബാങ്ക് അനുശാസിക്കുന്ന മാസമോ വർഷമോ കഴിഞ്ഞു മാത്രമേ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

നോൺ-കോളബിള്‍ എഫ്ഡി എന്നാണ് ഇതിന് പറയപ്പെടുന്നത്. നിരക്കുകൾ 1 കോടി 1,000 മുതൽ 3 കോടി വരെ ഈ എഫ് ഡി ഇനത്തിൽ നിക്ഷേപിക്കാം. ഈ എഫ് ഡികളിൽ 18 മാസത്തെ കാലാവധിക്കാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നത്. 8.20% പലിശയാണ് ഇവിടെ ലഭ്യമാകുന്നത്. എന്നാൽ ഈ നിരക്കുകൾ പ്രവാസി ഇന്ത്യൻ (NRI) നിക്ഷേപങ്ങൾക്ക് ബാധകമല്ല.

നോൺ-കോളബിള്‍ എഫ്ഡിയുടെ പലിശ നിരക്കും കാലാവധിയും

12 Months 1 Day - 15 Months 7.95%
15 Months 1 Day - less than 18 Months 7.60%
18 Months 8.20%
18 Months 1 Day - 24 Months 7.85%
24 Months 1 Day - 36 Months 7.60%

സുരക്ഷിതമാണോ എ യു സ്മാൾ ഫിനാൻസിങ് ബാങ്ക്

എ യു സ്മാൾ ഫിനാൻസ് ബാങ്ക് ഉൾപ്പെടെയുള്ള സ്മാൾ ഫിനാൻസിങ് ബാങ്കുകൾ (SFBs) പൊതുവെ സുരക്ഷിതമാണ്, കാരണം അവ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവയാണ്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X