ഏറ്റവും സുരക്ഷിതമായ നിക്ഷേപം മാർഗം ഏത് എന്ന ചോദ്യത്തിന് സ്ഥിര നിക്ഷേപമെന്നായിരിക്കും ഭൂരിപക്ഷം ആളുകളുടേയും ഉത്തരം. കൃത്യമായ പലിശ ലഭിക്കുന്നത് കൊണ്ടു തന്നെ സ്ഥിര നിക്ഷേപം ഭാവിയിലെ സാമ്പത്തിക ചിലവുകൾ നിർവഹിക്കുന്നതിനുള്ള മികച്ച മാർഗാണ്. അതേസമയം വിവിധ കാലാവധിക്കനുസരിച്ച് വ്യത്യസ്ത പലിശ നിരക്കാണ് ഓരോ ബാങ്കുകളും വാഗ്ധാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പലിശ നൽകുന്ന ബാങ്ക് തന്നെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
എയു സ്മോൾ ഫിനാൻസ് ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ എട്ടാം തവണയും ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് 6.5% ആയി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ആർബിഐ ഗവർണർ പ്രസ്താവിച്ചതിന് പിന്നാലെയാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയത്.
മികച്ച പലിശ നേടാം
7 ദിവസം മുതൽ 1 മാസവും 15 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപക്കിന് 3.75 ശതമാനം പലിശയമാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. 1 മാസവും 16 ദിവസവും മുതൽ 3 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ 5.50 ശതമാനമാണ്. എന്നാൽ നിക്ഷേപ കാലാവധി മൂന്ന് മാസം മുതൽ 6 മാസം വരെയാണെങ്കിൽ 6 ശതമാനം പലിശ നേടാം. ആറ് മാസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് ബാങ്ക് നൽകുന്ന പലിശ 7.25 ശതമാനമാണ്.

8 ശതമാനം പലിശ
നിക്ഷേപ കാലാവധി 1 വർഷം മുതൽ 15 മാസം വരെയാണെങ്കിൽ 7.85 ശതമാനം പലിശ നേടാം. എന്നാൽ 15 മുതൽ 18 മാസം വരെയാണ് നിക്ഷേപ കാലാവധിയെങ്കിൽ 7.50 ശതമാനം പലിശ മാത്രമേ ലഭിക്കുകയുള്ളു. 18 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് എയു സ്മോൾ ഫിനാൻസ് ബാങ്ക് 8 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു.
അതേസമയം 18 മാസം മുതൽ 24 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് നൽകുന്ന പലിശ 7.75 ശതമാനമാണ്. നിക്ഷേപ കാലാവധി 24 മാസം മുതൽ 45 മാസം വരെയാണെങ്കിൽ 7.5 ശതമാനം പലിശയും 45 മാസം മുതൽ 120 മാസം വരെയുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശയും നേടാം.

മുതിർന്ന പൗരന്മാർക്ക് അധിക പലിശ
സ്ഥിര നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്ക് എയു സ്മോൾ ഫിനാൻസ് ബാങ്ക് 50 ബിപിഎസ് അധിക ആനുകൂല്യം നൽകുന്നുണ്ട്. അതായത് ഏത് കാലയളവിലെ നിക്ഷേപമാണെങ്കിലും 0.50 ശതമാനം അധിക പലിശ നേടാൻ സാധിക്കും.
നിക്ഷേപ കാലാവധി 1 വർഷം മുതൽ 15 മാസം വരെയാണെങ്കിൽ മുതിർന്ന പൗരന്മാർക്ക് 8.35 ശതമാനം പലിശ ലഭിക്കും. ഇനി 18 മാസമാണ് നിക്ഷേപ കാലാവധിയെങ്കിൽ ലഭിക്കുന്ന പലിശ 8.5 ശതമാനമായിരിക്കും. നിക്ഷേപ കാലാവധി 24 മാസം മുതൽ 45 മാസം വരെയാണെങ്കിൽ 8 ശതമാനം പലിശയും 45 മാസം മുതൽ 120 മാസം വരെയുള്ള നിക്ഷേപത്തിന് 7.75 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് നേടാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
