ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുമാണ് താരതമ്യേന ഉയര്‍ന്ന പലിശ നിരക്കുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഡിസിബി ബാങ്ക് 6.75 ശതമാനം പലിശ
ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുമാണ് താരതമ്യേന ഉയര്‍ന്ന പലിശ നിരക്കുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഡിസിബി ബാങ്ക് 6.75 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. തൊട്ടു പുറകേ ആര്‍ബിഎല്‍ ബാങ്ക് 6.25 ശതമാനവും ബന്ധന് ബാങ്ക് 6 ശതമാനവും പലിശ നിരക്ക് നല്കുന്നു.

സ്വകാര്യ മേഖലാ ബാങ്കുകളേക്കാളും ഉയര്‍ന്ന പലിശ നിരക്കാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഇപ്പോള്‍ നല്കി വരുന്നത്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ ബാങ്കുകള്‍ 7 ശതമാനം വരെ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.
വലിയ പൊതു മേഖലാ ബാങ്കുകളേക്കാളും മുന്‍നിര സ്വകാര്യ മേഖലാ ബാങ്കുകളെക്കാളും ഉയര്‍ന്ന പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ 3 ശതമാനം മുതല്‍ 3.5 ശതമാനം വരെ പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്‍കുന്നത്. കൊഡാക് മഹീന്ദ്ര ബാങ്ക് 4 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2.70 ശതമാനം പലിശ നിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്നത്. ബാങ്ക് ഓഫ് ബറോഡ 3.20 ശതമാനം പലിശ നിരക്കും നല്കുന്നു.
സ്വകാര്യ മേഖലാ ബാങ്കുകളില്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍ നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് തുക 500 രൂപ മുതല്‍ 25,000 രൂപ വരെയാണ്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിലും സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കിലും സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് തുക 2,000 രൂപ മുതലാണ്. പൊതു മേഖലാ ബാങ്കുകളേക്കാള്‍ താരതമ്യേന ഉയര്‍ന്ന തുകയാണ് ഈ ബാങ്കുകള്‍ മിനിമം ബാലന്‍സ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. മധ്യവര്ക്കാരായ ജീവനക്കാരെ ലക്ഷ്യമിട്ട് സേവനങ്ങള്‍ വാഗ്്ദാനം ചെയ്യുന്നതിനാലാണിത്.
ഡിസിബി ബാങ്കില്‍ മിനിമം ബാലന്‍സ് തുകയായി വേണ്ടത് 5,000 രൂപ വരെയാണ്. മുന്‍നിര സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കില്‍ മിനിമം ബാലന്‍സ് തുക 2,500 രൂപ മുതല്‍ 10,000 രൂപ വരെയാണ്.
നിക്ഷേപത്തിനായി ഒരു ബാങ്ക് തെരഞ്ഞെടുക്കുമ്പോള്‍ ആ സ്ഥാപനത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തന ചരിത്രം, സേവന ഗുണ നിലവാരം, ശാഖ ശൃംഖല. എടിഎംസേവനങ്ങളുടെ ലഭ്യത എന്നിവയും മികച്ച പലിശ നിരക്കിനോടൊപ്പം ശ്രദ്ധിയ്ക്കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
