പെട്ടെന്ന് പണം ആവശ്യമായി വരുമ്പോൾ പലരും ആശ്രയിക്കുന്നത് ബാങ്കുകളെയാണ്. വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോണിലൂടെ ഈടില്ലാതെ തന്നെ ഉയർന്ന തുക കണ്ടെത്താൻ ആളുകളെ സഹായിക്കുന്നു. 2025 ജൂണിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5% കുറച്ചു. ഇത് ബാങ്കുകളെ അവരുടെ വായ്പാ നിരക്കുകൾ കുറയ്ക്കാൻ പ്രേരിപ്പിച്ചു. എന്നിരുന്നാലും, വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് ക്രെഡിറ്റ് സ്കോർ, വരുമാനം, വായ്പ കാലാവധി തുടങ്ങിയവയെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്. നമുക്ക് വിശദമായി നോക്കാം. അതോടൊപ്പം വിവിധ ബാങ്കുകൾ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കും പരിശോധിക്കാം.
പലിശ നിരക്കിനെ ബാധിക്കുന്ന ഘടകങ്ങൾ
1. ക്രെഡിറ്റ് സ്കോർ: 730 ന് മുകളിൽ ക്രെഡിറ്റ് സ്കോർ ഉള്ള വായ്പക്കാർക്ക് പൊതുവെ മികച്ച നിരക്കുകൾ ലഭിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ, വ്യക്തിഗത വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും മികച്ചതായിരിക്കും .
2. വരുമാനം: പ്രശസ്ത കമ്പനികളിൽ നിന്നോ സ്ഥിരതയുള്ള സ്വയംതൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകളിൽ നിന്നോ ശമ്പളം വാങ്ങുന്നവർക്ക് അനുകൂലമായ വിലനിർണ്ണയം ലഭിക്കും. നിങ്ങളുടെ തൊഴിൽ സ്ഥിരതയുള്ളതാണെങ്കിൽ മികച്ച പലിശ നിരക്ക് നേടാം.
3. പ്രോസസ്സിംഗ് ഫീസും മറ്റ് ചാർജുകളും : കുറഞ്ഞ പ്രോസസ്സിംഗ് ഫീസ് മുൻകൂർ ചെലവുകൾ ഗണ്യമായി കുറയ്ക്കും.
4. കാലാവധിയും വായ്പാ തുകയും: കുറഞ്ഞ കാലാവധി മൊത്തത്തിലുള്ള പലിശ നിരക്ക് കുറയ്ക്കുമെങ്കിലും ഇഎംഐ വർദ്ധിപ്പിക്കും.

എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം..?
1. പലിശ നിരക്കുകളും ഫീസുകളും താരതമ്യം ചെയ്യുക
2. പ്രീപേയ്‌മെന്‍റ്, ഫോർക്ലോഷർ ചാർജുകൾ പരിശോധിക്കുക
3. ഇഎംഐ കാൽകുലേറ്റർ ഉപയോഗിക്കുക
പലിശ നിരക്ക്
1. കാനറ ബാങ്ക്: 9.95 ശതമാനം മുതൽ 15.40 ശതമാനം വരെ നിരക്കിലാണ് കാനറ ബാങ്ക് വ്യക്തിഗത വായ്പ നൽകുന്നത്. 2500 രൂപവരെ പ്രോസസ്സിംഗ് ഫീസും ബാങ്ക് ഈടാക്കും.
2. ആക്സിസ് ബാങ്ക്: 9.99 മുതൽ 22 ശതമാനം വരെ പലിശ നിരക്കാണ് വ്യക്തിഗത വായ്പയ്ക്ക് ബാങ്ക് ഈടാക്കുന്ന്. 2 ശതമാനമാണ് പ്രോസസ്സിംഗ് ഫീ.
3. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: വ്യക്തിഗത വായ്പകൾക്ക് 10.35 മുതൽ 14.45 ശതമാനം വരെ പലിശയാണ് യൂണിയൻ ബാങ്ക് ഈടാക്കുന്നത്. 7500 രൂപയാണ് പ്രോസസ്സിംഗ് ഫീ.
4. ബാങ്ക് ഓഫ് ബറോഡ: 10.40 ശതമാനം മുതൽ 18.20 ശതമാനം വരെയാണ് പലിശ നിരക്ക്. 2 ശതമാനം വരെ പ്രോസസ്സിംഗ് ഫീയും ബാങ്ക് ഈടാക്കുന്നു.
5. ഐസിഐസിഐ ബാങ്ക്: 10.60 ശതമാനം മുതലുള്ള പലിശ നിരക്കിലാണ് ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുന്നത്. 2 ശതമാനം വരെ പ്രോസസ്സിംഗ് ഫീയും ബാങ്ക് ഈടാക്കുന്നു.
6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 10.10 മുതൽ 15.10 ശതമാനം പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പ്രോസസ്സിംഗ് ഫീ 1.5 ശതമാനം വരെ.
7. എച്ച്ഡിഎഫ്സി ബാങ്ക്: 10.90 മുതൽ- 24 ശതമാനം വരെ പലിശ വ്യക്തിഗത വായ്പയ്ക്ക് ബാങ്ക് ഈടാക്കുന്നു. 6,500 വരെ പ്രോസസ്സിംഗ് ഫീയും നൽകണം.
വായ്പ എടുക്കുന്നതിന് മുമ്പ് പലിശ നിരക്കുകൾ, ഫീസ്, സേവന നിലവാരം എന്നിവ ശ്രദ്ധാപൂർവ്വം താരതമ്യം ചെയ്യേണ്ടത് നിർണായകമാണ്, കൂടാതെ നിങ്ങളുടെ തിരിച്ചടവ് ശേഷി സമഗ്രമായി വിലയിരുത്തിയ ശേഷം മാത്രം വായ്പ എടുക്കുക.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications