വായ്പകളുടെ ഇഎംഐ അടച്ചു കൊണ്ടിരിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇനി പറയുവാന്‍ പോകുന്ന കാര്യം നിര്‍ബന്ധമായും നിങ്ങളറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഇഎംഐ അടയ്ക്കേണ്ട തീയ്യതി അവധി ദിവസമാണ് വരുന്നതെങ്കില്‍ അത് കഴിഞ്ഞുള്ള പ്രവര്‍ത്തി ദി
വായ്പകളുടെ ഇഎംഐ അടച്ചു കൊണ്ടിരിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇനി പറയുവാന്‍ പോകുന്ന കാര്യം നിര്‍ബന്ധമായും നിങ്ങളറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഇഎംഐ അടയ്ക്കേണ്ട തീയ്യതി അവധി ദിവസമാണ് വരുന്നതെങ്കില്‍ അത് കഴിഞ്ഞുള്ള പ്രവര്‍ത്തി ദിവസമാണല്ലോ സാധാരണ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റ് ചെയ്യുക.

ആഴ്ചാവസാനമോ മറ്റ് ബാങ്ക് അവധി ദിവസങ്ങളോ ആണെങ്കില്‍ അപ്പോള്‍ ലോണടവിന് ഒന്നോ രണ്ടോ ദവസം നമുക്ക് അധികം ലഭിയ്ക്കും എന്നതൊരു നേട്ടമായിരുന്നു. എന്നാല്‍ ഇനി അത് നടക്കില്ല. ആഗസ്ത് ഒന്ന് മുതല്‍ ഏത് തീയ്യതിയാണോ ഇഎംഐ അടയ്ക്കേണ്ടത്, അന്ന് അവധി ദിവസമാണെങ്കില്‍ പോലും നിങ്ങളുടെ അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ പണി കിട്ടും.
മികച്ച നിക്ഷേപകരായി വളരാന്‍ നിങ്ങളുടെ കുട്ടികളെ എങ്ങനെ തയ്യാറാക്കാം?
ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനം ബാങ്ക് അവധി ദിവസങ്ങളിലും ലഭ്യമാക്കുവാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ തീരുമാനം ആഗസ്ത് 1 മുതല്‍ നടപ്പിലാകുന്നതോടെയാണ് ഈ മാറ്റം. നിലവില്‍ ബാങ്ക് പ്രവൃത്തി ദിവസങ്ങളില്‍ മാത്രമാണ് ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനം പ്രവൃത്തിക്കുന്നത്. എന്നാല്‍ ആഗ്സ്ത് 1 മുതല്‍ എല്ലാ ദിവസവും ഈ സംവിധാനം പ്രവര്‍ത്തനക്ഷമമായിരിക്കും. അതോടെ വായ്പാ അടവും ഇനി എല്ലാ ദിവസവും ബാങ്കുകള്‍ക്ക് പിടിയ്ക്കാം.
ബാങ്ക്ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ എങ്ങനെ വ്യക്തിഗത വായ്പയെടുക്കാം?
അവധിയാണെങ്കില്‍ അതിന് തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ തന്നെ വായ്പാ തുക അക്കൗണ്ടില്‍ അടയ്ക്കുന്ന പലരും നമുക്കിടയിലുണ്ട്. ഇനി ആ രീതി ഒഴിവാക്കേണ്ടി വരും. ഇഎംഐ ഈടാക്കുന്ന തീയ്യതി കണക്കാക്കി നമ്മുടെ അക്കൗണ്ടില്‍ മതിയായ തുക ഉണ്ടായിരിക്കേണ്ടതുണ്ട്.
അഥവാ ഇഎംഐ തുകയ്ക്ക് കണക്കായ തുക അക്കൗണ്ടില്‍ ഇല്ല എങ്കില്‍ അടവ് മുടങ്ങുകയും ഇതിന്റെ പിഴ ഉപയോക്താവ് നല്കേണ്ടതായും വരും. എന്നാല്‍ ഇതുവഴി ചെറിയൊരു ലാഭം കൂടിയുണ്ട്. സാധാരണ ഇഎംഐ തീയ്യതി കഴിഞ്ഞ് അടുത്ത ദിവസമാണ് പണം അടയ്ക്കുന്നത് എങ്കില്‍ ആ ഒരു ദിവസത്തെ പലിശ കൂടി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാറുണ്ട്. എന്നാല്‍ ഇനി കൃത്യ ദിവസം തന്നെ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റു ചെയ്യുന്നതിനാല്‍ ആ അധിക പലിശ നമുക്ക് ഒഴിവാക്കുവാന്‍ സാധിക്കും. അക്കൗണ്ടില്‍ കൃത്യമായി പണം ഉണ്ടായിരിക്കേണ്ടതുണ്ട് എന്നത് മാത്രമാണ് നാം ഓര്‍ക്കേണ്ട കാര്യം.
ലൈഫ് ഇന്‍ഷുറന്‍സിലെ ബെനഫിഷ്യല്‍ നോമിനിയെക്കുറിച്ച് അറിയാമോ?
ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനം നടപ്പിലാക്കുന്നതോടെയുള്ള മറ്റൊരു നേട്ടം ശമ്പളം, പെന്ഷന് എന്നിവ കൈയ്യിലെത്തുന്നതിനായി അവധി ദിവസങ്ങള്‍ കഴിയുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്നതാണ്. അവധിയാണെങ്കിലും പണം നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയിരിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications