ഒറ്റത്തവണ കാര്‍ഡ്/അക്കൗണ്ട് വിവരങ്ങള്‍ നല്കിയാല് പിന്നെ ഒന്നും അറിയേണ്ട ആവശ്യമില്ലായിരുന്നു ഇതുവരെ. നെഫ്റ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, സ്പോടിഫൈ, യൂട്യൂബ് മ്യൂസിക് മുതലായ മൊബൈല്‍ സബ്സ്ക്രിപ്ഷന് സേവനങ്ങള്‍ കൃത്യം സമയമാകുമ്പോള്‍ വന്ന് 'പൈസ പിടിക്കും'. എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ ഈ 'പണി' നടന്നേക്കില്ല.

റിസര്‍വ് ബാങ്കിന്റെ പുതിയ നിയമം വരികയാണ്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴിയുള്ള ഓട്ടോമാറ്റിക് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാകാന്‍ പോകുന്നു. ഈ അവസരത്തില്‍ പുതിയ റിസര്‍വ് ബാങ്ക് നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങള്‍ ചുവടെ അറിയാം.
1. 2019 ഓഗസ്റ്റിലാണ് റിസര്‍വ് ബാങ്ക് ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. പ്രതിമാസം തുടരുന്ന ഓട്ടോമാറ്റിക് പണമിടപാടുകള്‍ക്ക് സുരക്ഷയും ആധികാരികതയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും കാര്‍ഡ് പേമെന്റ് ശൃഖലകള്‍ക്കും എന്‍പിസിഐക്കും (നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ) റിസര്‍വ് ബാങ്ക് അറിയിപ്പ് നല്‍കിയിരുന്നു.
2. ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ഓട്ടോമാറ്റിക് ഇടപാടുകള്‍ക്കും ഉപഭോക്താവിന്റെ/അക്കൗണ്ട് ഉടമയുടെ അനുമതി നിര്‍ബന്ധമാവും.

3. പുതിയ നിയമം ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് / മറ്റു പ്രീപെയ്ഡ് കാര്‍ഡ് സേവനങ്ങള്‍ നല്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമല്ല ബാധകമാവുന്നത്; മൊബൈല്‍ പേമെന്റ് വാലറ്റുകളും യുപിഐ അടിസ്ഥാനപ്പെടുത്തിയുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളും പുതിയ നിര്‍ദ്ദേശം കര്‍ശനമായി പിന്തുടരണം.
4. 2,000 രൂപയ്ക്ക് മുകളിലുള്ള ഓട്ടോമാറ്റിക് ഇടപാടുകളുടെ ആധികാരികത ഉറപ്പുവരുത്താനാണ് നിയമം ആദ്യം നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ 5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായിരിക്കും പുതിയ നിയമം ബാധകമാവുകയെന്ന് റിസര്‍വ് ബാങ്ക് ഡിസംബറില്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് ഏപ്രില്‍ മുതല്‍ 5,000 രൂപയില്‍ കൂടുതലുള്ള ഓട്ടോമാറ്റിക് ഇടപാടുകള്‍ ഒടിപി (ഒറ്റത്തവണ പാസ്വേഡ്) മുഖേന മാത്രമായിരിക്കും നടക്കുക.
5. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഓട്ടോമാറ്റിക് ഇടപാട് നടക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട ബാങ്ക് അല്ലെങ്കില്‍ പേമെന്റ് പ്ലാറ്റ്ഫോം ഇടപാടിന്റെ വിവരങ്ങള്‍ എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ അക്കൗണ്ട് ഉടമയെ അറിയിക്കണം.
6. അക്കൗണ്ട് ഉടമയില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ ഓട്ടോമാറ്റിക് ഇടപാട് നടക്കുകയുള്ളൂ. ഇതേസമയം, ആദ്യതവണ മാത്രമായിരിക്കും ഒടിപി മുഖേനയുള്ള സ്ഥിരീകരണം ആവശ്യമായി വരിക.
7. പുതിയ നിയമം അടിസ്ഥാനപ്പെടുത്തി നിലവിലുള്ള എല്ലാ ഓട്ടോമാറ്റിക് പേമെന്റുകളും ബാങ്കുകള്‍ റദ്ദു ചെയ്യാനാണ് സാധ്യത. ഏപ്രിലിലെ ഓട്ടോമാറ്റിക് ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ മൊബൈല്‍ ബാങ്കിങ് വഴിയോ ഉപയോക്താക്കള്‍ നേരിട്ട് ലോഗിന്‍ ചെയ്യേണ്ടി വരും. ഇതു സംബന്ധിച്ച അറിയിപ്പ് ബാങ്കുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ആവശ്യമായ അനുമതി നല്‍കുന്നതുവരെ അക്കൗണ്ട് ഉടമ ഇത്തരത്തില്‍ നടപടി കൈക്കൊള്ളേണ്ടി വരും.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications