ഒരു വായ്പ എടുക്കുന്നതിനായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കയറി ഇറങ്ങുന്നതോര്‍ത്ത് ആശങ്കപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? നിങ്ങള്‍ ഒരു പിപിഎഫ് അക്കൗണ്ട് ഉടമയാണെങ്കില്‍ ഇനി വായ്പയെടുക്കുവാന്‍ അത്തരം അലച്ചിലുകളുടെ ആവശ്യമേയില്ല
ഒരു വായ്പ എടുക്കുന്നതിനായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കയറി ഇറങ്ങുന്നതോര്‍ത്ത് ആശങ്കപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? നിങ്ങള്‍ ഒരു പിപിഎഫ് അക്കൗണ്ട് ഉടമയാണെങ്കില്‍ ഇനി വായ്പയെടുക്കുവാന്‍ അത്തരം അലച്ചിലുകളുടെ ആവശ്യമേയില്ല. വെറും 1 ശതമാനം പലിശ നിരക്കില്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് വായ്പയെടുക്കുവാന്‍ സാധിക്കും.

പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് നിക്ഷേപത്തിന്റെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് തന്നെ വായ്പയ്ക്കായി അപേക്ഷിക്കാം. കൂടാതെ ആവശ്യമെങ്കില്‍ അടിയന്തിര സാഹചര്യങ്ങളില്‍ അക്കൗണ്ടില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കാനും നിക്ഷേപകന് സാധിക്കും.
അക്കൗണ്ട് ആരംഭിച്ചതിന് ശേഷം മൂന്ന് മുതല്‍ 6 വര്‍ഷം വരെ പൂര്‍ത്തിയായാല്‍ വായ്പയ്ക്ക് അപേക്ഷിക്കാമെന്നാണ് പിപിഎഫ് വായ്പാ നിയമത്തില്‍ പറയുന്നത്. നിങ്ങള്‍ ഈ കാലയളവിലുള്ള പിപിഎഫ് നിക്ഷേപകന്‍ അല്ലെങ്കില്‍ നിക്ഷേപക ആണെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ അടിയന്തിരമായി ഉണ്ടാവുകയാണെങ്കില്‍ പിഎഫ് വായ്പാ സേവനം ഉപയോഗപ്പെടുത്തി പണം കണ്ടെത്താം. ഒരു ശതമാനം മാത്രമാണ് പിപിഎഫ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് എന്നതും ഈ സേവനത്തെ ആകര്‍ഷകമാക്കുന്നു. പരമാവധി 36 മാസത്തേക്കാണ് വായ്പ അനുവദിച്ചു നല്‍കുക.
മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് പിപിഎഫ് പലിശ കണക്കാക്കുമ്പോള്‍ അക്കൗണ്ടില്‍നിന്ന് എടുത്ത വായ്പാ തുക കുറച്ച് ബാക്കിയുള്ള തുകയും അതിന്റെ പലിശയുമാണ് വരിക്കാരന് ലഭിക്കുക. നിലവില്‍ 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമാണ്. ഇനി വായ്പ തുക തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, വായ്പ പൂര്‍ണമായും തിരിച്ചടയ്ക്കുന്നതുവരെ പലിശ നിരക്ക് ആറ് ശതമാനം വീതമാണ് നിക്ഷേപകന് ലഭിക്കുക.
15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ ലോക്ക് ഇന്‍ പിരീഡ്. എന്നാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്നത് മുമ്പ് ഭാഗിക പിന്‍വലിക്കലുകള്‍ക്കും വായ്പാ സേവനവും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. അക്കൗണ്ട് ആരംഭിച്ചതിന് ശേഷം മൂന്ന് മുതല്‍ 6 വര്‍ഷം വരെ പൂര്‍ത്തിയായാല്‍ വായ്പയ്ക്ക് അപേക്ഷിക്കാമെന്നാണ് പിപിഎഫ് വായ്പാ നിയമത്തില്‍ പറയുന്നത്. അക്കൗണ്ട് ആരംഭിച്ച് 7 വര്‍ഷത്തിന് ശേഷം ഭാഗിക പിന്‍വലിക്കലുകളും സാധ്യമാണ്.
നിങ്ങള്‍ ഈ കാലയളവിലുള്ള പിപിഎഫ് നിക്ഷേപകന്‍ അല്ലെങ്കില്‍ നിക്ഷേപക ആണെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ അടിയന്തിരമായി ഉണ്ടാവുകയാണെങ്കില്‍ പിഎഫ് വായ്പാ സേവനം ഉപയോഗപ്പെടുത്തി പണം കണ്ടെത്താം. ഒരു ശതമാനം മാത്രമാണ് പിപിഎഫ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് എന്നതും ഈ സേവനത്തെ ആകര്‍ഷകമാക്കുന്നു. പരമാവധി 36 മാസത്തേക്കാണ് വായ്പ അനുവദിച്ചു നല്‍കുക.
ഇനി വായ്പ തുക തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, വായ്പ പൂര്‍ണമായും തിരിച്ചടയ്ക്കുന്നതുവരെ പലിശ നിരക്ക് ആറ് ശതമാനം വീതമാണ് നിക്ഷേപകന് ലഭിക്കുക. 1 ശതമാനം പലിശ നിരക്കിലാണ് നിങ്ങള്‍ക്ക് പിപിഎഫ് വായ്പ ലഭിക്കുന്നത്. എന്നാല്‍ പിപിഎഫ് വായ്പയുടെ യഥാര്‍ഥ പലിശ നിരക്ക് പിപിഫ് നിരക്കിനൊപ്പം 1 ശതമാനം കൂടി ചേര്‍ന്നതാണ്. നിലവിലെ നിരക്കില്‍ പിപിഎഫ് വായ്പയുടെ യഥാര്‍ത്ഥ ചിലവ് 8.1 ശതമാനമാണ്.
സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി കൂടിയാണ് പിപിഎഫ്. നിങ്ങള്‍ക്ക് സമീപത്തുള്ള ഏതെങ്കിലും പൊതു മേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കില്‍ നിന്നോ, പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നോ നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ അക്കൗണ്ട് ആരംഭിക്കാം.
റിസ്‌ക് സാധ്യതകള്‍ തീരെയില്ലാതെ മതിയായ ആദായം നിക്ഷേപകന് ഉറപ്പു നല്‍കുന്ന ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. പിപിഎഫ് നിക്ഷേപം നികുതിയിളവിന് അര്‍ഹമാണ് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. എന്നാല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമാണ് വകുപ്പ് 80സിയ്ക്ക് കീഴില്‍ നിക്ഷേപകന് നികുതി ഇളവിന് അവകാശം ഉന്നയിക്കുവാന്‍ സാധിക്കുക.
പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാന്‍ ആവശ്യമുള്ള ചുരുങ്ങിയ തുക 100 രൂപയാണ്. എന്നാല്‍ അക്കൗണ്ട് നിലനിര്‍ത്തുവാന്‍ ആ തുക മാത്രം പോരാ. അക്കൗണ്ട് സക്രിയമായി നിലനിര്‍ത്തുന്നതിന് ഒരു സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് 500 രൂപയെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതായുണ്ട്. ഒരു സാമ്പത്തിക വര്‍ഷം ആകെ 12 തവണയാണ് പരമാവധി നിക്ഷേപം നടത്താന്‍ സാധിക്കുക എന്നതും പിപിഎഫ് നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.


Click it and Unblock the Notifications