തൊഴിൽ മേഖല ഏറെ പ്രതിസന്ധികൾ നേരിടുന്ന കാലഘട്ടമാണിത്. പല പ്രമുഖ കമ്പനികളും മിനിറ്റുകൾക്കുള്ളിലാണ് ജോലിക്കാരെ പിരിച്ചു വിടുന്നത്. പലരും അവരുടെ മാസ വരുമാനത്തിലൂടെ കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നവരാണ്. വലിയ ശമ്പളം വാങ്ങുന്നവർക്ക് പോലും വീട്ടു ചിലവുകൾ കാരണം പണം തികയാതെ വരുന്നു. ഇതിന് പ്രധാന കാരണം ആളുകൾ വരുമാനം കൈകാര്യം ചെയ്യുന്നതിലെ തെറ്റുകളാണ്.
പ്രതിമാസം വരുമാനം ലഭിക്കുന്നവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 9 കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. ഈ കാര്യങ്ങളാണ് നിങ്ങളുടെ വരുമാനം ഇല്ലാതാക്കുന്നത്;
1. ഇൻഷുറൻസ് ഒരു നിക്ഷേപമല്ല
ഇൻഷുറൻസിനെ ഒരു നിക്ഷേപമായി കണക്കാക്കുന്നത് ഏറ്റവും വലിയ തെറ്റാണ്. വരുമാനവും സുരക്ഷയും പ്രതീക്ഷിച്ച് പലരും എൻഡോവ്‌മെന്റ് പ്ലാനുകളും, ലൈഫ് പോളിസികളും വാങ്ങുന്നു. ഇവ ഒരിക്കലും മതിയായ വരുമാനമോ പരിരക്ഷയോ നൽകുന്നില്ല. അതിനു പകരം ചെറിയ ടേം ഇൻഷുറൻസ് പോളിസി തിരഞ്ഞെടുത്ത് ബാക്കി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. ഇത് പണം വളരുന്നതിന് കാരണമാവും.
2. മറ്റൊരാളുടെ വായ്പയുടെ ഭാഗമാവരുത്
ഒരു സുഹൃത്തിനോ ബന്ധുവിനോ വേണ്ടി അവരുടെ വായ്പയുടെ ഗ്യാരണ്ടർ ആവരുത്. ഒരുപക്ഷേ വായ്പ എടുത്തവർ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് ഗ്യാരണ്ടറിൻ്റെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഇത്തരം തെറ്റുകൾ ചെയ്യരുത്.
3. ക്രെഡിറ്റ് കാർഡുകളിൽ കുറഞ്ഞ തുക അടക്കുന്നു
ക്രെഡിറ്റ് കാർഡുകളിൽ കുടിശ്ശികയുള്ള ഏറ്റവും കുറഞ്ഞ തുക മാത്രം അടയ്ക്കുന്നത് അമിത കടം സൃഷ്ടിക്കുന്നു. അതായത് 50,000 രൂപ ബില്ലിനെ രണ്ട് വർഷത്തിനുള്ളിൽ 1 ലക്ഷം രൂപയിലധികമാവുന്നതിനും ഇത് കാരണമാവും. ബില്ലുകൾ നഷ്ടപ്പെടുത്താതിരിക്കുക. ബാലൻസ് തുക ബാക്കി വെക്കാതെ പൂർണമായും പെട്ടെന്ന് തന്നെ തീർക്കാനും ശ്രദ്ധിക്കുക.

4. അനാവശ്യമായ നിക്ഷേപം
മറ്റാരെങ്കിലും നിർദ്ദേശിക്കുന്നതിന് അനുസരിച്ച് നിക്ഷേപം നടത്തരുത്. അത് അപകട സാധ്യത വർദ്ധിപ്പിക്കും. നിങ്ങൾക്ക് ധാരണയുള്ള സ്കീമുകൾ മാത്രം പരിഗണിക്കുക.
5. ചെലവ് വർദ്ധിപ്പിക്കരുത്
ജോലിയിൽ പ്രവേശിച്ചാൽ പലപ്പോഴായി നിങ്ങളുടെ ശമ്പളം വർദ്ധിക്കും. അതിന് അനുസരിച്ച് ചിലവും വർദ്ധിപ്പിക്കരുത്. 1 ലക്ഷം വരുമാനമുള്ളപ്പോൾ അതിനു അനുസരിച്ച് പർച്ചേസ് നടത്തുകയും ചിലവഴിക്കുകയും ചെയ്താൽ പണം നഷ്ടമാവും. പകരം, ശമ്പളം വർദ്ധിക്കുമ്പോൾ മ്യൂച്വൽ ഫണ്ടിലോ അല്ലെങ്കിൽ മറ്റേതെങ്കിലും നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുക.
6. വായ്പ എടുത്ത് പുതിയ കാർ വാങ്ങുക
വായ്പയെടുത്ത് പുതിയ കാർ വാങ്ങുന്നത് ഒരു നഷ്ടമായിരിക്കും. കാരണം വായ്പയായി എടുക്കുമ്പോൾ കാറിന്റെ മൂല്യം 20 ശതമാനം കുറയും, അതോടൊപ്പം 5-7 വർഷത്തെ ഇഎംഐ പേയ്‌മെന്റുകളും ഉണ്ടാകും. അതിനാൽ പുതിയ കാർ വാങ്ങുന്നവർ പണം കൊടുത്ത് ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്.
7. എല്ലാം ഒറ്റ നിക്ഷേപത്തിലേക്ക് നൽകരുത്
നിങ്ങളുടെ വരുമാനത്തിൻ്റെ ഒരു ഭാഗം ഒരു നിക്ഷേപത്തിൽ മാത്രം ഇൻവെസ്റ്റ് ചെയ്യുന്നത് ഒരു തെറ്റായ പ്രവണതയാണ്. എപ്പോഴും ഒന്നിലധികം നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുക, വ്യത്യസ്ത രീതിയിൽ ലാഭം ഉറപ്പാക്കുക.
8. വലിയ ഭവന വായ്പകൾ
ശമ്പളത്തിന്റെ പകുതി ഇഎംഐയിലേക്ക് അടക്കുന്ന തരത്തിൽ വലിയ ഭവന വായ്പകൾ എടുക്കുന്നത് തെറ്റായ തീരുമാനമായിരിക്കും. ശമ്പളത്തിന്റെ 25-30 ശതമാനത്തിൽ താഴെ ഇഎംഐ നിലനിർത്തിയാൽ കനത്ത ഭവന വായ്പകൾ ഒഴിവാക്കാം. ഇവ അമിതമായ കടക്കെണിയിലേക്ക് വീഴുന്നതും ഒഴിവാക്കാം.
9. ഇൻസ്റ്റൻ്റ് വായ്പകൾ
പെട്ടെന്ന് സാമ്പത്തിക ആവശ്യം വരുമ്പോൾ ഇൻസ്റ്റന്റ് വായ്പകളെ ആശ്രയിക്കുന്നത് ഒരു തെറ്റായ പ്രവണതയാണ്. എപ്പോഴും ഒരു നിശ്ചിത തുക അടിയന്തിര ഫണ്ടായി കരുതുന്നതാണ് നല്ലത്. 50-30-20 എന്ന നിയമം പാലിക്കുന്നതാണ് നല്ലത്. അതായത്, ആവശ്യങ്ങൾക്ക് 50 ശതമാനവും വിനോദത്തിന് 30 ശതമാനവും സമ്പാദ്യത്തിന് 20 ശതമാനവും നീക്കിവയ്ക്കുന്ന രീതിയിലാണ് ഇത് കണക്കാക്കുന്നത്.
ഈ 9 തെറ്റുകൾ ആവർത്തിക്കാതിരുന്നാൽ നിങ്ങൾക്ക് മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം, ഒപ്പം വലിയ തുക സമ്പാദിക്കാനും സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications