ആശുപത്രി കേസുകൾ മുൻകൂട്ടി കണ്ട് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാൻ ആരോഗ്യ ഇൻഷുറൻസ് അത്യാവശ്യമാണ്. വർധിച്ചു വരുന്ന മെഡിക്കൽ ഇൻഫ്ലേഷൻ നേരിടാൻ പോളിസികൾ സഹായിക്കുമെങ്കിലും, ക്ലെയിമുകൾ നിരസിക്കപ്പെടുന്നത് പലപ്പോഴും ഉപഭോക്താക്കളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ പോളിസി എടുക്കുമ്പോൾ കൃത്യമായ ധാരണ പുലർത്തേണ്ടത് പ്രധാനമാണ്.
പോളിസി ഉടമകൾക്ക് ആരോഗ്യ പോളിസികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലായ്മ ക്ലെയിമുകൾ നിർമിക്കുന്നതിന്റെ പ്രധാന കാരണമാകുന്നുണ്ട്. പരിരക്ഷിക്കപ്പെടാത്ത അസുഖങ്ങൾക്ക് ക്ലെയിം ചെയ്തും തെറ്റായി ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനാലും പരിധി കടന്നതിനാലും ക്ലെയിമുകൾ നിരസിക്കപ്പെടുന്നുണ്ട്. ആരോഗ്യ ഇൻഷൂറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടാകിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
കവറേജ് പരിശോധിക്കുക
ഏതെങ്കിലും ചികിത്സ തേടുന്നതിന് മുൻപ് എന്തൊക്കെ ചെലവുകളാണ് ആരോഗ്യ ഇൻഷൂറൻസിൽ കവർ ചെയ്യുന്നതെന്ന് മനസിലാക്കാൻ പോളിസി വിശദാംശങ്ങൾ അവലോകനം ചെയ്യണം. ഏതെങ്കിലും പ്രീ-ഓഥറൈസേഷൻ ആവശ്യകതകളുണ്ടെങ്കിൽ ഇതിലൂടെ മനസിലാക്കാം. ഇൻഷൂറൻസ് പോളിസി പ്രകാരം ചില ചികിത്സകൾക്ക് മുൻകൂർ അംഗീകാരം ആവശ്യമാണെങ്കിൽ ചികിത്സ തുടങ്ങുന്നതിന് മുൻപ് ആവശ്യമായ അനുമതികൾ നേടണം. ഇത് ക്ലെയിം നിരസിക്കൽ ഒഴിവാക്കാൻ സഹായിക്കും.

കൃത്യമായ വിവരങ്ങൾ
ക്ലെയിം ഫോം പൂരിപ്പിക്കുമ്പോൾ പേര്, വിലാസം, പോളിസി നമ്പർ എന്നിവയുൾപ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും ശരിയായി നൽകിയിട്ടുണ്ടോയെന്ന് രണ്ടുതവണ പരിശോധിക്കുക. മെഡിക്കൽ കോഡുകളുടെയും ചികിത്സാ വിവരണങ്ങളുടെയും കൃത്യതയും ഉറപ്പാക്കണം. ഇത്തരത്തിലുള്ള തെറ്റുകളും ക്ലെയിം നിരസിക്കാൻ കാരണമാകാറുണ്ട്.
രേഖകൾ സൂക്ഷിക്കുക
മെഡിക്കൽ ബില്ലുകൾ, കുറിപ്പടികൾ, ഇൻവോയ്സുകൾ തുടങ്ങി ക്ലെയിമിന് സഹായകമാകുന്ന എല്ലാ റെക്കോർഡുകളും സൂക്ഷിക്കുക. ഇത് ക്ലെയിം നടപടികളെ വേഗത്തിലാക്കുകയും പൊരുത്തക്കേടുകളില്ലാതെ ക്ലെയിം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം ഫയലിംഗ് മനസ്സിലാക്കണം. ഫോമുകൾ പൂരിപ്പിക്കൽ, ആവശ്യമായ ഡോക്യുമെന്റുകൾ, ബില്ലിംഗ് രീതികൾ എന്നിവ അറിയണം.
വേഗത്തിൽ ക്ലെയിമുകൾ സമർപ്പിക്കുക
സമയ പരിധി പ്രധാനമാണ്. ക്ലെയിമുകൾ നഷ്ടപ്പെടാതിരിക്കാൻ ഇൻഷുറർ നിശ്ചയിക്കുന്ന സമയപരിധികക്കുള്ളിൽ ക്ലെയിം ഫോം സമർപ്പിക്കാൻ ശ്രദ്ധിക്കണം. സമയബന്ധിതമായ നടപടികൾ പൂർത്തിയാക്കുന്നത് റീഇംബേഴ്‌സ്‌മെന്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ക്ലെയിം സമർപ്പിക്കുന്നതിന് മുൻപ് നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക. നിരസിക്കലിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും പിശകുകൾ, നഷ്‌ടമായ വിശദാംശങ്ങൾ അല്ലെങ്കിൽ പൊരുത്തക്കേടുകൾ എന്നിവ പരിശോധിക്കുക.
അവലോകനം ചെയ്യുക
ആരോഗ്യ ഇൻഷൂറൻസ് പോളിസിയിൽ പറഞ്ഞിരിക്കുന്ന ഒഴിവാക്കലുകളും പരിമിതികളും അറിഞ്ഞിരിക്കണം. എന്തെല്ലാം അസുഖങ്ങൾക്കാണ് പരിക്ഷ ലഭിക്കുന്നതെന്നും അല്ലാത്തതെന്നും എന്തൊല്ലാം സേവനങ്ങൾ പോളിസിലൂടെ ലഭിക്കുമെന്നും അറിയണം. ഇത് റീഇംബേഴ്സ്മെന്റിന് യോഗ്യമല്ലാത്ത സേവനങ്ങളോ ചികിത്സകളോ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications