അടിയന്തര സാഹചര്യങ്ങളിൽ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നത് നിലവിലത്തെ സാമ്പത്തിക സാഹചര്യങ്ങളിൽ സാധാരണമാണ്. എന്നാൽ വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉയർന്ന പലിശയും വ്യക്തിഗത വായ്പകളെടുക്കുന്നതിന് ഒരു തടസമാണ്. മറ്റ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന പലിശ നിരക്കാണ് വ്യക്തിഗത വായ്പകളുടേത്. ഇത് നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ആകെ താളം തെറ്റിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ വ്യക്തിഗത വായ്പകളിൽ കുറവ് പലിശ ഉറപ്പാക്കാൻ നിങ്ങളെ സഹായിക്കുന്ന നാല് വഴികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അവ ഏതൊക്കെയെന്ന് നോക്കാം,
ക്രെഡിറ്റ് സ്കോർ: നിങ്ങളുടെ കടമെടുപ്പ് സ്വഭാവത്തെയും തിരിച്ചടവ് ചരിത്രത്തെയും അളക്കുന്ന ക്രെഡിറ്റ് സ്കോർ മികച്ചതാണെന്ന് ഉറപ്പുവരുത്തണം. 750 അല്ലെങ്കിൽ അതിലും ഉയർന്ന സ്കോർ സാധാരണയായി ഒരു വ്യക്തിഗത വായ്പയ്ക്ക് അനുകൂലമായി വായ്പ ദാതാക്കൾ കണക്കാക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ വായ്പ ഉറപ്പാക്കുന്നതോടെപ്പം തന്നെ കുറവ് പലിശ നിരക്കും നിശ്ചയിക്കുന്നതിൽ സ്വാധീന ശക്തിയാണ്. ക്രെഡിറ്റ് സ്കോർ കൂടുതലാണെങ്കിൽ വായ്പ ദാതാക്കളുമായി സംസാരിച്ചാണെങ്കിലും പലിശ നിരക്ക് കുറയ്ക്കാൻ നിങ്ങൾക്ക് സാധിക്കും.

ഹ്രസ്വകാല വായ്പകൾ: വായ്പ ദാതാക്കൾ എപ്പോഴും ദീർഘകാല വായ്പകളാകും വാഗ്ദാനം ചെയ്യുന്നത്. അത് ഏഴ് മുതൽ പത്ത് വർഷം വരെ നീണ്ടേക്കാം. എന്നാൽ ഇതുകൊണ്ട് നേട്ടമുണ്ടാക്കുന്നത് വായ്പ നൽകുന്ന ധനകാര്യ സ്ഥാപനാണെന്ന കാര്യം ഓർക്കണം. വായ്പ തിരിച്ചടവ് ദൈർഘ്യം കൂടുന്നതിനനുസരിച്ച് പ്രതിമാസ തിരിച്ചടവ് തുക കുറയുകയും പലിശ അടവ് കൂടുകയും ചെയ്യുന്നു. നേരെമറിച്ച്, ഒരു ചെറിയ തിരിച്ചടവ് കാലയളവ് ഉയർന്ന പ്രതിമാസ ബാധ്യതകൾക്ക് കാരണമായേക്കാം, എന്നാൽ നിങ്ങൾ ഉടൻ കടം രഹിതനാകുകയും പലിശ അടവ് ലാഭിക്കുകയും ചെയ്യും.
താരതമ്യ പഠനം: മികച്ച വ്യക്തിഗത വായ്പ, അതായത് നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുകൂലമായ വായ്പ തിരഞ്ഞെടുക്കാൻ താരതമ്യ പഠനം പ്രധാനമാണ്. വിപണിയിൽ കുറഞ്ഞ പലിശ നിരക്കിൽ ശരിയായ മാനദണ്ഡങ്ങളോടെ വായ്പ നൽകുന്ന വായ്പ ദാതാവിനെ കണ്ടെത്തണം. ഇത് സമയം പോകുന്ന പരിപാടിയാണെങ്കിലും ശരിയായ തീരുമാനമെടുക്കാനും അത് നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന് പ്രശ്നം വരാത്ത രീതിയിലും വ്യക്തിഗത വായ്പ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.
തൊഴിലിടവും തൊഴിലും: നിങ്ങൾക്ക് ഉയർന്ന സ്ഥിര വരുമാനവും നിങ്ങൾ ജോലി ചെയ്യുന്നത് ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിലുമാണെങ്കിൽ വ്യക്തിഗത വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലായിരിക്കും. സർക്കാർ ജോലിയിലുള്ളവർക്കാണ് ഇതിന്റെ ആനുകൂല്യം കൂടുതലായും ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിനായുള്ള ചർച്ചകൾക്കിടയിൽ ഇത് നിങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുക. നിങ്ങളുടെ തൊഴിൽ സ്ഥിരതയെ അടിസ്ഥാനമാക്കി കൃത്യസമയത്ത് തിരിച്ചടവ് നടത്താനുള്ള നിങ്ങളുടെ കഴിവിൽ വായ്പ ദാതാവിന് വിശ്വാസം വന്നാൽ മാത്രം മതി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications