മറ്റ് വായ്പകൾ പോലെ തന്നെ സാധാരണക്കാരന്റെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ സാധിക്കാത്ത ഒരു സാമ്പത്തിക ഉപകരണമായി ക്രെഡിറ്റ് കാർഡുകളും മാറികഴിഞ്ഞു. സമ്പദ് വ്യവസ്ഥയിൽ ഇത് വലിയ ചലനമാണ് സൃഷ്ടിക്കുന്ന സ്വകാര്യ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന വിവിധങ്ങളായ വായ്പകൾ, പ്രത്യേകിച്ച് സ്മോൾ ഫിനാൻസ് സ്ഥാപനങ്ങളുടെ വായ്പപകളും പ്രയോജനപ്പെടുത്തുന്ന നിരവധി ആളുകളുണ്ട്. വായ്പകളുടെ അതിപ്രസരം പലപ്പോഴും വ്യക്തികളെ പ്രതികൂലമായി ബാധിക്കുകയും സാമ്പത്തിക സ്ഥിരത തകർക്കുകയും ചെയ്തേക്കാം. പ്രത്യേകിച്ച് മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താൻ സാധിക്കാതെ വരുന്ന അവസ്ഥ ഭാവിയിൽ വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്കോർ താഴേക്ക് പോവാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്. ഏത് വായ്പയാണെങ്കിലും അതിന്റെ പ്രതിമാസ തിരിച്ചടവ് തുക ഒരിക്കലും നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനത്തിന് മുകളിൽ പോകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ മറ്റ് ദൈനംദിന ചെലവുകൾക്കും അത്യാവശ്യ കാര്യങ്ങൾക്കും പണം തികയാതെ വരുകയും നിങ്ങൾ കൂടുതൽ കടക്കെണിയിലേക്ക് വീഴുകയും ചെയ്തേക്കാം.

പുതിയ വായ്പ ഇനങ്ങൾ, അതായത് സ്മോൾ പേഴ്സണൽ ലോൺ, ബൈ നൗ പേ ലേറ്റർ ലോൺ തുടങ്ങിയവ നിങ്ങളെ പ്രലോഭിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ, അത്ര അടിയന്തര സാഹചര്യങ്ങളിലും അത്യാവശ്യ ഘട്ടങ്ങളിലും മാത്രം ലോൺ എടുക്കുന്നത് പരിഗണിക്കുക. അല്ലാത്തപക്ഷം തിരിച്ചടവ് മുടങ്ങാനും അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഇടിയാനും കാരണമായേക്കാം. ആരെങ്കിലും സ്ഥിരസ്ഥിതിയിലേക്ക് അടുക്കുകയാണെങ്കിൽ, അത് ഒഴിവാക്കാൻ അവർ വേഗത്തിൽ പ്രവർത്തിക്കണം, കാരണം ഡിഫോൾട്ടിൽ നിന്ന് വീണ്ടെടുക്കാൻ സമയമെടുക്കും. നിങ്ങൾ എത്രത്തോളം കടം എടുത്തുവെന്ന് മനസിലാക്കാൻ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് അവലോകനം ചെയ്യുന്നതും പതിവാക്കുക.
പലപ്പോഴും നമ്മൾ നിസാരമെന്നും നമുക്ക് അനുകൂലമെന്നും കരുതുന്ന കാര്യങ്ങളും ക്രെഡിറ്റ് സ്കോർ ഇടിയാൻ കാരണമാകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മിനിമം തിരിച്ചടവ്. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ തിരിച്ചടവ് മുടങ്ങുന്നത് മൂലമുള്ള ലേറ്റ് ഫീസ് ഒഴിവാക്കാൻ മിനിമം തിരിച്ചടവ് തുക മാത്രം അടയ്ക്കാറുണ്ട്. എന്നാൽ സാമ്പത്തിക പരമായി ഇതൊരു ശരിയായ രീതിയല്ല. കുടിശികയുള്ള തുകയുടെ പലിശ നിരക്ക് 40 ശതമാനം വരെ ഉയർന്നേക്കാം.
അതുപോലെ തന്നെ ഒരു സാഹചര്യത്തിലും കടം വാങ്ങുന്നയാൾ ഒറ്റത്തവണ തീർപ്പാക്കലിന് സമ്മതിക്കരുത്, അതിൽ കടം കൊടുക്കുന്നയാൾ കടത്തിന്റെ ഒരു ഭാഗം എഴുതിത്തള്ളുന്നു. "ഇത് കടം തീർക്കുമ്പോൾ, അവരുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ 'സെറ്റിൽഡ്' സ്റ്റാറ്റസ് നിലനിൽക്കും, ഇത് ദീർഘകാലത്തേക്ക് അവരുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
