സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് നമുക്ക് എപ്പോഴും ഒരു സഹായിയാണ്. പണത്തിനായി അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ പ്രതേകിച്ചും.
സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് നമുക്ക് എപ്പോഴും ഒരു സഹായിയാണ്. പണത്തിനായി അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ പ്രതേകിച്ചും. കൂടുതല്‍ ഡിജിറ്റല്‍ പണമിടപാട് വേണ്ടി വരുമ്പോഴൊക്കെ ഏറ്റവും വേഗത്തിലും എളുപ്പത്തിലും ഇടപാടുകള്‍ നടത്താന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി സാധിക്കും. എന്നാല്‍ ശരിയായ രീതിയിലല്ല ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതെങ്കില്‍ ഉണ്ടാകുന്ന തലവേദകള്‍ നിരവധിയാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്രതിമാസമുള്ള ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്കോര്‍ കുത്തനെ താഴെക്ക് പോകും. ഒരു തവണ മുടങ്ങിയാല്‍ ഒരു മാസം പുറകില്‍ പോകുമെന്ന് മാത്രമല്ല, ഇതിന്റെ ഫലം 7 വര്‍ഷത്തെ ക്രെഡിറ്റ് സ്കോറില്‍ പ്രതിഫലിക്കുകയും ചെയ്യും.
ക്രെഡിറ്റ് പരിധി പൂര്‍ണമായി ഉപയോഗിച്ചാല്‍ പൂര്‍ണമായും അടയ്ക്കാമല്ലോ എന്നതാണ് മിക്കവരുടേയും രീതി. എന്നാല്‍ വായ്പാ പരിധിയിലുള്ള തുക മുഴുവനായും ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. ആശുപത്രി ചികില്‍സ പോലുള്ള എന്തെങ്കിലും അടിയന്തര സാഹചര്യം വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാതെ വരും. കെഡ്രിറ്റ് പരിധിയ്ക്കപ്പുറം ചെലവഴിക്കുമ്പോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അധികമായി ക്രെഡിറ്റ് ചോദിക്കാനുള്ള അവസരവും ഉപയോക്താവിന് നഷ്ടമാകും.
ക്രെഡിറ്റ് പേയ്മെന്റ് അടക്കേണ്ട ദിവസം മിക്കവരും മിനിമം ഡ്യൂ മാത്രം അടയ്ക്കും. എന്നിട്ട് തുടര്‍ന്നും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ബാധ്യത കൂട്ടുകയേ ഉള്ളൂ. മിനിമം ഡ്യൂ മാത്രം അടച്ചു പോകുമ്പോള്‍ മുതല്‍ തുകയില്‍ കുറവ് വരുന്നില്ല. അപ്പോള്‍ പലിശയും മറ്റു ചാര്‍ജുകളും അടക്കേണ്ടിവരും. അത് നാള്‍ക്കുനാള്‍ വലിയ തുകയായി അത് ഒന്നിച്ചടയ്ക്കാന്‍ സാധ്യമാകാതെ വരും. കടക്കെണിയിലാകാന്‍ ഇതുമതി.
പഴയ ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ് പുതിയ കാര്‍ഡിലേക്കു മാറ്റുന്നവരുണ്ട്. ബാധ്യതകള്‍ ഉയരാതിരിക്കാനും ക്രെഡിറ്റ് സ്കോര്‍ താഴുന്നത് ഒഴിവാക്കുവാനുമാണ് ഇങ്ങനെ ചെയ്യുന്നത്. പുതിയ കാര്‍ഡില്‍ ഒരു വര്‍ഷത്തേക്ക് പലിശ ഈടാക്കാറില്ല. എന്നാല്‍ ഇതുവഴി ബാധ്യത കൂടുകയേ ഉള്ളൂ. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
