ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപമാണ് സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി. ഒരു നിശ്ചിത കാലത്തേക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നതിനെയാണ് സ്ഥിര നിക്ഷേപം എന്നു പറയുന്നത്. നിക്ഷേപത്തിന് നേരത്തെ വാഗ്ധാനം ചെയ്യുന്ന പലിശ ലഭിക്കുകയും ചെയ്യും. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് അതിനായി സാമ്പാദ്യം കണ്ടെത്താൻ ഏറ്റവും മികച്ച മാർഗമാണ് സ്ഥിര നിക്ഷേപം. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ സ്ഥിര നിക്ഷേപങ്ങൾ ലഭ്യമാണ്. എന്നാൽ പലിശ നിരക്ക് ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും.
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.85 ശതമാനം വരെയാണ് പലിശ നൽകുന്നത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ആക്സിസ് ബാങ്കിൻ്റെ പുതിയ പലിശ നിരക്കുകൾ 2024 ഓഗസ്റ്റ് 1 മുതൽ നിലവിൽ വന്നു.
3 കോടി രൂപയിൽ താഴെയുന്ന സ്ഥിര നിക്ഷേപത്തിന് ആക്സിസ് ബാങ്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
1. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.00%; മുതിർന്ന പൗരന്മാർക്ക് 3.50%
2. 30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50%; മുതിർന്ന പൗരന്മാർക്ക് 4%

3. 61 ദിവസം മുതൽ 3 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 4.50%; മുതിർന്ന പൗരന്മാർക്ക് 5%
4. 4 മാസം മുതൽ 5 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 4.75%; മുതിർന്ന പൗരന്മാർക്ക് 5.25%
6. 6 മാസം മുതൽ 9 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 5.75% ; മുതിർന്ന പൗരന്മാർക്ക് 6.25%
7. 9 മാസം മുതൽ 11 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.00%; മുതിർന്ന പൗരന്മാർക്ക് 6.50%
8. 10 മാസം മുതൽ 1 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.00%; മുതിർന്ന പൗരന്മാർക്ക് 6.50%
9. 1 വർഷം 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.70%; മുതിർന്ന പൗരന്മാർക്ക് 7.20%

10. 15 മാസം മുതൽ 17 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10%, മുതിർന്ന പൗരന്മാർക്ക് 7.60%
11. 17 മാസം മുതൽ 18 മാസം വരെ: പൊതുജനങ്ങൾക്ക് 7.20%; മുതിർന്ന പൗരന്മാർക്ക് 7.85%
12. 18 മാസം മുതൽ 2 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10%; മുതിർന്ന പൗരന്മാർക്ക് 7.70%
13. 2 വർഷം മുതൽ 30 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10%; മുതിർന്ന പൗരന്മാർക്ക് 7.60%
14. 30 മാസം മുതൽ 3 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10%; മുതിർന്ന പൗരന്മാർക്ക് 7.60%
15. 3 വർഷം മുതൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് 7.10%; മുതിർന്ന പൗരന്മാർക്ക് 7.60%
16. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് 7.00%; മുതിർന്ന പൗരന്മാർക്ക് 7.75%
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications