A Oneindia Venture

ആക്‌സിസ് ബാങ്ക് പണം പിന്‍വലിക്കല്‍, എസ്എംഎസ് ചാര്‍ജുകള്‍ ഉയര്‍ത്തി; കൂടുതല്‍ അറിയാം

നിങ്ങള്‍ ഒരു ആക്‌സിസ് ബാങ്ക് ഉപയോക്താവാണോ ? എങ്കില്‍ ബാങ്ക് നടപ്പിലാക്കിയിരിക്കുന്ന പുതിയ മാറ്റങ്ങള്‍ നിങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

നിങ്ങള്‍ ഒരു ആക്‌സിസ് ബാങ്ക് ഉപയോക്താവാണോ ? എങ്കില്‍ ബാങ്ക് നടപ്പിലാക്കിയിരിക്കുന്ന പുതിയ മാറ്റങ്ങള്‍ നിങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്ന് ഈടാക്കി വരുന്ന സേവന ചാര്‍ജുകളില്‍ ആക്‌സിസ് ബാങ്ക് വര്‍ധനവ് വരുത്തിയിരിക്കുകയാണ്. മിനിമം ബാലന്‍സ്, പണം പിന്‍വിലിക്കല്‍, എഎംഎസ് സേവനത്തിന് ഈടാക്കുന്ന ചാര്‍ജുകള്‍ തുടങ്ങി എല്ലാ നിരക്കുകളിലും ബാങ്ക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

മിനിമം ബാലന്‍സ് ഇല്ലാതിരുന്നാല്‍

മിനിമം ബാലന്‍സ് ഇല്ലാതിരുന്നാല്‍

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക നിലനിര്‍ത്തുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ഈടാകുന്ന ചാര്‍ജുകളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മെയ് മാസം ഒന്നാം തീയ്യതി മുതല്‍ 15,000 രൂപ ശരാശരി പ്രതിമാസ മിനിമം ബാലന്‍സായി അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതുണ്ട്. നിലവില്‍ അത് 10,000 രൂപയാണ്. കൂടാതെ പ്രൈം, ലിബേര്‍ട്ടി ബ്രാന്‍ഡഡ് സേവിംഗ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി 25,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ അത് 15,000 രൂപയായിരുന്നു.

എത്ര തുക പിഴ നല്‍കേണ്ടി വരും?

എത്ര തുക പിഴ നല്‍കേണ്ടി വരും?

മിനിമം ബാലന്‍സ് തുക അക്കൗണ്ടില്‍ നിലനിര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ 100 രൂപയ്ക്ക് 10 രൂപ എന്ന നിരക്കില്‍ ബാങ്ക് പിഴ ഈടാക്കുന്നതാണ്. ഇത് മിനിമം ചാര്‍ജ് 150 രൂപയില്‍ 50 രൂപയാക്കി കുറയ്ക്കുകയും ചെയ്തതിട്ടുണ്ട്. എന്നാല്‍ അതേ സമയം പരമാവധി ചാര്‍ജ് 600 രൂപയില്‍ നിന്നും 800 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. അതായത് മെയ് 1 മുതല്‍ നിങ്ങളുടെ ശരാശരി പ്രതിമാസ ബാലന്‍സ് 5,000 രൂപയ്ക്കും 7,500 രൂപയ്ക്കും ഇടയിലാണെങ്കില്‍ ബാങ്ക് 800 രൂപയും നികുതിയും ചേര്‍ത്ത തുക പിഴയായി ഈടാക്കും.

മറ്റ് ബാങ്കുകളിലെ നിരക്കുകള്‍

മറ്റ് ബാങ്കുകളിലെ നിരക്കുകള്‍

ആക്‌സിസ് ബാങ്കിന്റെ പുതുക്കിയ നിരക്കുകള്‍ നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, കൊഡാക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. എച്ച്ഡിഎഫ്‌സി ബാങ്കിലും കൊഡാക് മഹീന്ദ്ര ബാങ്കിലും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക നിലനിര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഈടാക്കുന്ന പരമാവധി പിഴ 600 രൂപയാണ്. ഇരു ബാങ്കുകളിലെയും ശരാശരി മിനിമം ബാലന്‍സ് തുക 10,000 രൂപയാണ്.

പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജുകള്‍

പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജുകള്‍

ഒരു മാസം രണ്ട് ലക്ഷം രൂപ വരെയുള്ള നാല് ഇടപാടുകളോ പണം പിന്‍വലിക്കുന്നതോ ആക്‌സിസ് ബാങ്ക് സൗജന്യമായാണ് അനുവദിക്കുന്നത്. ഈ പരിധി കഴിയുമ്പോള്‍ പിന്‍വലിക്കുന്ന ഓരോ 1000 രൂപയ്ക്കും 5 രൂപ നിരക്കില്‍ ഓരോ ഇടപാടിനും ചുരുങ്ങിയത് 150 രൂപ നിരക്കില്‍ പിഴ ഈടാക്കുന്നുണ്ട്. എന്നാല്‍ മെയ് ഒന്ന് മുതല്‍ ഈ നിരക്കുകള്‍ ഇരട്ടിയാകും. 

മറ്റ് ബാങ്കുകളില്‍

മറ്റ് ബാങ്കുകളില്‍

പിന്‍വലിക്കുന്ന ഓരോ 1000 രൂപയ്ക്കും നിങ്ങള്‍ 10 രൂപ നിരക്കില്‍ ചുരുങ്ങിയത് 150 രൂപയെങ്കിലും പിഴയായി നല്‍കേണ്ടി വരും. ഏതാണോ കൂടുതല്‍ അതാണ് പിഴയായി ഈടാക്കുക. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളില്‍ നിശ്ചിത തവണകള്‍ക്ക് അധികമായി പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജ് 1000 രൂപയ്ക്ക് 5 രൂപ നിരക്കിലാണ്. 150 രൂപയായിരിക്കും ചുരുങ്ങിയ പിഴ.

എസ്എംഎസ് ചാര്‍ജുകള്‍

എസ്എംഎസ് ചാര്‍ജുകള്‍

ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് അലര്‍ട്ട് നല്‍കുന്നതിനായുള്ള എസ്എംഎസ് സേവനത്തിന് ഈടാക്കുന്ന ചാര്‍ജും ആക്‌സിസ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ ഓരോ മാസവും 5 രൂപ ഫ്‌ലാറ്റ് ഫീ നിരക്കിലാണ് ബാങ്ക് എസ്എംഎസ് ചാര്‍ജ് ഈടാക്കിയിരുന്നത്. ഇനി മുതല്‍ അത് ഓരോ എസ്എംഎസിനും 25 പൈസ നിരക്കിലായിരിക്കും ചാര്‍ജ് ഈടാക്കുന്നത്. ഇതോടെ പ്രതിമാസം ചുരുങ്ങിയത് 25 രൂപയെങ്കിലും ഈ ഇനത്തില്‍ ഉപഭോക്താവില്‍ നിന്നും ഈടാക്കും. ജൂലൈ 1 മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക. ഒടിപി, പ്രമൊഷണല്‍ മെസ്സേജുകള്‍ ഒഴികെയുള്ള എസ്എംഎസുകള്‍ക്കാണ് ബാങ്ക് നിരക്ക് ഈടാക്കുക.

മറ്റ് ബാങ്ക് ചാര്‍ജുകള്‍

മറ്റ് ബാങ്ക് ചാര്‍ജുകള്‍

മേല്‍പ്പറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ കൂടാതെ സാലറി അക്കൗണ്ട് ഉടമകള്‍ക്കും ബാങ്ക് അധിക ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. 6 മാസത്തോളം പഴക്കമുള്ള സാലറി അക്കൗണ്ടില്‍ യാതൊരു തുകയും മാസത്തില്‍ ക്രെഡിറ്റ് ചെയ്തില്ല എങ്കില്‍ ഓരോ മാസവും 100 രൂപ പിഴയായി ബാങ്ക് ഈടാക്കുന്നതാണ്. നിലവില്‍ നിങ്ങളുടെ സാലറി അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന തൊഴില്‍ സ്ഥാപനവുമായി നിങ്ങള്‍ക്ക് ബന്ധമില്ല, ആ അക്കൗണ്ടിലേക്ക് നിലവില്‍ ശമ്പളം വരുന്നില്ല എങ്കില്‍ പ്രസ്തുത സാലറി അക്കൗണ്ട് നിങ്ങള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടാക്കി മാറ്റാവുന്നതാണ്.

നിഷ്‌ക്രിയ അക്കൗണ്ടുകള്‍

നിഷ്‌ക്രിയ അക്കൗണ്ടുകള്‍

നിങ്ങളുടെ ആക്‌സിസ് ബാങ്ക് അക്കൗണ്ട് തുടര്‍ച്ചയായ 17 മാസത്തേക്ക് ഇടപാടുകള്‍ യാതൊന്നും നടത്താതെ പൂര്‍ണമായും നിഷ്‌ക്രിയമായി തുടര്‍ന്നാല്‍ 18ാം മാസത്തില്‍ 100 രൂപ പിഴയായി ബാങ്ക് ഈടാക്കുന്നതാണ്. നിങ്ങള്‍ ഏതെങ്കിലും ബാങ്കിന്റെ സേവിംഗ്‌സ് അക്കൗണ്ട് ഉപയോഗിക്കുന്നില്ല എങ്കില്‍ അത് ക്ലോസ് ചെയ്യുന്നതിലൂടെ അധിക ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നത് ഒഴിവാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X