സാമ്പത്തിക നിക്ഷേപങ്ങളാണ് നിങ്ങളെ കൂടുതൽ വളർച്ചയിലേക്ക് നയിക്കുന്നത്. ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും നിക്ഷേപിക്കാൻ അവസരമുണ്ട്. എന്നാൽ താരതമ്യേന ഇന്ത്യയിലെ സ്ത്രീകൾ പുരുഷൻമാരെ അപേക്ഷിച്ച് സാമ്പത്തിക വളർച്ചയിൽ പിന്നിലാണ്. അതിനൊരു പരിഹാരമായിട്ടാണ് ആക്സിസ് ബാങ്ക് എത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് മാത്രമായി നിക്ഷേപിക്കുവാൻ ARISE വിമൻസ് സേവിംഗ്സ് അക്കൗണ്ട് എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് ആക്സിസ് ബാങ്ക്. ഇതിലൂടെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനാണ് ലക്ഷ്യം വെക്കുന്നത്.
സെയിൽസ്ഫോഴ്സ് ഇന്ത്യയുടെ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യയാണ് ഈ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചത്. ഇതിലൂടെ സ്ത്രീകൾക്ക് വിവിധ വനിതാ സാമ്പത്തിക വിദഗ്ദരുമായി ബന്ധപ്പെടാനും, വ്യക്തിഗത നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാനും, ആരോഗ്യ പരിരക്ഷാ കിഴിവുകൾ ഉറപ്പാക്കാനും സാധിക്കും. ഇത്തരം ആനുകൂല്യങ്ങൾ ARISE വിമൻസിന്റെ മാത്രം പ്രത്യേകതയാണ്. സാമ്പത്തിക കാര്യങ്ങളിൽ നിലനിൽക്കുന്ന ലിംഗ വ്യത്യാസം ഇല്ലാതാക്കാൻ വേണ്ടിയാണ് ആക്സിസ് ബാങ്ക് ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്.
എന്താണ് ARISE വിമൻസ് സേവിംഗ്സ് അക്കൗണ്ട്? സവിശേഷതകളും ആനുകൂല്യങ്ങളും അറിയാം....
സ്ത്രീകൾക്ക് മാത്രമായുള്ള ഒരു സേവിംഗ്സ് അക്കൗണ്ടാണിത്. ഇതിൽ നിരവധി സവിശേഷതകളും ആനുകൂല്യങ്ങളും ഉണ്ട്. എന്തെല്ലാമെന്ന് പരിശോധിക്കാം.

1. ഫാമിലി ബാങ്കിംഗ് പ്രോഗ്രാം: പ്രാഥമിക ഫണ്ടിംഗ് ഇല്ലാതെ കുടുംബാംഗങ്ങൾക്ക് കുട്ടികളുടെ അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനുള്ള ഓപ്‌ഷനുണ്ട്.
2. എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ: അക്കൗണ്ട് ആരംഭിച്ച് ആദ്യ വർഷം ലോക്കർ സൗകര്യങ്ങൾക്ക് ഫീസ് വേണ്ട. ഉയർന്ന ഇടപാട് പരിധികൾ, ത്രൈമാസ എയർപോർട്ട് ലോഞ്ച് ആക്സസ് എന്നിവയും ലഭിക്കുന്നു.
3. ഹെൽത്ത് കെയർ കവറേജ്: ഡോക്ടറെ കൺസൾട്ട് ചെയ്യുന്നത് അൺലിമിറ്റഡ് ആയിരിക്കും, സ്ത്രീകളുടെ പ്രത്യേക ഡയഗ്നോസ്റ്റിക് ടെസ്റ്റുകളിൽ കിഴിവുകൾ ഉണ്ടാവും ഒപ്പം വെൽനസ് സെഷനുകളിലേക്കുള്ള ആക്സസും ലഭിക്കും.
4. ലൈഫ്‌സ്റ്റൈൽ ഓഫറുകൾ: സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ, കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ, കോംപ്ലിമെൻ്ററി സ്വിഗ്ഗി അംഗത്വം (ഒന്ന്) എന്നിവയിൽ കിഴിവുകൾ.
ARISE ഡെബിറ്റ് കാർഡ് ലിമിറ്റ്
POS-ൽ 5 ലക്ഷം രൂപയും എ.ടി.എമ്മുകളിൽ 1 ലക്ഷം രൂപയുമാണ് ഉയർന്ന ഇടപാട് പരിധി. ഇതിനൊപ്പം ഓരോ പാദത്തിലും എയർപോർട്ട് ലോഞ്ച് ആക്സസും ഓരോ 200 രൂപ ചിലവഴിക്കുമ്പോഴും 1 എഡ്ജ് റിവാർഡ് പോയിൻ്റും ലഭിക്കും.
കോംപ്ലിമെൻ്ററി NEO ക്രെഡിറ്റ് കാർഡ്
പ്രതിമാസം 100 രൂപ വരെ ചിലവഴിച്ചാൽ ബുക്ക് മൈ ഷോയിൽ 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. മാത്രമല്ല സൊമാറ്റോ ഓർഡറുകൾക്ക് 40% വരെ കിഴിവും, ഓരോ 200 രൂപ ചിലവഴിക്കുമ്പോൾ 1 EDGE റിവാർഡ് പോയിൻ്റും ലഭിക്കും.
അക്കൗണ്ടുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....
മെട്രോ ഏരിയകൾ: 16,000 രൂപ പ്രാഥമിക ഫണ്ടിംഗും, 12,000 രൂപ ശരാശരി പ്രതിമാസ ബാലൻസും (AMB) വേണം.
നഗരപ്രദേശങ്ങൾ: 15,000 രൂപ പ്രാഥമിക ഫണ്ടിംഗും 12,000 രൂപ ശരാശരി പ്രതിമാസ ബാലൻസും വേണം.
സെമി-അർബൻ ഏരിയകൾ: 6,000 രൂപ പ്രാഥമിക ഫണ്ടിംഗും 5,000 രൂപ ശരാശരി പ്രതിമാസ ബാലൻസും.
ഗ്രാമീണ മേഖലകൾ: 3,000 രൂപ പ്രാഥമിക ഫണ്ടിംഗും ₹2,500 ശരാശരി പ്രതിമാസ ബാലൻസും.
ശരാശരി പ്രതിമാസ ബാലൻസ് ഇല്ലെങ്കിൽ മെയിൻ്റനൻസ് ചാർജുകൾ ഈടാക്കും.
ഇവിടെ ARISE ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഉയർന്ന ഇടപാട് പരിധികൾ, കോംപ്ലിമെൻ്ററി ആക്‌സസുള്ള NEO ക്രെഡിറ്റ് കാർഡ് എന്നീ സവിശേഷതകളും ഈ അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കുള്ള എല്ലാ തരം ആവശ്യങ്ങളേയും പൂർത്തീകരിക്കാൻ ഈ സേവിംഗ്സ് അക്കൗണ്ടിലൂടെ സാധിക്കുന്നു. നിങ്ങൾക്കും ഈ അക്കൗണ്ട് എടുക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
