പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. മാര്‍ച്ച് 18 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. മാര്‍ച്ച് 18 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെ നീളുന്ന വ്യത്യസ്ത കാലയളവുകളിലേക്ക് ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ സേവനങ്ങള്‍ നല്കി വരുന്നുണ്ട്.

പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 ദിവസങ്ങള്‍ മുതല്‍ 29 ദിവസങ്ങള്‍ വരെയുള്ള കാലയളവിലേക്ക് 2.50 ശതമാനമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്കായി ആക്സിസ് ബാങ്ക് നല്കുന്ന പലിശ നിരക്ക്. 30 ദിവസങ്ങള്‍ മുതല്‍ 3 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3 ശതമാനവും 3 മാസം മുതല്‍ ആറ് മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനവും പലിശ ലഭിക്കും.
ആറ് മാസം മുതല്‍ 11 മാസവും 25 ദിവസവും വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആക്സിസ് ബാങ്ക് നല്‍കുന്നത് 4.40 ശതമാനം പലിശ നിരക്കാണ്. 11 മാസവും 25 ദിവസവും മുതല്‍ ഒരു വര്‍ഷവും അഞ്ച് ദിവസവും വരെയുള്ള സമയത്തെ നിക്ഷേപങ്ങള്‍ക്ക് 5.15 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷവും 5 ദിവസവും മുതല്‍ 18 മാസം വരെയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 5.10 ശതമാനമാണ് പലിശ ലഭിക്കുക. 18 മാസം കാലവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 5.25 ശതമാനമാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ആക്സിസ് ബാങ്ക് നല്‍കുന്നത് 5.40 ശതമാനം പലിശയാണ്. അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാണ് ആക്സിസ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്.
മുതിര്‍ന്ന പൗരന്മാര്ക്ക് ആക്സിസ് ബാങ്ക് നിശ്ചിത കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കായി ഉയര്‍ന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ നീളുന്ന വിവിധ കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനം മുതല്‍ 6.50 ശതമാനം വരെ മുതിര്‍ന്ന പൗരന്മാര്ക്ക് പലിശ ലഭിക്കും.
സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിയെത്തും മുമ്പ് പിന്‍വലിക്കുകയാണെങ്കില്‍ ബാങ്ക് ഈടാക്കുന്ന പിഴ ഒഴിവാക്കുകയാണെന്ന് ആക്സിസ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. ആകസ്മികമായുണ്ടാകാന് സാധ്യതയുള്ള സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് ആകുലപ്പെടാതെ സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇത് ഉപഭോക്താക്കള്‍ക്ക് ധൈര്യം നല്‍കുന്നുവെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
