സ്വകാര്യമേഖല ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കുകൾ പരിഷ്കരിച്ചു. 7 ദിവസം മുതൽ 10 വർഷം വരെ വിവിധ കാലയളവുകളിലുള്ള നിക്ഷേപ പലിശ നിരക്കുകളാണ് ആക്സിസ് ബാങ്ക് പരിഷ്കരിച്ചത്. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് ആക്സിസ് ബാങ്ക് 7 ദിവസത്തിനും 29 ദിവസത്തിനുമിടയിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 2.50% പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
ഒരു വർഷത്തിൽ താഴെ
30 ദിവസത്തിനും 3 മാസത്തിനും താഴെയുള്ള എഫ്ഡികൾക്ക് 3 ശതമാനവും 6 മാസത്തിൽ താഴെയുമുള്ള എഫ്ഡിക്ക് 3.5% പലിശ നിരക്കുമാണ് ലഭിക്കുക. ആറ് മാസം മുതൽ 11 മാസവും 25 ദിവസവും വരെ കാലാവധിയുള്ള എഫ്ഡിക്ക്, ആക്സിസ് ബാങ്ക് 4.40% പലിശനിരക്ക് നൽകുന്നു. 11 മാസവും 25 ദിവസവും മുതൽ 1 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.15% പലിശയാണ് ലഭിക്കുക.
ഒരു വർഷത്തിന് മുകളിൽ
1 വർഷവും 5 ദിവസവും മുതൽ 18 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.10% ആണ് പലിശ. 18 മാസം മുതൽ 2 വർഷത്തിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് ആക്സിസ് ബാങ്ക് 5.25% പലിശ നൽകുന്നു. 2 മുതൽ 5 വർഷം വരെയും 5 വർഷം മുതൽ 10 വർഷം വരെയും നീളുന്ന ദീർഘകാല നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് യഥാക്രമം 5.40%, 5.50% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകൾ
- 7 ദിവസം മുതൽ 14 ദിവസം വരെ - 2.50%
- 15 ദിവസം മുതൽ 29 ദിവസം വരെ - 2.50%
- 30 ദിവസം മുതൽ 45 ദിവസം വരെ - 3%
- 46 ദിവസം മുതൽ 60 ദിവസം വരെ - 3%
- 61 ദിവസം മുതൽ 3 മാസം വരെ - 3%
- 3 മാസം മുതൽ 4 മാസത്തിൽ താഴെ - 3.5%
- 4 മാസം മുതൽ 5 മാസത്തിൽ താഴെ - 3.5%
- 5 മാസം മുതൽ 6 മാസത്തിൽ താഴെ - 3.5%
- 6 മാസം മുതൽ 7 മാസത്തിൽ താഴെ - 4.40%
- 7 മാസം മുതൽ 8 മാസത്തിൽ താഴെ - 4.40%
- 8 മാസം മുതൽ 9 മാസത്തിൽ താഴെ - 4.40%
- 9 മാസം മുതൽ 10 മാസത്തിൽ താഴെ - 4.40%
- 10 മാസം മുതൽ 11 മാസത്തിൽ താഴെ - 4.40%
- 11 മാസം മുതൽ 11 മാസത്തിനും 25 ദിവസത്തിനും താഴെ - 4.40%
- 11 മാസവും 25 ദിവസവും മുതൽ 1 വർഷത്തിൽ താഴെ - 5.15%
- 1 വർഷം മുതൽ 1 വർഷത്തിനും 5 ദിവസത്തിനും താഴെ - 5.15%
- 1 വർഷവും 5 ദിവസവും മുതൽ 1 വർഷവും 11 ദിവസവും വരെ - 5.10%
- 1 വർഷവും 11 ദിവസവും മുതൽ 1 വർഷവും 25 ദിവസവും വരെ - 5.10%
- 1 വർഷം 25 ദിവസവും മുതൽ 13 മാസത്തിൽ താഴെ - 5.10%
- 13 മാസം മുതൽ 14 മാസത്തിഷ താഴെ - 5.10%
- 14 മാസം മുതൽ 15 മാസത്തിൽ താഴെ - 5.10%
- 15 മാസം മുതൽ 16 മാസത്തിൽ താഴെ - 5.10%
- 16 മാസം മുതൽ 17 മാസത്തിൽ താഴെ - 5.10%
- 17 മാസം മുതൽ 18 മാസത്തിൽ താഴെ - 5.10%
- 18 മാസം മുതൽ 2 വർഷത്തിൽ താഴെ - 5.25%
- 2 വർഷം മുതൽ 30 മാസത്തിൽ താഴെ - 5.40%
- 30 മാസം മുതൽ 3 വർഷത്തിൽ താഴെ - 5.40%
- 3 വർഷം മുതൽ 5 വർഷം വരെ - 5.40%
- 5 വർഷം മുതൽ 10 വർഷം വരെ - 5.50%
മുതിർന്ന പൗരന്മാർക്കുള്ള ആക്സിസ് ബാങ്ക് എഫ്ഡി നിരക്ക്
തിരഞ്ഞെടുത്ത കാലാവധികളിൽ മുതിർന്ന പൗരന്മാർക്ക് ആക്സിസ് ബാങ്ക് ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 2.5% മുതൽ 6.05% വരെ പലിശ നിരക്ക് ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
മറ്റൊരു സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും നവംബർ 13 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തിരഞ്ഞെടുത്ത കാലയളവുകളിൽ എഫ്ഡികളുടെ പലിശ നിരക്ക് പുതുക്കിയിരുന്നു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയ്ക്ക് ബാങ്ക് 2.5% മുതൽ 5.50% വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications